Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2024: വിയര്‍ത്തു ജയിച്ച് ഇംഗ്ലണ്ട്! കപ്പടിക്കാന്‍ ഈ കളി പോരാ, ഫാന്‍സിന് നിരാശ

ബെര്‍ലിന്‍: യൂറോ കപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നായ ഇംഗ്ലണ്ട് ജയത്തോടെ തന്നെ ടൂര്‍ണമെന്റിനു തുടക്കം കുറിച്ചിരിക്കുകയാണ്. ഗ്രൂപ്പ് സിയിലെ കടുപ്പമേറിയ പോരാട്ടത്തില്‍ സെര്‍ബിയക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന്റെ നിറംമങ്ങിയ ജയമാണ് ഇംഗ്ലീഷ് ടീം സ്വന്തമാക്കിയത്. 13ാം മിനിറ്റില്‍ യുവതാരം ജൂഡ് ബെല്ലിങ്ഹാം ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് ഇംഗ്ലണ്ടിനെ അക്കൗണ്ട് തുറക്കാന്‍ സഹായിച്ചത്. പക്ഷെ ഹാരി കെയ്ന്‍ നയിച്ച ഇംഗ്ലീഷ് ടീമിന്റെ പ്രകടനം ആരാധകര്‍ക്കു സന്തോഷിക്കാന്‍ വക നല്‍കുന്നതായിരുന്നില്ല.

സെര്‍ബിയക്കെതിരേ പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്താന്‍ ഇംഗ്ലണ്ടിനായെങ്കിലും ഗോളവസരങ്ങളാക്കി മാറ്റിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. സെര്‍ബിയയുടെ ശക്തമായ പ്രതിരോധത്തിനു മുന്നില്‍ ഇംഗ്ലണ്ടിന്റെ വമ്പന്‍ താരനിര ശരിക്കും വിയര്‍ക്കുക തന്നെ ചെയ്തു. ബെല്ലിങ്ഹാമിന്റെ ഗോള്‍ മാറ്റിനിര്‍ത്തിയാല്‍ ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന്റെ ഭാഗത്തു നിന്നും ഒരു ഗോള്‍ശ്രമം പോലുമുണ്ടായില്ല. രണ്ടാം പകുതിയിലാണ് സെര്‍ബിയ കൂടുതല്‍ അഗ്രസീവായി കളിക്കുന്നത് കണ്ടത്.

ENGLAND

ഡുസാന്‍ വ്‌ളാഡോവിച്ച് സെര്‍ബിയയുടെ സമനില ഗോളിനു തൊട്ടരികില്‍ വരെയെത്തുകയും ചെയ്തിരുന്നു. എന്നാല്‍ താരത്തിന്റെ നല്ലൊരു ഗോള്‍ ശ്രമം ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ഡന്‍ പിക്ക്‌ഫോര്‍ഡ് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ കുത്തിയകറ്റുകയായിരുന്നു. മറുഭാഗത്ത് നായകന്‍ കെയ്ന്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളിനു അടുത്ത് എത്തിയെങ്കിലും ക്ലോസ് റേഞ്ച് ഹേഡ്ഡര്‍ ഗോളി പ്രെഡ്രാഗ് റാക്കോവിച്ച് കിടിലനൊരു ഡൈവിലൂടെ ബ്ലോക്ക് ചെയ്തു. ക്രോസ് ബാറിലും തട്ടിയാണ് ബോള്‍ പുറത്തുപോയത്.

ഈ മല്‍സരം കടുപ്പമേറിയതായിരിക്കുമെന്നു നേരത്തേ തന്നെ അറിയാമായിരുന്നുവെന്നാണ് കളിക്കു ശേഷം നായകന്‍ ഹാരി കെയ്ന്‍ പ്രതികരിച്ചത്. സെര്‍ബിയ ചില ഭീഷണികള്‍ ഈ കളിയിലുയര്‍ത്തിയിരുന്നു. അവര്‍ക്കു നല്ല ചില താരങ്ങളുമുണ്ട്. അവര്‍ നിങ്ങള്‍ക്കു നല്ലൊരു പോരാട്ടമാണ് നല്‍കുക. ഞങ്ങള്‍ അതിനെ നന്നായി തന്നെ കൈകാര്യം ചെയ്തുവെന്നു കരുതുന്നു.

രണ്ടാം പകുതിയില്‍ ഒരു സമയത്തു ഞങ്ങള്‍ക്കു സ്വന്തം ബോക്‌സില്‍ ക്യാംപ് ചെയ്യേണ്ടി വന്നിരുന്നു. അതില്‍ നിന്നും പുറത്തുകടക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തു, എങ്കിലും ഓവറോള്‍ നോക്കിയാല്‍ ഫലം ഞങ്ങള്‍ അര്‍ഹിച്ചിരുന്നു. ഇതു പ്രധാനപ്പെട്ട വിജയം കൂടിയാണെന്നും കെയ്ന്‍ വ്യക്തമാക്കി.

കടുപ്പമേറിയ മല്‍സരമായിരുന്നു ഇത്. സെര്‍ബിയ നല്ല ടീം തന്നെയാണ്, അവരുടെ ടീം ഘടന മികവുറ്റതാണ്. ഗോള്‍ വഴങ്ങാതിരിക്കുകയെന്നത് ഓരോ കളിയിലും പ്രധാനമാണ്. മൂന്നു പോയിന്റ് നേടി മുന്നേറാന്‍ കഴിഞ്ഞത് നല്ല കാര്യമാണെന്നും കെയ്ന്‍ പറഞ്ഞു. ടീമിന്റെ വിജയശില്‍പ്പിയായ ബെല്ലിങ്ഹാമിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. അവന്‍ ഒരു അവിശ്വസനീയ കളിക്കാരനാണെന്നാണ് കെയ്ന്‍ പുഴ്ത്തിയത്.

Story first published: Monday, June 17, 2024, 6:58 [IST]
Other articles published on Jun 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+