Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോ യോഗ്യതാ; ആറടിച്ച് ഇറ്റലി, ജയിച്ചുകയറി സ്‌പെയിനും റൊമാനിയയും

ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇറ്റലി, സ്‌പെയിന്‍, റൊമാനിയ ടീമുകള്‍ക്ക് വമ്പന്‍ ജയം. ഇറ്റലി എതിരില്ലാത്ത 6 ഗോളുകള്‍ക്ക് ലെഷ്ട്‌ടെന്‍സ്‌റ്റൈയിനിനെ തോല്‍പ്പിച്ചപ്പോള്‍ സ്‌പെയിന്‍ 2-0ത്തിന് മാള്‍ട്ടയേയും റൊമാനിയ 4-1ന് ഫറോയി ഐലന്‍ഡിനേയും തോല്‍പ്പിച്ചു. ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിയാതിരുന്ന ഇറ്റലി മികച്ച പ്രകടനമാണ് യൂറോ യോഗ്യതയില്‍ പുറത്തെടുത്തത്.

euro

ഇറ്റലിക്കായി ഫാബിയോ ക്വഗ്ലിയാരെല്ല(35, 45) ഇരട്ടഗോള്‍ നേടി. സ്‌റ്റെഫാനോ സെന്‍സി(17), മാര്‍ക്കോ വരാട്ടി(32), മോയിസ് കീന്‍(69), ലിയനാര്‍ഡോ പവോലട്ടി(76) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. കളിയുടെ 80 ശതമാനം പന്ത് നിയന്ത്രിച്ചത് ഇറ്റലിയാണ്. 41 ഷോട്ടുകള്‍ അവര്‍ എതിര്‍മുഖത്തേക്ക് പായിച്ചു. തീര്‍ത്തും ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ഇറ്റലിക്ക് നിര്‍ഭാഗ്യംകൊണ്ടാണ് കൂടുതല്‍ ഗോളുകള്‍ നേടാനാകാതെ പോയത്.

ആല്‍വരോ മൊറാട്ടയുടെ ഇരട്ടഗോളുകളാണ് സ്‌പെയിനിന്റെ ജയത്തിന് തുണയായത്. 31, 73 മിനിറ്റുകളിലായിരുന്നു മൊറാട്ടയുടെ ഗോളുകള്‍. മത്സരം പൂര്‍ണമായും നിയന്ത്രിച്ച സ്‌പെയിനിന് കൂടുതല്‍ ഗോളുകള്‍ നേടാനായില്ല. മറ്റൊരു മത്സരത്തില്‍ റൊമാനിയയ്ക്കായി ക്ലൗഡിയു കേസേരു(29, 32) ഇരട്ട ഗോളുകള്‍ നേടി. സിപ്രിയന്‍(26), ജോര്‍ജ് പുഷ്‌കാസ്(63) എന്നിവരും ടീമിനായി ഗോള്‍ നേടി. ബോസ്‌നിയ(3-3) ഗ്രീസ്, സ്വിറ്റ്‌സര്‍ലന്‍ഡ്(3-3)ഡെന്മാര്‍ക്ക്, നോര്‍വേ(3-3) മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

Story first published: Wednesday, March 27, 2019, 11:42 [IST]
Other articles published on Mar 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+