വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് വമ്പന്‍ ജയം; ഇറ്റലിയില്‍ മിലാനെ തോല്‍പ്പിച്ച് റോമ

പാരിസ്: ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിക്ക് വമ്പന്‍ ജയം. മാഴ്‌സെല്ലിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ചാമ്പ്യന്മാര്‍ തകര്‍ത്തത്. വിജയികള്‍ക്കായി മൗറോ ഇക്കാര്‍ഡി(10, 26), കിലിയന്‍ എംബാപ്പെ(32, 44) എന്നിവര്‍ ഇരട്ടഗോള്‍ നേടി. മറ്റു മത്സരങ്ങളില്‍ റെന്നസ് ടൗലൗസിനെ 3-2ന് തോല്‍പ്പിച്ചപ്പോള്‍ ഇറ്റിന്നി 2-2 എന്ന നിലയില്‍ അമിന്‍സുമായി സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ 11 കളികളില്‍ നിന്നും 27 പോയന്റ് നേടിയ പിഎസ്ജി ഒന്നാം സ്ഥാനത്തും 19 പോയന്റുള്ള നാന്റെസ് രണ്ടാം സ്ഥാനത്തുമാണ്.

സ്പാനിഷ് ലാ ലീഗയില്‍ സെവിയ്യ ഗെറ്റാഫയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഒസാസുന 3-1ന് വലന്‍സിയയേയും ഗ്രനാഡ 1-0ത്തിന് റിയല്‍ ബെറ്റിസിനേയും പരാജയപ്പെടുത്തി. റയല്‍ സൊസൈഡാഡ് 1-0ത്തിന് സെല്‍റ്റ വിഗോയെ കീഴ്‌പ്പെടുത്തിയപ്പോള്‍ എസ്പാനിയോള്‍ എതിരില്ലാത്ത ഒരു ഗോളിന് ലവാന്റയേയും തോല്‍പ്പിച്ചു. 10 കളികളില്‍നിന്നും 20 പോയന്റുള്ള ഗ്രനാഡയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 9 കളികളില്‍നിന്നും 19 പോയന്റുള്ള ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണ്. 9 കളികളില്‍നിന്നും 18 പോയന്റുള്ള റയല്‍ മാഡ്രിഡ് ആറാം സ്ഥാനത്തുമുണ്ട്.

അത്ഭുതമായി വീണ്ടും ഫെഡറര്‍; സ്വിസ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്താം കിരീടംഅത്ഭുതമായി വീണ്ടും ഫെഡറര്‍; സ്വിസ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്താം കിരീടം

psgpogba

ഇറ്റാലിയന്‍ സീരി എയില്‍ മിലാന്‍ റോമയോട് തോറ്റു. ഡസ്‌കോ(38), സനിയോളോ(58) എന്നിവര്‍ റോമയ്ക്കായി സ്‌കോര്‍ ചെയ്‌പ്പോള്‍ ഹെര്‍ണാണ്ടെസിന്റെ(55) വകയായിരുന്നു മിലാന്റെ ഗോള്‍. മറ്റു മത്സരഫലങ്ങള്‍, ബൊളോഗന (2-1) സാംഡോറിയ, അറ്റ്‌ലാന്റ (7-1) ഉദിനെസ്, സ്പാല്‍ (1-1) നാപ്പോളി, ടോറിനോ (1-1) കാഗ്ലിയാരി, ലാസിയോ (2-1) ഫിയോറന്റീന. ലീഗില്‍ 9 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 23 പോയന്റുമായി യുവന്റസും 22 പോയന്റുമായി ഇന്റര്‍മിലാനും ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു.

Story first published: Monday, October 28, 2019, 11:36 [IST]
Other articles published on Oct 28, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X