വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോകപ്പില്‍ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍; അല്‍ബനീയയെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളിന്

By Vishnu

പാരിസ്: യൂറോ കപ്പ് ഫുഡ് ബോള്‍ ടൂര്‍ണമെന്റില്‍ അല്‍ബേനിയയെ തകര്‍ത്ത് ആതിഥേയരായ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അക്രമിച്ച് പോരാടിയ
ഇരു ടീമുകളും സമനില പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ രണ്ട് ഗോളുകള്‍ അല്‍ബേനിയന്‍ വലയിലേക്കുതിര്‍ത്ത് ഫ്രാന്‍സ് രണ്ടാം റൗണ്ടിലേക്ക് പ്രവേശനമുറപ്പാക്കി. ആദ്യ മത്സരവും ഫ്രാന്‍സ് വിജയിച്ചിരുന്നു.

തെണ്ണൂറാം മിനിറ്റിലെ ഗോളിലാണ് ഫ്രാന്‍സ് എതിരാളികളെ ഞെട്ടിച്ചത്. ടീമിന്റെ മികച്ച ഗെയിമിനൊടുവില്‍ ബോക്‌സിന്റെ വലത് മൂലയില്‍ നിന്നും പായറ്റ് നല്‍കിയ ഹൈ ബോള്‍ ഗ്രീസ് മാന്‍ ഫ്രാന്‍സിനെ വിജയത്തിലേക്ക് കൈ പിടിച്ചു.

euro cup

നീണ്ട ഫിസിലിനൊടുവില്‍ അഞ്ച് മിനിറ്റ് എക്‌സട്രാ ടൈം. കളി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ പായറ്റ് അല്‍ബേനിയന്‍ ഗോളിയെ കബളിപ്പിച്ച് വലക്കുളിലേക്ക്‌ ഷോട്ടുതിര്‍ത്തു. യൂറോ കപ്പില്‍ പായറ്റിന്റെ രണ്ടാം ഗോളാണിത്.

സെന്റര്‍ ലൈനിനു സമീപത്ത് നിന്നും പോള്‍ പോഗ്ബാണ് ഫ്രാന്‍സിന്റെ ലീഡ് ഗോളിന് വഴിയൊരുക്കിയത്. ഉയര്‍ന്നു വന്ന പന്ത് ബോക്‌സിനു പുറത്തു നിന്നും ജിഗ്നാക്കി സ്വീകരിച്ചു. അല്‍ബേനിയന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് മുന്നേറാനുള്ള ശ്രമത്തിനിടെ വഴുതി വീഴാന്‍ പോയ ജിഗ്നാക് പന്ത് ബോക്‌സിനുള്ളിലേക്ക് ചിപ്പ് ചെയ്തു. ഓടിയെത്തിയ പായറ്റ് അവസരം പാഴാക്കാതെ അല്‍ബേനിയന്‍ വല നിറച്ചു.

യൂറോകപ്പില്‍ റഷ്യ- സ്ലോവാക്യ മത്സരത്തില്‍ സ്ലോവാക്യ അട്ടിമറി ജയം നേടി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ മടക്കി സ്ലോവാക്യ റഷ്യയെ ഞെട്ടിച്ചു. ആദ്യ പകുതിയില്‍ തന്നെ വൈസും ഹാംസികും സ്ലോവാക്യയ്ക്കു വേണ്ടി ഗോളുകള്‍ നേടി. രണ്ടാം പകുതിയില്‍ 80-ാം മിനിറ്റില്‍ ഡെനിസ് ഗ്ലുഷാക്കോവ് റഷ്യക്കുവേണ്ടി ആശ്വാസ ഗോള്‍ നേടി. യൂറോ കപ്പ് ചരിത്രത്തിലും റഷ്യക്കെതിരെ സ്ലോവാക്യക്കിത് ആദ്യ ജയമാണ്. സ്ലൊവാക്യ ആദ്യ മത്സരത്തില്‍ വെയ്ല്‍സിനോട് പരാജയപ്പെട്ടിരുന്നു.

Story first published: Thursday, June 16, 2016, 13:29 [IST]
Other articles published on Jun 16, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X