Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: ഇന്ന് ആവേശ പോരാട്ടം, ഇംഗ്ലണ്ടും ക്രൊയേഷ്യയും നേര്‍ക്കുനേര്‍, ഹോളണ്ടും കളത്തില്‍

ആംസ്റ്റര്‍ഡാം/ലണ്ടന്‍: യുവേഫ യൂറോ കപ്പില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടം. ശക്തരായ ഇംഗ്ലണ്ടും ക്രൊയേഷ്യയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഓസ്ട്രിയ മാസിഡോണിയയേയും ഹോളണ്ട് യുക്രൈനെയും നേരിടും. ഇതില്‍ ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യന്‍ സമയം വൈകീട്ട് 6.30ന് ലണ്ടനിലെ വിംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ഓസ്ട്രിയ-മാസിഡോണിയ മത്സരം രാത്രി 9.30നും ഹോളണ്ട്-യുക്രൈന്‍ മത്സരം രാത്രി 12.30നും നടക്കും. സോണി ടെണ്‍,സോണി ടെണ്‍ 2 ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും.

ഇംഗ്ലണ്ട്

ഏറ്റവും മികച്ച യുവതാരനിരയുള്ള ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. ഫിഫ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ഇത്തവണയെങ്കിലും ജയിച്ച് തുടങ്ങുമോയെന്ന് കണ്ടറിയാം. ഇതുവരെ യൂറോ കപ്പില്‍ ജയത്തോടെ തുടങ്ങാന്‍ ത്രീലയണ്‍സിനായിട്ടില്ല. അഞ്ച് മത്സരം സമനിലയായപ്പോള്‍ നാല് മത്സരം തോറ്റു. എന്നാല്‍ ഇത്തവണ തട്ടകത്തില്‍ ആദ്യ മത്സരം കളിക്കുന്നത് ഇംഗ്ലണ്ടിനെ തുണച്ചേക്കും.

ഇംഗ്ലണ്ട്

എട്ട് മത്സരത്തില്‍ ഏഴ് ജയവുമായാണ് ഇംഗ്ലണ്ട് യൂറോ യോഗ്യത നേടിയത്. 37 ഗോളുകളാണ് അവര്‍ അടിച്ചെടുത്തത്.ഹാരി കെയ്ന്‍,മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്,ജാഡോന്‍ സാഞ്ചോ,റഹിം സ്‌റ്റെര്‍ലിങ്,ഫില്‍ ഫോഡന്‍,ജെസി ലിംഗാര്‍ഡ്,ട്രന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് തുടങ്ങി ക്ലബ്ബ് ഫുട്‌ബോളില്‍ മിന്നി നില്‍ക്കുന്ന താരങ്ങളെല്ലാം ഇംഗ്ലണ്ട് നിരയിലുണ്ട്. ഫിഫ റാങ്കിങ്ങില്‍ 10ന് മുകളില്‍ റാങ്കുള്ള ടീമുകളുമായി അവസാനം കളിച്ച 12 മത്സരത്തില്‍ ജയം ഇംഗ്ലണ്ടിനായിരുന്നു.

 ക്രൊയേഷ്യ

ക്രൊയേഷ്യ നിസാരക്കാരായ എതിരാളികളല്ല. 2018ലെ ഫുട്‌ബോള്‍ ലോകകപ്പിലെ റണ്ണേഴ്‌സപ്പാണവര്‍. നിലവില്‍ ഫിഫ റാങ്കിങ്ങില്‍ 14ാം സ്ഥാനത്താണ്. ഇവാന്‍ പെരിസിച്ച്,ലൂക്കാ മോഡ്രിച്ച്,മാഴ്‌സെലോ ബ്രോസോവിച്ച് തുടങ്ങിയവരിലാണ് ക്രൊയേഷ്യയുടെ പ്രതീക്ഷകള്‍. അവസാനമായി ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത് 2018ലാണ്. അന്ന് 2-1ന് ജയം ഇംഗ്ലണ്ടിനായിരുന്നു. ഇതിന് പകരം വീട്ടാനുറച്ചാവും ക്രൊയേഷ്യയുടെ വരവ്.

 ക്രൊയേഷ്യ

മൂന്നാം യൂറോ കപ്പ് കളിക്കുന്ന ഓസ്ട്രിയ ജയത്തോടെ തുടങ്ങാനുറച്ചാവും മാസിഡോണിയക്കെതിരേ ഇറങ്ങുക. ഗ്രൂപ്പ് സിയില്‍ നടക്കുന്ന മത്സരത്തില്‍ ഓസട്രിയക്കാണ് മുന്‍തൂക്കം. അവസാനമായി 2019ലാണ് ഇരു ടീമും ഏറ്റുമുട്ടിയത്. രണ്ട് തവണയും മാസിഡോണിയയെ പരാജയപ്പെടുത്താന്‍ ഓസ്ട്രിയക്ക് സാധിച്ചിരുന്നു.

യുക്രൈന്‍

മറ്റൊരു മത്സരത്തില്‍ ഹോളണ്ടിന്റെ എതിരാളികള്‍ യുക്രൈനാണ്. 2016ല്‍ യൂറോ കപ്പ് കളിക്കാന്‍ സാധിക്കാതെ പോയ യുക്രൈന്‍ ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. അവസാന ഏഴ് മത്സരത്തില്‍ അഞ്ചിലും ഹോളണ്ട് ജയിച്ചു. ഒരു മത്സരം സമനിലയായപ്പോള്‍ ഒരു മത്സരം തോറ്റു. അതേ സമയം യുക്രൈന്റെ സമീപകാല ഫോം അത്ര മികച്ചതല്ല. അവസാന ഒമ്പത് മത്സരത്തില്‍ രണ്ട് മത്സരം മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. നാല് മത്സരം സമനിലയായപ്പോള്‍ മൂന്ന് മത്സരം തോറ്റു.

Story first published: Sunday, June 13, 2021, 12:11 [IST]
Other articles published on Jun 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+