Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2024: റോണോയുടെ സ്വപ്‌നം പോസ്റ്റിലിടിച്ചു! വിനയായത് ആ അബദ്ധം? ഫ്രാന്‍സ് സെമിയില്‍

ഹാംബര്‍ഗ്: വീണ്ടുമൊരു യൂറോ കപ്പ് നേട്ടവുമായി ഫുട്‌ബോള്‍ കരിയര്‍ അവിസ്മരണീയമാക്കുകയെന്ന പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മോഹം പൊലിഞ്ഞു. യൂറോപ്യന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകള്‍ തമ്മിലുള്ള യൂറോ കപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനു നാട്ടിലേക്കു ടിക്കറ്റ് നല്‍കി സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തിയിരിക്കുകയാണ് ഫ്രാന്‍സ്. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ പിറക്കാതെ പോയ കളിയില്‍ വിജയികളെ തീരുമാനിക്കാന്‍ പെനല്‍റ്റി ഷൂടൗട്ട് വേണ്ടി വരികയായിരുന്നു.

ഷൂട്ടൗട്ടില്‍ 5-3ന്റെ വിജയമാണ് കിലിയന്‍ എംബാപ്പെയും സംഘവും കൈക്കലാക്കിയത്. ഫ്രാന്‍സ് തങ്ങളുടെ അഞ്ചു കിക്കുകളും ഗോളാക്കി മാറ്റിയപ്പോള്‍ പോര്‍ച്ചുഗലിന്റെ ഒരു കിക്ക് പോസ്റ്റിലിടിച്ചു പുറത്തേക്കു പോവുകയായിരുന്നു. കളിയില്‍ ഇരുടീമുകളെയും വേറിട്ടു നിര്‍ത്തിയതും ഈ കിക്ക് തന്നെയായിരുന്നു. ജാവോ ഫെലിക്‌സെടുത്ത മൂന്നാമത്തെ കിക്കാണ് ഇടതു പോസ്റ്റില്‍ പതിച്ചത്.

FRANCE- PORTUGAL MATCH

Photocredit

അഞ്ചാമത്തെ കിക്ക് പകരക്കാരനായി ഇറങ്ങിയ തിയോ ഹെര്‍ണാണ്ടസ് ഗോളാക്കി മാറ്റിയതോടെ റോണോയും സംഘും കണ്ണീര്‍ വാര്‍ക്കുകയും ചെയ്തു. സെമിയില്‍ സ്‌പെയിനാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. നേരത്തേ ആദ്യ ക്വാര്‍ട്ടറില്‍ മുന്‍ ജേതാക്കളും ആതിഥേയരുമായ ജര്‍മനിയെ 2-1നു വീഴ്ത്തിയാണ് സ്‌പെയിനിന്റെ സെമി പ്രവേശനം.

ആദ്യപകുതി തീര്‍ത്തും വിരസമായിരുന്നു. മധ്യനിരയില്‍ ആധിപത്യം അരക്കിട്ടുറപ്പിക്കാനായിരുന്നു ഇരുടീമുകളും ശ്രമിച്ചത്. കൂടുതല്‍ സമയവും പന്ത് കൈവശം വച്ച് ഇരുടീമുകളും പാസിങ് ഗെയിം കളിച്ചതോടെ കളി വിരസമായി മാറി. മികച്ച ഗോളവരങ്ങളൊന്നും ആദ്യപകുതിയില്‍ സൃഷ്ടിച്ചെടുക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല. രണ്ടാംപകുതിയില്‍ ഗോള്‍ നേടാനുള്ള ചില ശ്രമങ്ങള്‍ ഇരുടീമുകളുടെയും ഭാഗത്തു നിന്നും കണ്ടു. പക്ഷെ ഗോള്‍ അകന്നുതന്നെ നിന്നു.

