Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സീസണിലെ യൂറോപ്യന്‍ ഇലവനെ പ്രഖ്യാപിച്ചു; ക്രിസ്റ്റ്യാനോയ്ക്ക് ഇടമില്ല

ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകള്‍ പാതിവഴി പിന്നിടുമ്പോള്‍ സീസണിലെ മികച്ച യൂറോപ്യന്‍ ഇലവനെ തെരഞ്ഞെടുത്ത് പ്രശ്‌സ്ത ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍. ബുണ്ടസ് ലീല, ലാ ലീഗ, ഫ്രഞ്ച് ലീഗ്, പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍ ലീഗ് എന്നിവിടങ്ങളില്‍നിന്നാണ് താരങ്ങളെ തെരഞ്ഞെടുത്തത്. ആദ്യപകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്തവര്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഗോള്‍ കീപ്പറായി പിഎസ്ജിയുടെ കെയ്‌ലര്‍ നവാസ് എത്തി. റൈറ്റ് ബാക്ക് ട്രെന്റ് അലെക്‌സാണ്ടര്‍ അര്‍നോള്‍ഡ്(ലിവര്‍പൂള്‍), സെന്‍ട്രല്‍ ബാക്ക് ക്രിസ് സ്മാളിങ്(റോമ), വിര്‍ജില്‍ വാന്‍ ഡൈക്ക്(ലിവര്‍പൂള്‍), ലെഫ്റ്റ് ബാക്കായി ആന്‍ഡി റോബെര്‍ട്‌സണ്‍(ലിവര്‍പൂള്‍), മിഡ്ഫീല്‍ഫര്‍മാരായി ആഞ്ചല്‍ ഡി മരിയ(പിഎസ്ജി), കാസിമിറോ(റയല്‍ മാഡ്രിഡ്), കെവിന്‍ ഡി ബ്രുയിന്‍(മാഞ്ചസ്റ്റര്‍ സിറ്റി), റൈറ്റ് വിങ്ങറായി ലയണല്‍ മെസ്സി(ബാഴ്‌സലോണ), ഫോര്‍വേഡായി റോബര്‍ട്ട് ലെവെന്‍ഡോസ്‌കി(ബയേണ്‍ മ്യൂണിക്), ലെഫ്റ്റ് വിങ്ങറായി ജാഡന്‍ സാഞ്ചോ(ബൊറീസിയ ഡോട്ട്മുണ്ട്) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

messi

ബയേണ്‍ മ്യൂണിക്കിന്റെ ജോഷ്വ കിമ്മിച്ച്, അല്‍ഫോണ്‍സോ ഡാവിസ്, ലെസ്റ്റര്‍ സിറ്റിയുടെ റിക്കാര്‍ഡോ പെരേരിയ, ബെന്‍ ചില്‍വെല്‍ എന്നിവര്‍ പ്രതിരോധത്തില്‍ മുന്നിട്ടുനിന്നവരാണ്. ലിവര്‍പൂളിന്റെ സാദിയോ മാനെ, മുഹമ്മദ് സല, പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെ, ജാമി വാര്‍ഡി, കരിം ബെന്‍സിമ, തിമോ വെര്‍ണര്‍ തുടങ്ങിയവരെല്ലാം പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായിട്ടുണ്ട്.

Story first published: Wednesday, January 1, 2020, 17:13 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+