Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2024: തന്ത്രം പാളി, യുക്രെയ്‌നിന്റെ ഗംഭീര തിരിച്ചുവരവ്; അക്കൗണ്ട്തുറന്ന് ഓസ്ട്രിയ

ബെര്‍ലിന്‍: യൂറോ കപ്പില്‍ ഉജ്ജ്വല തിരിച്ചുവരവുമായി യൂക്രെയ്ന്‍ വിജയം കൊയ്തപ്പോള്‍ ഓസ്ട്രിയയും അക്കൗണ്ട് തുറന്നു. ഗ്രൂപ്പ് ഇ മല്‍സരത്തില്‍ സ്ലൊവാക്യയെയാണ് ആവേശകരമായ പോരാട്ടത്തില്‍ യുക്രെയ്ന്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു വീഴ്ത്തിയത്. മറ്റൊരു മല്‍സരത്തില്‍ ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രിയ 3-1നു പോണ്ടിനെ തുരത്തുകയായിരുന്നു.

സ്ലൊവാക്യക്കെതിരേ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി യുക്രെയ്ന്‍ വിജയം പിടിച്ചെടുത്തത്. 17ാം മിനിറ്റില്‍ ഇവാന്‍ സ്‌ക്രാന്‍സിന്റെ ഗോളിലാണ് സ്ലൊവാക്യ അക്കൗണ്ട് തുറന്നത്. രണ്ടാംപകുതിയില്‍ തിരിച്ചടിച്ച യുക്രെയ്‌നിന്റ മഞ്ഞപ്പട മൈക്കോല ഷപറെന്‍കോ (54ാം മിനിറ്റ്), റോമന്‍ യറെംചുക്ക് (80) എന്നിവരുടെ ഗോളുകളില്‍ ആവോശോജ്വല വിജയം പിടിച്ചെടുത്തു.

POLAND

സ്ലൊവാക്യയുടെ ഇറ്റാലിയന്‍ കോച്ച് ഫ്രാന്‍സെസ്‌കോ കല്‍സോനയുടെ തന്ത്രം പാളിയതാണ് ടീമിന്റെ തോല്‍വിക്കു പ്രധാന കാരണം. കാരണം കളിയില്‍ ലീഡ് നേടിയതിനു ശേഷം അതുയര്‍ത്താന്‍ ശ്രമിക്കാതെ പ്രതിരോധത്തിലേക്കു വലിഞ്ഞ് പോയിന്റ് സ്വന്തമാക്കാനുള്ള കല്‍സോനയുടെ പ്ലാന്‍ പാളുകയായിരുന്നു. സ്ലൊവാക്യ പ്രതിരോധത്തിലേക്കു വലിഞ്ഞതായി വ്യക്തമായതോടെ യുക്രെയ്ന്‍ രണ്ടും കല്‍പ്പിച്ച് ആഞ്ഞടിക്കുകയും ഈ നീക്കം വിജയത്തിലെത്തുകയും ചെയ്യുകയുമായിരുന്നു.

ഈ മല്‍സരത്തില്‍ യുക്രെയ്‌നിന്റെ ഹീറോയായത് ഡയനാമോ കീവ് മിഡ്ഫീല്‍ഡര്‍ ഷപറെന്‍കയായിരുന്നു. ആദ്യ ഗോള്‍ നേടുന്നതിനൊപ്പം രണ്ടാം ഗോളിനു അസിസ്റ്റും നല്‍കി അദ്ദേഹം മിന്നിക്കുകയായിരുന്നു. ഈ ജയം യുക്രെയിനിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതകളും സജീവമാക്കി. ആദ്യ കളിയില്‍ റുമാനിയയോടു തോറ്റതിനാന്‍ അവര്‍ക്കു ജയം അനിവാര്യമായിരുന്നു. സ്ലൊവാക്യ കടന്നതോടെ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ് യുക്രെയ്ന്‍.

മറ്റൊരു കളിയില്‍ പോളണ്ടിനെതിരേ ആധികാരിക വിജയമാണ് ഓസ്ട്രിയ പിടിച്ചെടുത്തത്. കളിയില്‍ മികച്ചുനിന്ന ഓസ്ട്രിയ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ഗെര്‍നോട്ട് ട്രോണര്‍ (ഒമ്പതാം മിനിറ്റ്), ക്രിസ്റ്റഫ് ബൗംഗാര്‍ട്‌നര്‍ (66), മാര്‍കോ അര്‍നൗട്ടോവിച്ച് (78) എന്നിവരാണ് ഓസ്ട്രിയയുടെ സ്‌കോറര്‍മാര്‍. പോളണ്ടിന്റെ ആശ്വാസ ഗോള്‍ 30ാ മിനിറ്റില്‍ ക്രൈസ്‌റ്റോ പിയാറ്റെക്കിന്റെ വകയായിരുന്നു.

ukraine

സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ തികച്ചും ഏകപക്ഷീയമായിരുന്നില്ല മല്‍സരം. കളിയില്‍ നല്ല പോരാട്ടം തന്നെ കാഴ്ചവയ്ക്കാന്‍ പോളണ്ടിനു സാധിച്ചു. ഗോള്‍ ശ്രമത്തിലും പന്തടക്കത്തിലുമൊന്നും ഇരുടീമുകളും തമ്മില്‍ വലിയ അന്തരമില്ലായിരുന്നു. പക്ഷെ ലഭിച്ച അവസരങ്ങള്‍ നന്നായി മുതലാക്കാന്‍ ഓസ്ട്രിയക്കു സാധിച്ചു.

ഇരുടീമുകളും തുല്യ നമ്പര്‍ (15) ഷോട്ടുകളാണ് ഗോളിലേക്കു തൊടുത്തത്. ഇതില്‍ ഓസ്ട്രിയയുടെ ഒമ്പതെണ്ണം ഓണ്‍ ടാര്‍ഗറ്റായിരുന്നെങ്കില്‍ പോളണ്ടിന്റെ മൂന്നെണ്ണവും ഓണ്‍ ടാര്‍ഗറ്റായിരുന്നു. ഗ്രൂപ്പ് ഡിയില്‍ ആദ്യത്തെ വിജയം കൂടിയാണ് ഓസ്ട്രിയ സ്വന്തമാക്കിയത്. ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിനോടു അവര്‍ 0-1നു പൊരുതി വീണിരുന്നു.

Story first published: Friday, June 21, 2024, 23:38 [IST]
Other articles published on Jun 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+