Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തകര്‍പ്പന്‍ ജയവുമായി ചെല്‍സിയും സിറ്റിയും; യുവന്റസിന് സമനില, ബയേണിന് ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും. സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആസ്റ്റണ്‍വില്ലയെ തോല്‍പ്പിച്ചപ്പോള്‍ ചെല്‍സി 4-2ന് ബേണ്‍ലിയേയും പരാജയപ്പെടുത്തി. വാറ്റ്‌ഫോര്‍ഡ് ബോണിമൗത്ത് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. മറ്റു മത്സരഫലങ്ങള്‍, ബ്രൈറ്റണ്‍(3-2)എവര്‍ട്ടന്‍, വെസ്റ്റ്ഹാം(1-1)ഷെഫീല്‍ഡ് യുണൈറ്റഡ്.

ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താനാകാതെ ഉഴറിയ സിറ്റി രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ സ്‌കോര്‍ ചെയ്തതോടെ മത്സരത്തില്‍ പിടിമുറുക്കി. റഹീം സ്റ്റര്‍ലിങ്(46), ഡേവിഡ് സില്‍വ(65), ഗുണ്ടോഗന്‍(70) എന്നിവരാണ് സ്‌കോറര്‍മാര്‍. 87-ാം മിനിറ്റില്‍ സിറ്റിയുടെ ഫെര്‍ണാണ്ടീന്യോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ(21, 45, 56) ഹാട്രിക് ഗോളാണ് ചെല്‍സിക്ക് വിജയം അനായാസമാക്കിയത്. വില്യന്‍(58) മറ്റൊരു ഗോള്‍ നേടി. റോഡ്രിഗസ്(86), മക്‌നീല്‍(89) എന്നിവരാണ് ബേണ്‍ലിയുടെ സ്‌കോറര്‍മാര്‍.

manchestercity

സ്പാനിഷ് ലാ ലീഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ ക്ലബ്ബിനെ തോല്‍പ്പിച്ചു. റയല്‍ വല്ലാഡോളിഡ് (2-0) ഐബറിനേയും, ലെഗാനെസ് (1-0) മല്ലോര്‍ക്കയേയും പരാജയപ്പെടുത്തി. ഇറ്റാലിയന്‍ സീരി എ യില്‍ യുവന്റസും ഇന്റര്‍മിലാനും സമനിലയില്‍ കുരുങ്ങി. യുവന്റസ് ലീസിനെതിരെയും(1-1), ഇന്റര്‍മിലാന്‍ (2-2) പാര്‍മയോടുമാണ് കുരുങ്ങിയത്. 9 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 23 പോയന്റുമായി യുവന്റസും 22 പോയന്റുമായി ഇന്റര്‍മിലാനുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

bayernmunichvsunionberlin

ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് 2-1ന് യുനിയന്‍ ബര്‍ലിനെ കീഴ്‌പ്പെടുത്തി. ഷാല്‍ക്കെ ബൊറൂസിയ ഡോട്ട്മുണ്ട് മത്സരം സമനിലയില്‍ കലാശിച്ചു. ഫ്രഞ്ച് ലീഗില്‍ ലില്ലെ 3-0ത്തിന് ബോര്‍ഡിയക്‌സിനോട് തോറ്റു. ലിയോണ്‍ മെറ്റ്‌സിനേയും(2-0), സ്ട്രാസ്ബര്‍ഗ് നൈസിനേയും (1-0) പരാജയപ്പെടുത്തി. ബ്രിസ്റ്റ് (2-0) ഡിജോണ്‍, റിംസ് (0-0) നിമെസ് എന്നിങ്ങിനെയാണ് മറ്റു മത്സരഫലങ്ങള്‍.

Story first published: Sunday, October 27, 2019, 9:56 [IST]
Other articles published on Oct 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+