Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പാ ലീഗ്; ആദ്യ പാദത്തില്‍ ചെല്‍സിക്കും ആഴ്‌സണലിനും ജയം

ലണ്ടന്‍: യുവേഫാ യൂറോപ്പാ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്‌സണലിനും ചെല്‍സിക്കും ജയം. ആഴ്‌സണല്‍ നാപ്പോളിയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ സ്ലാവിയ പ്രാഹയ്‌ക്കെതിരെ ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. മറ്റു മത്സരങ്ങളില്‍ വന്‍സിയയും ബെന്‍ഫിക്കയും ജയം കണ്ടെത്തി.

europaleague

ചെക്ക് റിപ്പബ്ലിക് ടീം സ്ലാവിയ പ്രാഹയ്‌ക്കെതിരെ സ്വാഭാവിക കളി പുറത്തെടുക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞില്ല. കളിയില്‍ നേരിയ ആധ്യപത്യമുണ്ടായെങ്കിലും എതിരാളികളുടെ തട്ടകത്തില്‍ ഗോളടിക്കാന്‍ ചെല്‍സിക്ക് 86-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. പ്രതിരോധനിര താരം മാര്‍ക്കസ് അലോണ്‍സോയാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. രണ്ടാംപാദ മത്സരം ചെല്‍സിയുടെ മൈതാനത്ത് ഏപ്രില്‍ 19ന് നടക്കും.

ഇറ്റാലിയന്‍ വമ്പന്മാരായ നാപ്പോളിക്കെതിരെ ആധികാരിക ജയമാണ് ആഴ്‌സലണ്‍ സ്വന്തമാക്കിയത്. ആരോണ്‍ റംസി 14-ാം മിനിറ്റില്‍ നേടിയ ഗോളില്‍ മുന്നിലെത്തിയ ടീമിന് 25-ാം മിനിറ്റില്‍ കൗലിബാലിയുടെ സെല്‍ഫ് ഗോളും തുണയായി. പന്തടക്കത്തിലും പാസിങ്ങിലും മേധാവിത്വം കാട്ടിയത് നാപ്പോളിയാണ്. നാപ്പോളിയുടെ ഗ്രൗണ്ടില്‍ ഏപ്രില്‍ 19ന് നടക്കുന്ന മത്സരത്തില്‍ സെമിയിലെത്തുന്നവരെ തീരുമാനിക്കും.

മറ്റു മത്സരങ്ങളില്‍ ബെന്‍ഫിക്ക ഇന്‍ട്രാഷ്ടിനെ 4-2 എന്ന സ്‌കോറിനും വലന്‍സിയ 3-1ന് വിയ്യാറയലിനെയും തോല്‍പ്പിച്ചു. ബെന്‍ഫിക്കയ്ക്കുവേണ്ടി ഫെലിക്‌സ് ഹാട്രിക് നേടി. 21, 43, 54 മിനിറ്റുകളിലായിരുന്നു ഫെലിക്‌സിന്റെ ഗോളുകള്‍. 50-ാംമിനിറ്റില്‍ റൂബന്‍ ഡിയാസിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. ജോവിച്ച്(40), പസിന്‍സിയ(72) എന്നിവര്‍ ഇന്‍ട്രാഷ്ടിനായി ഗോള്‍ നേടി. വലന്‍സിയയ്ക്കായി ഗോണ്‍സാലോ ഗ്വെഡസ് ഇരട്ടഗോള്‍ നേടി. 6, 93 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഡാനിയേല്‍ വാസ് 90-ാം മിനിറ്റിലും ഗോള്‍ സ്വന്തമാക്കി. 36-ാം മിനിറ്റില്‍ കസോര്‍ലയുടെ വകയായിരുന്നു വിയ്യാറയലിന്റെ ആശ്വാസഗോള്‍.

Story first published: Friday, April 12, 2019, 11:03 [IST]
Other articles published on Apr 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+