Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വമ്പന്‍ ജയവുമായി ബയേണ്‍ തിരിച്ചെത്തി; പിഎസ്ജിക്ക് ജയം; ഇന്റര്‍മിലാന്‍ തലപ്പത്ത്

പാരിസ്: ബുണ്ടസ് ലീഗയില്‍ വമ്പന്‍ ജയവുമായി ബയേണ്‍ മ്യൂണിക്ക് തിരിച്ചെത്തി. ബൊറൂസിയ ഡോട്ട്മുണ്ടിനെതിരെ 4-0ത്തിനായിരുന്നു ചാമ്പ്യന്മാരുടെ ജയം. റോബര്‍ട്ട് ലെവന്‍ഡോസ്‌കി(17, 78), സെര്‍ജി നാബ്രി(47), മാറ്റ്‌സ് ഹമ്മെല്‍സിന്റെ സെല്‍ഫ് ഗോളും ബയേണിന്റെ അക്കൗണ്ടിലെത്തി. മറ്റു മത്സരഫലങ്ങള്‍, യുണിയന്‍ ബര്‍ലിന്‍ (3-2) മെയ്ന്‍സ്, ഷാല്‍ക്കെ (3-3) ഫോര്‍ച്യുണ, ഹെര്‍ത്ത (2-4) ലെയ്പ്‌സിഗ്, പാഡര്‍ബോണ്‍ (0-1) ഔസ്ബര്‍ഗ്. ലീഗില്‍ 10 കളികളില്‍ നിന്നും 22 പോയന്റുള്ള മോണ്‍ഷെന്‍ഗ്ലാഡ്‌ബെഷ് ആണ് ആണ് ഒന്നാം സ്ഥാനത്ത്. 21 പോയന്റ് വീതമുള്ള ലെയ്പ്‌സിഗും ബയേണും രണ്ടും മൂന്നും സ്ഥാനത്താണുള്ളത്.

bayernmunich

ഇറ്റാലിയന്‍ സീരി എ യില്‍ ഇന്റര്‍മിലാന്‍ വീണ്ടും ജയം സ്വന്തമാക്കി. 2-1ന് വെറോണയെയാണ് ടീം പരാജയപ്പെടുത്തിയത്. മാറ്റിയാസ് വെസിനോ(65), ബരേല്ല(83) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. വലേറിയോ വെറെ(19) വെറോണ്ക്കായും സ്‌കോര്‍ ചെയ്തു. ലീഗില്‍ 12 കളികളില്‍നിന്നും 31 പോയന്റുള്ള ഇന്റര്‍ ഒന്നാം സ്ഥാനത്താണ്. 11 കളികളില്‍നിന്നും 29 പോയന്റുള്ള യുവന്റസ് തൊട്ടുപിന്നിലുണ്ട്.

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയും ജയം സ്വന്തമാക്കി. 2-1ന് ബ്രെസ്റ്റിനെയാണ് ടീം തോല്‍പ്പിച്ചത്. വിജയികള്‍ക്കായി ഡി മരിയ(39), ഇക്കാര്‍ഡി(85) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഗ്രാന്‍ഡ്‌സര്‍(72) എതിരാളികള്‍ക്കായി ഒരു ഗോള്‍ മടക്കി. മറ്റു മത്സരഫലങ്ങള്‍, ലില്ലെ (0-0) മെറ്റ്‌സ്, മൊണാക്കോ (1-0) ഡിജോണ്‍, റൈംസ് (0-0) ആന്‍ഗേഴ്‌സ്, സ്ര്ടാസ്ബര്‍ഗ് (4-1) നിംസ്. ലീഗില്‍ 13 കളികളില്‍ നിന്നും 30 പോയന്റുമായി പിഎസ്ജി ബഹുദൂരം മുന്നിലാണ്. 21 പോയന്റുമായി ആന്‍ഗേഴ്‌സും 19 പോയന്റുമായ ലില്ലെയുമാണ് പിറകിലുള്ളത്.

Story first published: Sunday, November 10, 2019, 10:01 [IST]
Other articles published on Nov 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+