യൂറോപ്പാ ലീഗ്; ചെല്‍സിയും ആഴ്‌സണലും സെമിയില്‍
ലണ്ടന്‍: യൂറോപ്പാ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ ചെല്‍സിയും ആഴ്‌സണലും സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ രണ്ടാംപാദ മത്സരത്തില്‍ ആഴ്‌സണല്‍ 1-0ത്തിന് നാപ്പോളിയേയും ചെല്‍സി 4-3ന് സ്ലാവിഗ പ്രാഗിനെയും തോല്‍പ്പിച്ചു. മറ്റു മത്സരങ്ങളിലെ ജയത്തോടെ വലന്‍സിയയും ഇന്‍ട്രാഷ്ടും സെമിയിലെത്തിയിട്ടുണ്ട്.
ആദ്യ പാദത്തില്‍ 1-0 എന്ന വിജയം സ്വന്തമാക്കിയ ചെല്‍സി സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാംപാദ മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പകുതിയില്‍ തന്നെ എതിരാളികളുടെ വലയില്‍ നാലുഗോളുകളെത്തിക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞു. ചെല്‍സിക്കായി പെഡ്രോ ഇരട്ടഗോള്‍ നേടി. 5, 27 മിനിറ്റുകളിലയിരുന്നു ഗോള്‍. ഒലിവര്‍ ജിറൂഡ്(17) മറ്റൊരു ഗോള്‍ നേടിയപ്പോള്‍ സിമോണ്‍ ഡെലി(9)യുടെ സെല്‍ഫ് ഗോളും ചെല്‍സിക്ക് നേട്ടമായി. തോമസ് സൗസെക്ക്(25), പീറ്റര്‍ സെവ്‌സിക്ക്(51, 54) എന്നിവര്‍ സ്ലാവിയയ്ക്കുവേണ്ടിയും ഗോള്‍ നേടി.

സ്വന്തം മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തില്‍ ആഴ്‌സണല്‍ 2-0ത്തിന് ജയിച്ചിരുന്നു. രണ്ടാംപാദത്തില്‍ അലക്‌സാണ്ടെ ലക്‌സെറ്റെ(36) നേടിയ ഗോളില്‍ ആഴ്‌സണല്‍ ലീഡ് വര്‍ധിപ്പിച്ചു. ഇരു പാദങ്ങളിലുമായി 3-0 എന്ന ഗോള്‍ ശരാശരിയിലായിരുന്നു ആഴ്‌സണലിന്റെ വിജയം. സെമിയില്‍ ആഴ്‌സണല്‍ വലന്‍സിയെ നേരിടുമ്പോള്‍ ഇന്‍ട്രാഷ്ട് ആണ് ചെല്‍സിയുടെ എതിരാളി. വലന്‍സിയ വിയ്യാറയലിനെയും ഇന്‍ട്രാഷ്ട് ബെന്‍ഫിക്കയെയും 2-0 എന്ന മാര്‍ജിനില്‍ മറികടന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications