കൈമാറ്റ ജാലകത്തിന് ഷട്ടര്‍ ഇട്ടു; കവാനി യുണൈറ്റഡില്‍, നിര്‍ണ്ണായക കൈമാറ്റങ്ങള്‍ ഇങ്ങനെ
ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോളിലെ കൈമാറ്റ ജാലകത്തിന് ഷട്ടര്‍ വീണിരിക്കുന്നു. പുതിയ സീസണിലെ കുതിപ്പിന് കരുത്താകാന്‍ ടീമുകള്‍ തന്ത്രം മെനഞ്ഞപ്പോള്‍ നിര്‍ണ്ണായകമായ പല കൈമാറ്റങ്ങളും ഇത്തവണ നടന്നു. ആരാധകരെ സന്തോഷിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ കൈമാറ്റങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. കൈമാറ്റ ജാലകത്തില്‍ ആരാധകരുടെ കണ്ണുടക്കിയ പ്രധാന കൈമാറ്റം എഡിന്‍സന്‍ കവാനിയുടെ കൂടുമാറ്റം ആയിരുന്നു. പിഎസ്ജിയില്‍ നിന്ന് ഉറുഗ്വെ സ്‌ട്രൈക്കറെ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് സ്വന്തമാക്കിയത്.

ഇത്തവണ വളരെ മോശം തുടക്കമാണ് യുണൈറ്റഡിന്റേത്. ഈ അവസരത്തില്‍ 33കാരനായ കവാനിയെ എത്തിച്ചത്തില്‍ ആരാധകര്‍ അത്ര ഹാപ്പിയല്ലെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഫ്രീ ട്രാന്‍സ്ഫറിലെത്തിയ കവാനിയുമായി രണ്ട് വര്‍ഷത്തെ കരാറാണ് യുണൈറ്റഡ് ഒപ്പിട്ടത്. പരിചയസമ്പന്നനായ താരമാണ് കവാനി.
2013 മുതല്‍ 2020വരെ പിഎസ്ജിക്കുവേണ്ടി കളിച്ച കവാനി 200 മത്സരത്തില്‍ നിന്ന് 138 ഗോളും നേടിയിട്ടുണ്ട്. നെയ്മര്‍, എംബാപ്പെ, ഇക്കാര്‍ഡി തുടങ്ങിയ യുവ താരങ്ങള്‍ മുന്‍നിരയിലെ സ്ഥിരസാന്നിധ്യമായതോടെയാണ് കവാനി കളം ഒഴിഞ്ഞത്. നാപ്പോളിക്കുവേണ്ടിയും കളിച്ചിട്ടുള്ള കവാനി ആദ്യമായാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പന്ത് തട്ടുന്നത്.

മറ്റൊരു പ്രധാന കൈമാറ്റം യുവന്റസില്‍ നിന്ന് ഡഗ്ലസ് കോസ്റ്റയെ ബയേണ്‍ മ്യൂണിക്ക് റാഞ്ചിയതാണ്. ബ്രസീലിയന്‍ താരമായ ഡഗ്ലസ് 2018ലാണ് യുവന്റസിലെത്തിയത്. തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്ന വിങ്ങറായ ഡഗ്ലസിനെ ഒരു വര്‍ഷത്തെ വായ്പയ്ക്കാണ് ബയേണിന് കൈമാറുന്നത്. നേരത്തെ 2015-2018വരെ ബയേണിനുവേണ്ടി കളിച്ചിട്ടുള്ള ഡഗ്ലസിനെ 2018ല്‍ യുവന്റസ് ബയേണില്‍ നിന്ന് സ്വന്തമാക്കുകയായിരുന്നു.
നേരത്തെ ഷക്തറിനുവേണ്ടിയും ഡഗ്ലസ് കോസ്റ്റ കളിച്ചിട്ടുണ്ട്. നിലവിലെ ബുണ്ടസ്ലീഗ,ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണിന് ഡഗ്ലസിന്റെ സാന്നിധ്യം കരുത്ത് പകരും. കാമറൂണ്‍ മുന്നേറ്റ നിര താരം എറിക് മാക്‌സിം ചൗപോ മോട്ടിങ്ങിനെയും ബയേണ്‍ ടീമിലെത്തിച്ചു.പിഎസ്ജിയില്‍ നിന്ന് ഫ്രീ ഏജന്റായാണ് താരത്തിനെ ബയേണ്‍ സ്വന്തമാക്കിയത്.

പിഎസ്ജി അവസാന ദിനം എഫ്‌സി പോര്‍ട്ടോയില്‍ നിന്ന് ഡാനിലോ പെരേരയെ സ്വന്തമാക്കി. ഒരു വര്‍ഷത്തെ വായ്പയിലാണ് കൈമാറ്റം നടന്നിരിക്കുന്നത്. ഫുള്‍ബാക്ക് മാറ്റിയോ ഡാര്‍മിയനെ ഇന്റര്‍ മിലാനും സ്വന്തമാക്കി.ആഴ്‌സണല്‍ അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് തോമസ് പാര്‍ട്ടിയെ സ്വന്തമാക്കി. ഗാന മധ്യനിരതാരത്തെ 45 ദശലക്ഷം യൂറോയ്ക്കാണ് ആഴ്‌സണല്‍ സ്വന്തമാക്കിയത്. ചെല്‍സി ലോഫ്റ്റസ് ചീക്കിനെ ഒരു വര്‍ഷത്തെ വായ്പയില്‍ ഫുള്‍ഹാമിന് കൈമാറി.

പെറാനോളില്‍ നിന്ന് ഫാക്കുണ്ടോ പെല്ലിസ്ട്രിയെ അഞ്ച് വര്‍ഷത്തെ കരാറിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെത്തിച്ചിട്ടുണ്ട്. 18കാരനായ താരം ഉറുഗ്വേ പ്രീമിയര്‍ ഡിവിഷന്‍ ക്ലബ്ബിനൊപ്പം 34 മത്സരങ്ങള്‍ ഇതിനോടകം കളിച്ചിട്ടുണ്ട്. എവര്‍ട്ടന്‍ ഗോള്‍കീപ്പറായ റോബിന്‍ ഒല്‍സെനെ റോമയില്‍ നിന്ന് സ്വന്തമാക്കിയപ്പോള്‍ ലീഡ്‌സ് യുണൈറ്റഡ് ബ്രസീലിയന്‍ വിങ്ങര്‍ റാഫിഞ്ഞയെ റെനീസില്‍ നിന്നും സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications