ലെയ്പ്ഷിഗ് (ജര്‍മനി): യൂറോ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഡിയിലെ കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സും നെതര്‍ലാന്‍ഡ്‌സും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പരിക്കേറ്റ് സൂപ്പര്‍ താരവും ക്യാപ്റ്റുനുമാ കിലിയന്‍ എംബാപ്പെയില്ലാതെ ഇറങ്ങിയ ഫ്രാന്‍സ് ഭാഗ്യം കൊണ്ടു മാത്രമാണ് തോല്‍ക്കാതെ രക്ഷപ്പെട്ടത്. രണ്ടാം പകുതിയില്‍ സാവി സൈമണ്‍ നെതര്‍ലാന്‍ഡ്‌സിനായി ബോള്‍ വലയിലെത്തിച്ചെങ്കിലും വാര്‍ ചതിക്കുകയായിരുന്നു. റഫറിയുടെ വിവാദ തീരുമാനം അവര്‍ക്കു ഗോള്‍ നിഷേധിച്ചതോടെ ഫ്രഞ്ച് പട കഷ്ടിച്ചു തോല്‍വിയുടെ വക്കില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു.
സാവിയുടെ ഗോള്‍ നിഷേധിക്കപ്പെട്ടത് നെതര്‍ലാന്‍ഡ്‌സിനെ സംബന്ധിച്ച് തീര്‍ത്തും നിരാശപ്പെടുത്തുന്ന തീരുമാനം തന്നെയാണ്. ഇതു സബംന്ധിച്ച് വിവാദവും കത്തുകയാണ്. വളരെ വിചിത്രമായൊരു കാരണം ചൂണ്ടിക്കാട്ടിയാണ് റഫറി ഡച്ച് ടീമിനു ഗോള്‍ അനുവദിക്കാതിരുന്നത്. 69ാം മിനിറ്റിലായിരുന്നു കളിയില്‍ വഴിത്തിരിവായി മാറിയ ഈ സംഭവം.

നല്ലൊരു നീക്കത്തിനൊടുവില്‍ ബോക്‌സിനകത്തു വച്ച് ഡച്ച് താരത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഗോള്‍കീപ്പര്‍ മൈക്ക് മൈഗ്നന്‍ ബ്ലോക്ക് ചെയ്തിട്ടു. റീബൗണ്ട് ചെയ്ത ബോള്‍ ബോക്‌സിനുള്ളില്‍ വച്ചു തന്നെ മറ്റൊരു ഗ്രൗണ്ട് ഷോട്ടിലൂടെ സാവി വലയിലേക്കു അടിച്ചുകയറ്റി. ഈ ഗോള്‍ സാവിയെയും നെതര്‍ലാന്‍ഡ്‌സ് ആരാധകരെയും ആവേശം കൊള്ളിച്ചെങ്കിലും ആഹ്ലാദത്തിനു സെക്കന്റുകളുടെ ആയുസ് മാത്രമേയുള്ളൂ.
പക്ഷെ ലൈന്‍ റഫറി അതു ഓഫ് സൈഡ് വിളിക്കുകയായിരുന്നു. ഡച്ച് ഫുള്‍ബാക്കായ ഡെന്‍സില്‍ ഡംഫ്രൈസ്് അപ്പോള്‍ ഓഫ്‌സൈഡ് പൊസിഷനിലുണ്ടായിരുന്നുവെന്ന കാരണമാണ് ചൂണ്ടിക്കാട്ടിയത്. ആശയക്കുഴപ്പം തുടര്‍ന്നതോടെ റഫറി ആന്റണി ടെയ്‌ലര്‍ വാര്‍ പരിശോധിക്കുകയും അതു ഗോളല്ലെന്നു വിധിക്കുകയുമായിരുന്നു. എന്നാല്‍ ഡംഫ്രൈസ് ഓഫ് സൈഡായിരുന്നു എന്നതല്ല കാരണം, മറിച്ച് ഓഫ്‌സൈഡില്‍ നിന്ന് ഫ്രഞ്ച് ഗോള്‍കീപ്പര്‍ മൈഗ്നന്റെ കാഴ്ചയെ തടസ്സപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു റഫറി ഗോള്‍ അനുവദിക്കാതിരുന്നത്.