തുടര്‍ന്നാണ് മല്‍സരം അധികസമയത്തേക്കു നീണ്ടത്. അധികസമയത്തു ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ഗോള്‍ നേടാനുള്ള അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. പോര്‍ച്ചുഗലിനായി റൊണാള്‍ഡോയ്ക്കും ഫ്രാന്‍സിനായി കമാവിംഗയ്ക്കുമാണ് ഗോളവസരങ്ങള്‍ കിട്ടിയത്. പക്ഷെ രണ്ടു പേരും അവസരങ്ങള്‍ തുലയ്ക്കുകയായിരുന്നു. ഹെഡ്ഡറിലൂടെ ഗോള്‍ നേടാനുള്ള അനായാസ അവസരമാണ് റൊണാള്‍ഡോ നഷ്ടപ്പെടുത്തിയത്.

രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ ബ്രൂണോ ഫെര്‍ണാണ്ടസിനെ പിന്‍വലിച്ചപ്പോള്‍ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ എംബാപ്പെയെ ഫ്രാന്‍സും തിരികെവിളിച്ചു. ഇതോടെ ഷൂട്ടൗട്ടില്‍ രണ്ടു പേരുടെയും സേവനം ടീമുകള്‍ക്കു ലഭിച്ചതുമില്ല. പെനല്‍റ്റിയെടുക്കാന്‍ മിടുക്കനായ ബ്രൂണോയുടെ സാന്നിധ്യം ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനു ഗുണം ചെയ്‌തേനെ. അങ്ങനെയെങ്കില്‍ ഒരുപക്ഷെ ഫെലിക്‌സിനു പകരം അദ്ദേഹം കിക്കെടുക്കുകയും ഗോളാക്കുകയും ചെയ്യുമായിരുന്നു. പക്ഷെ ബ്രൂണോയെ പിന്‍വലിച്ചതിലൂടെ പോര്‍ച്ചുഗീസ് കോച്ച് അബദ്ധം കാണിച്ചു.

FRANCE- PORTUGAL MATCH

നേരത്തേ സ്ലൊവേനിയക്കെതിരായ പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ ഷൂട്ടൗട്ടില്‍ ജയിച്ചപ്പോള്‍ ഹീറോയായത് ഗോളി ഡിയോഗോ കോസ്റ്റയായിരുന്നു. പക്ഷെ ഇത്തവണ ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്റെ ഒരു കിക്ക് പോലും തടുക്കാന്‍ അദ്ദേഹത്തിനായില്ല. ഫ്രാന്‍സിന്റെ അഞ്ചു കിക്കുകളും കോസ്റ്റയെ നിസ്സഹായനാക്കി വലയില്‍ കയറുകയായിരുന്നു.

മല്‍സരത്തിലേക്കു വന്നാല്‍ ഗോളിലേക്കു കൂടുതല്‍ ഷോട്ടുകള്‍ തൊടുത്തത് ഫ്രാന്‍സായിരുന്നെങ്കിലും ബാക്കിയെല്ലാത്തിലും പോര്‍ച്ചുഗലിനായിരുന്നു മുന്‍തൂക്കം. 20 ഷോട്ടുകളാണ് ഫ്രാന്‍സ് പരീക്ഷിച്ചത്. ഇതില്‍ അഞ്ചു ഓണ്‍ ടാര്‍ഗറ്റായിരുന്നു.

പോര്‍ച്ചുഗലിന്റെ 15 ഗോള്‍ ശ്രമങ്ങളില്‍ നാലെണ്ണമാണ് ഗോളാവേണ്ടിയിരുന്നത്. പോര്‍ച്ചുഗല്‍ 60 ശതമാനം പന്ത് കൈവശം വച്ചപ്പോള്‍ ഫ്രാന്‍സിനു 40 ശതമാനം മാത്രമേയുണ്ടായുള്ളൂ. പാസിങിലും പറങ്കിപ്പട മുന്നിട്ടുനിന്നു. 869 പാസുകളാണ് അവര്‍ പൂര്‍ത്തിയാക്കിയത്. ഫ്രാന്‍സിനു 587 പാസുകള്‍ മാത്രമേയുണ്ടായുള്ളൂ.

Story first published: Saturday, July 6, 2024, 6:40 [IST]
Other articles published on Jul 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+