For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോ യോഗ്യതാ മത്സരം; ഇംഗ്ലണ്ടിനും ഫ്രാന്‍സിനും വമ്പന്‍ ജയം, പോര്‍ച്ചുഗല്‍ കുടുങ്ങി

ലണ്ടന്‍: യൂറോ 2020ലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും വമ്പന്‍ ജയം ആഘോഷിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ കുടുങ്ങി. ഫ്രാന്‍സ് മൊള്‍ദോവയെ 4-1ന് തോല്‍പ്പിച്ചപ്പോള്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെതിരെയായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരിച്ചുവന്നിട്ടും പോര്‍ച്ചുഗല്‍ യുക്രൈനുമായി ഗോള്‍രഹിത സമനിലയില്‍ കുടുങ്ങി.

റഹീം സ്റ്റര്‍ലിങ്ങിന്റെ ഹാട്രിക് ആണ് ഇഗ്ലണ്ടിന് വന്‍ ജയം സമ്മാനിച്ചത്. 24, 62, 68 മിനിറ്റുകളിലായിരുന്നു സിറ്റി താരത്തിന്റെ ഗോളുകള്‍. 45+2 -ാം മിനിറ്റില്‍ ഹാരി കെയ്‌നും ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തു. 84-ാം മിനിറ്റില്‍ തോമസ് കലാസിന്റെ സെല്‍ഫും ഗോളും ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലെത്തി. മത്സരത്തില്‍ മേല്‍ക്കൈ നേടിയ ഇംഗ്ലണ്ട് അര്‍ഹിച്ച ജയമാണ് സ്വന്തമാക്കിയത്.

RaheemSterling

മറ്റൊരു മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് പെരുമയ്‌ക്കൊത്ത പ്രകടനം തന്നെ കാഴ്ചവെച്ചു. അന്റോണിയോ ഗ്രിസ്മാന്‍(24), റാഫേല്‍ വരാനെ(27), ഒലിവര്‍ ജിറൂഡ്(36), കിലിയന്‍ എംബാപ്പെ(87) എന്നിവരാണ് ഫ്രാന്‍സിന്റെ സ്‌കോറര്‍മാര്‍. 89-ാം മിനിറ്റില്‍ വ്‌ലാദിമിര്‍ ആബ്രോസ് മോല്‍ദോവയുടെ ആശ്വാസഗോള്‍ കണ്ടെത്തി.

ലോകകപ്പിന് ശേഷം ദേശീയ ടീമില്‍നിന്നും മാറിനില്‍ക്കുകയായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരിച്ചെത്തിയിട്ടും നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് ജയം നേടാനായില്ല. കൂടുതല്‍ അവസരങ്ങള്‍ മെനയാന്‍ കഴിഞ്ഞെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ ടീമിന് തിരിച്ചടിയായി. മറ്റു മത്സരങ്ങളില്‍ തുര്‍ക്കി അല്‍ബേനിയയേയും(2-0), ഐസ്ലന്‍ഡ് അന്‍ഡോറയെയും(2-0), ലക്‌സംബര്‍ഗ് ലിത്വാനിയയേയും(2-1) തോല്‍പ്പിച്ചു.

Story first published: Saturday, March 23, 2019, 11:32 [IST]
Other articles published on Mar 23, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+