പക്ഷെ ഗോളിയുടെ കാഴ്ചവ മറയ്ക്കുന്ന തരത്തില്‍ നേരെ മുന്നില്ലല മറിച്ച് വശത്തായിരുന്നു അപ്പോഴുണ്ടായിരുന്നതെന്നു ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. പക്ഷെ റഫറിയുടെ വിവാദ തീരുമാനം ഫ്രാന്‍സ് രക്ഷപ്പെടുകയും ഡച്ചിനു അര്‍ഹിച്ച ലീഡും വിജയവും നിഷേധിക്കപ്പെടുകയും ചെയ്തു. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ നെതര്‍ലാന്‍ഡ്‌സിനു പ്രീക്വാര്‍ട്ടറില്‍ സ്ഥാനവും ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നു.

എംബാപ്പെയില്ലാത്ത ഫ്രാന്‍സ് ഈ മല്‍സരത്തില്‍ ഒട്ടും മൂര്‍ച്ചയില്ലാതെയാണ് കാണപ്പെട്ടത്. കളിയില്‍ ഗോള്‍ നേടാന്‍ പല അവസരങ്ങളും ലഭിച്ചെങ്കിലും എംബാപ്പെയെപ്പോലെ അര്‍ധാവവസരങ്ങള്‍ പോലും ഗോളാക്കാന്‍ കെല്‍പ്പുള്ള ഒരു താരത്തിന്റെ അഭാവം അവര്‍ക്കു ക്ഷീണമായി മാറുകയായിരുന്നു. പോളണ്ടുമായുള്ള ആദ്യ കളിക്കിടെ മൂക്കിനേറ്റ പരിക്കു കാരണമാണ് എംബാപ്പെയെ ഫ്രഞ്ച് ദിദിയര്‍ ദെഷാംപ്‌സ് മാറ്റിനിര്‍ത്തിയത്. പക്ഷെ എംബാപ്പെയില്ലാത്ത ഫ്രഞ്ച് ടീം വെറും നനഞ്ഞ പടക്കമാണെന്നു ഈ മല്‍സരം തെളിയിക്കുകയും ചെയ്തു.
കളിയില്‍ നന്നായി തുടങ്ങിയത് നെതര്‍ലാന്‍ഡ്‌സാണ്. തുടക്കത്തില്‍ തന്നെ ലീഡ് നേടാന്‍ന മല്ലൊരു അവസരം അവര്‍ക്കു ലഭിച്ചെങ്കിലും ഗോളി മൈഗ്നന്‍ അതു ബ്ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് അക്കൗണ്ട് തുറക്കാന്‍ നല്ലൊരു അവസരം ഫ്രാന്‍സ് നഷ്ടപ്പെടുത്തി. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അന്റോണിയോ ഗ്രീസ്മാന് പാസ് നല്‍കാനുള്ള മാര്‍ക്കസ് തുറാമിന്റെ നീക്കം പാളുകയായിരുന്നു.
രണ്ടാംപകുതിയില്‍ ഫ്രാഞ്ച് ഡച്ച് ഗോള്‍മുഖത്ത് തമ്പടിച്ച്് നിരന്തരം ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം വന്നില്ല. ഒടുവില്‍ കളിയുടെ ഗതിക്കു വിപരീതമായാണ് 69ാം മിനിറ്റില്‍ സാവിയിലൂടെ ഡച്ച് ടീം വലയില്‍ പന്തെത്തിക്കുകയും അത് നിഷേധിക്കപ്പെടുകയും ചെയ്തത്.