For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Euro Cup 2024: ക്രൊയേഷ്യയെ സ്‌പെയിന്‍ തീര്‍ത്തതെങ്ങനെ? ആശ്വാസഗോള്‍ പോലുമില്ല, ഹീറോ ആ താരം!

ബെര്‍ലിന്‍: മിന്നുന്ന വിജയത്തോടെ തന്നെ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍ യൂറോ കപ്പ് ഫുട്‌ബോളില്‍ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ബെര്‍ലിനില്‍ മരണ ഗ്രൂപ്പായ ബിയിലെ കരുത്തരുടെ പോരാട്ടത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ചെമ്പട മുക്കിയത്. ആദ്യ പകുതിയില്‍ തന്നെ മൂന്നു തവണ ക്രൊയേഷ്യയുടെ വലയില്‍ പന്തെത്തിച്ച് സ്‌പെയിന്‍ കളി വരുതിയിലാക്കിയിരുന്നു, ക്യാപ്റ്റന്‍ അല്‍വാറോ മൊറാറ്റ (29ാം മിനിറ്റ്), ഫാബിയന്‍ റൂയിസ് (32), ഡാനി കാര്‍വാള്‍ (45+2) എന്നിവരാണ് സ്പാനിഷ് സ്‌കോര്‍മാര്‍.

കളിയിലുടനീളം മികച്ചുനിന്ന സ്പാനിഷ് യുവനിര അര്‍ഹിച്ച വിജയം കൂടിയാണിത്. ഈ തോല്‍വിക്കു ക്രൊയേഷ്യക്കു സ്വയം പഴിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. കാരണം കളിയുടെ പല മേഖലയിലും അവര്‍ സ്‌പെയിനിനു താഴെയായിരുന്നു. പ്രത്യേകിച്ചും ക്രൊയേഷ്യന്‍ പ്രതിരോധം തികഞ്ഞ പരാജയമായി മാറിയെന്നു പറയാം. അവരുടെ പ്രതിരോധത്തിലെ വിള്ളലുകള്‍ മുതലെടുത്തായിരുന്നു സ്‌പെയിന്‍ വല കുലുക്കിയത്.

SPAIN

മാത്രമല്ല മുന്നേറ്റനിരയുടെ മൂര്‍ച്ചയില്ലായ്മയും ക്രൊയേഷ്യയുടെ മറ്റൊരു പോരായ്മായിരുന്നു. മികച്ച ചില മുന്നേറ്റങ്ങള്‍ അവര്‍ നടത്തിങ്കിലും ഇവയ്‌ക്കൊന്നും ഫിനിഷിങ് ടച്ച് കൊടുക്കാന്‍ ആര്‍ക്കുമായില്ല. കൂടാതെ ബോക്‌സിനകത്തു വച്ച് പോലും പലപ്പോഴും ഷോട്ടിനു ശ്രമിക്കാതെ പാസ് ചെയ്ത് കളിച്ചത് അവര്‍ക്കു വിനയായി.

കാലില്‍ ബോള്‍ ലഭിച്ചപ്പോഴെല്ലാം അത് വളരെ വേഗത്തില്‍ മൂവ് ചെയ്യിച്ചുകൊണ്ട് സ്പാഷിഷ് താരങ്ങള്‍ ക്രൊയേഷ്യയെ നിസ്സഹായരാക്കി. മറുഭാഗത്ത് ക്രൊയേഷ്യയുടെ മൂവ്‌മെന്റുകള്‍ക്കു വേഗത കുറവായിരുന്നു. ഇതോടെ സ്‌പെയിനിന്റെ ഒപ്പമെത്താനാവാതെ അവര്‍ വിയര്‍ക്കുകയും ചെയ്തു.

80ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ക്രൊയേഷ്യക്കു ആശ്വാസഗോളിനുള്ള അവസരം ലഭിച്ചെങ്കിലും അതു അനുദിക്കപ്പെട്ടില്ല. വില്ലനായത് ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ ഇവാന്‍ പെരിസിച്ചായിരുന്നു. ക്രൊയേഷ്യക്കു അനുകൂലമായി 78ാം മിനിറ്റില്‍ പെനല്‍റ്റി ലഭിക്കുകയായിരുന്നു. പെറ്റ്‌കോവിച്ചിന്റെ കിക്ക് ഗോളി സൈമണ്‍ വലതുവശത്തേക്ക് ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്യുകയായിരുന്നു.

spain

റീബൗണ്ട് ചെയ്ത ബോള്‍ ഇടതു വിങിലൂടെ ഓടിക്കയറിയ പെരിസിച്ച് ബോക്സിനു കുറുകെ ക്രോസ് ചെയ്തപ്പോള്‍ പെറ്റ്‌കോവിച്ച് അതു വലയിലേക്കു തട്ടിയിട്ടു. പക്ഷെ വാര്‍ എടുത്ത റഫറി അതു അനുവദിച്ചതുമില്ല. പെറ്റ്‌കോവിച്ച് കിക്കെടുക്കും മുമ്പ് തന്നെ പെരിസിച്ച് മൂവ് ചെയ്ത് അകത്തേക്കു കയറാന്‍ ശ്രമിച്ചതായി റീപ്ലേയില്‍ വ്യക്തമായതോടെയാണിത്.

ഈ കളിയില്‍ സ്‌പെയിനിന്റെ ഹീറോ മധ്യനിരയില്‍ ചരടുവലിച്ച പെഡ്രിയായിരുന്നു. ടീമിന്റെ ആക്രമണങ്ങളില്‍ ഭൂരിഭാഗവും നെയ്‌തെടുത്തത് ഈ കാലുകളിലാണ്. കളിയില്‍ 25 ടച്ചുകള്‍ നടത്തിയ പെഡ്രി 17 പാസുകളിലും പങ്കാളിയായി. മാത്രമല്ല മൂന്നു ഗോളവസരങ്ങള്‍ ഒരുക്കിയ അദ്ദേഹം ഒരു ഗോളിലും പങ്കാളിയായി. കൗമാര താരം ലാമിന്‍ യമാലാണ് സ്‌പെയിനിനായി കസറിയ മറ്റൊരാള്‍. കന്നി യൂറോ കപ്പില്‍ ഇറങ്ങിയ താരം ക്രൊയേഷ്യന്‍ ഗോള്‍ മുഖത്ത് ആറു ടച്ചുകളില്‍ പങ്കാളിയാവുകയും മൂന്നു ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്തു.

Story first published: Saturday, June 15, 2024, 23:46 [IST]
Other articles published on Jun 15, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+