Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ ലീഗ് ഫൈനലില്‍ ഇന്ന് അയാക്‌സ്-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോരാട്ടം

സ്‌റ്റോക്ക്‌ഹോം: മാഞ്ചസ്റ്റര്‍ അരീനയിലെ ചാവേര്‍ സ്‌ഫോടനത്തിന്റെ നടുക്കം വിട്ടുമാറും മുമ്പെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് യൂറോപ ലീഗ് ഫൈനലില്‍ അയാക്‌സിനെ നേരിടാനിറങ്ങുന്നു.

അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കിരീടം നേടിയേ തീരൂ. കോച്ച് ഹൊസെ മൗറിഞ്ഞോ സീസണില്‍ ലക്ഷ്യമിട്ട ഏക കിരീടം യൂറോപ ലിഗയാണ്. അതുപോലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതുവരെ നേടിയിട്ടില്ലാത്ത കിരീടം കൂടിയാണിത്.

manchesterunitedteam

പീറ്റര്‍ ബോസ് പരിശീലിപ്പിക്കുന്ന അയാക്‌സ് യുവനിരയാണ്. ശരാശരി പ്രായം ഇരുപത്തിരണ്ട് വയസിനടുത്താണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയത മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സീസണില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ യൂറോപ ലീഗ് അനിവാര്യമാണ്.

manchester

1996ന് ശേഷം ആദ്യമായാണ് അയാക്‌സ് യൂറോപ്യന്‍ ഫൈനല്‍ കളിക്കുന്നത്. മാഞ്ചസ്റ്ററിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാകും യുനൈറ്റഡ് ടീം കളിക്കുക. മത്സരത്തിന് മുമ്പ് നിശബ്ദ പ്രാര്‍ഥനയുണ്ടാകും. എട്ട് വയസുകാരി ഉള്‍പ്പടെ 22 പേരാണ് ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.


ഫൈനല്‍ ഇന്ന് രാത്രി 12ന് സോണി സിക്‌സില്‍ തത്സമയം

Story first published: Wednesday, May 24, 2017, 11:11 [IST]
Other articles published on May 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+