For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോകപ്പ് യോഗ്യതാ മത്സരം; സ്‌പെയിന്‍, പോളണ്ട്, റൊമേനിയ ടീമുകള്‍ക്ക് വമ്പന്‍ ജയം

ലണ്ടന്‍: യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ പ്രമുഖ ടീമുകള്‍ക്ക് വിജയം. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ സ്‌പെയ്ന്‍, പോളണ്ട്, റൊമാനിയ, കൊസോവോ, സ്ലൊവേനിയ, ഡെന്മാര്‍ക്ക്, ഓസ്ട്രിയ, യുക്രൈന്‍, സെര്‍ബിയ, ചെക്ക് റിപ്പബ്ലിക് ടീമുകള്‍ ജയിച്ചുകയറി. കരുത്തരുടെ പോരാട്ടംകണ്ട സ്‌പെയിന്‍ സ്വീഡന്‍ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ വിജയം.

euro

പതിവു രീതിയില്‍ പന്തടക്കത്തില്‍ മികവുകാട്ടിയ സ്‌പെയിന്‍ സ്വീഡനെ നിരന്തരം ആക്രമിച്ചാണ് ഏകപക്ഷീയമായ വിജയം പിടിച്ചെടുത്തത്. ആദ്യ പകുതിയില്‍ സ്‌പെയിനെ ഗോളടിക്കാതെ സ്വീഡന്‍ തടഞ്ഞുനിര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ കൈവിട്ടു. സെര്‍ജിയോ റാമോസ്(64), ആല്‍വരോ മൊറാട്ട(85), മിക്കേല്‍ ഒയാര്‍സബല്‍(87) എന്നിവരാണ് സ്‌പെയിനുവേണ്ടി ഗോള്‍ നേടിയവര്‍.

മറ്റു മത്സരഫലങ്ങള്‍: കൊസോവോ 3-2 ബള്‍ഗേറിയ, സ്ലൊവേനിയ 5-0 ലാത്വിയ, പോളണ്ട് 4-0 ഇസ്ലായേല്‍, ഡെന്മാര്‍ക്ക് 5-1 ജോര്‍ജിയ, ഓസ്ട്രിയ 4-1 നോര്‍ത്ത് മാസഡോണിയ, അയര്‍ലന്‍ഡ് 2-0 ജിബ്രാള്‍ട്ടര്‍, നോര്‍വേ 2-0 ഫറോയി ഐലന്റ്‌സ്, യുക്രൈന്‍ 1-0 ലക്‌സംബര്‍ഗ്, സെര്‍ബിയ 4-1 ലിത്വാനിയ, ചെക്ക് റിപ്പബ്ലിക് 3-0 മോണ്ടിനെഗ്രോ, റൊമാനിയ 4-0 മാള്‍ട്ട.

Story first published: Tuesday, June 11, 2019, 17:15 [IST]
Other articles published on Jun 11, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+