Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പാ ലീഗ് ഫൈനല്‍; പെനാല്‍റ്റിയില്‍ കടന്നുകൂടി ചെല്‍സി; എതിരാളികള്‍ ആഴ്‌സണല്‍

ലണ്ടന്‍: യൂറോപ്പാ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി രണ്ടാംപാദ മത്സരത്തില്‍ ഐന്‍ട്രാക്ട് ഫ്രാങ്ക്ഫുര്‍ട്ടിനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച് ചെല്‍സി ഫൈനലിലെത്തി. മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ വലന്‍സിയയെ തോല്‍പ്പിച്ച് കലാശക്കളിക്ക് ടിക്കറ്റെടുത്തു. അസര്‍ബെയ്ജാനിലെ ബാക്കു സ്റ്റേഡിയത്തില്‍ മെയ് 29ന് നടക്കുന്ന ഫൈനലില്‍ ചെല്‍സിയും ആഴ്‌സണലും ഏറ്റുമുട്ടും.

ആദ്യപാദത്തില്‍ ചെല്‍സിയും ഐന്‍ട്രാക്ടും ഓരോ ഗോള്‍വീതം നേടി കളി സമനിലയില്‍ കലാശിച്ചിരുന്നു. സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദത്തില്‍ ചെല്‍സിയാണ് ആദ്യം ലീഡെടുത്തത്. 28-ാം മിനിറ്റില്‍ ലോഫ്റ്റസ് ചീക്ക് ചെല്‍സിക്കായി ഗോള്‍ നേടി. എന്നാല്‍, ലൂക്കാ ജോവിക് 49-ാം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ചതോടെ മത്സരം അധിക സമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു.

chelsea

ഷൂട്ടൗട്ടില്‍ ഐന്‍ട്രാക്ടിന്റെ മാര്‍ട്ടിന്‍ ഹിന്റര്‍എഗ്ഗറുടെയും, ഗോണ്‍സാലോ പസെന്‍സിയയുടെയും ഷോട്ടുകള്‍ ചെല്‍സി ഗോള്‍കീപ്പര്‍ കെപ്പ അരിസബലാഗ തടുത്തിട്ടു. എക്‌സ്ട്രാ ടൈമില്‍ രണ്ടുതവണയാണ് ചെല്‍സി താരം ഡേവിഡ് ലൂയിസ് ഗോള്‍ലൈന്‍ സേവ് നടത്തിയത്. ചാമ്പ്യന്‍സ് ലീഗിലെന്നപോലെ യൂറോപ്പാ ലീഗിലും ഇതോടെ ഇംഗ്ലീഷ് ടീമുകളുടെ ഫൈനലിന് അരങ്ങൊരുങ്ങി.

വലന്‍സിയയെ 4-2ന് തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ ഫൈനലിലെത്തിയത്. ആദ്യ പാദത്തില്‍ 3-1ന് ജയിച്ച ആഴ്‌സണല്‍ ഇതോടെ ഇരുപാദങ്ങളിലുമായി 7-3 എന്ന ശരാശരിയില്‍ അനായാസം ഫൈനലിലെത്തി. ആഴ്‌സണലിനായി പിയേറെ എംറിക് ഹാട്രിക് നേടി. 17, 69, 88 മിനിറ്റുകളിലായിരുന്നു എംറിക്കിന്റെ ഗോളുകള്‍. അലക്‌സാണ്ടര്‍ ലെക്കാസെറ്റെ(50) മറ്റൊരു ഗോളും സ്വന്തമാക്കി. വലെന്‍സിയുടെ കെവിന്‍ ഗെമൈറോ(11, 58) ഇരട്ടഗോള്‍ നേടിയെങ്കിലും ഫലമുണ്ടായില്ല.

Story first published: Friday, May 10, 2019, 9:44 [IST]
Other articles published on May 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+