വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Euro Cup 2021: ഇന്ന് ജീവന്‍ മരണ പോരാട്ടം, പോര്‍ച്ചുഗലും ഫ്രാന്‍സും നേര്‍ക്കുനേര്‍, ജര്‍മനി ഹംഗറിക്കെതിരേ

മ്യൂണിക്ക്: യൂറോകപ്പില്‍ നാളെ (24-6-2021) സൂപ്പര്‍ പോരാട്ടങ്ങള്‍. രാത്രി 12.30ന് നടക്കുന്ന മത്സരങ്ങളില്‍ പോര്‍ച്ചുഗലും ഫ്രാന്‍സും മുഖാമുഖമെത്തുമ്പോള്‍ ജര്‍മനിയുടെ എതിരാളികള്‍ ഹംഗറിയാണ്. പ്ലേ ഓഫില്‍ ആര് കടക്കുമെന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായക പോരാട്ടമായതിനാല്‍ നാളെത്തെ മത്സരങ്ങളുടെ ആവേശം ഇരട്ടിക്കും. ഗ്രൂപ്പ് എഫില്‍ ഫ്രാന്‍സ് പ്ലേ ഓഫ് സീറ്റുറപ്പിച്ചപ്പോള്‍ ജര്‍മനി,പോര്‍ച്ചുഗല്‍ ഇവരിലാര് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടക്കുമെന്ന് കണ്ടറിയാം. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും.

ഗ്രൂപ്പ് എഫില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് നേടിയ ഫ്രാന്‍സിന് ജയിച്ചാലും തോറ്റാലും ഇനി ഭയക്കേണ്ടതില്ല. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ഇന്ന് നിര്‍ണ്ണായകമാണ്. മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രം പോരാ ജര്‍മനി-ഹംഗറി മത്സര ഫലവും പോര്‍ച്ചുഗലിന്റെ പ്ലേ ഓഫ് പ്രവേശനത്തില്‍ നിര്‍ണ്ണായകമാവും. ജര്‍മനിയോട് 4-2ന് തോറ്റതാണ് പോര്‍ച്ചുഗലിന് കാര്യങ്ങള്‍ കടുപ്പമാക്കിയത്.

portugalvsfrance

ഫ്രാന്‍സ് കളിച്ച രണ്ട് മത്സരത്തിലും തോറ്റിട്ടില്ല. ഹംഗറിയോട് സമനില വഴങ്ങിയാണ് ഫ്രാന്‍സ് ഇറങ്ങുന്നത്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനെതിരേ പറങ്കിപ്പട ഇറങ്ങുമ്പോള്‍ പ്രതീക്ഷകളെല്ലാം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. നിലവിലെ യൂറോ കപ്പ് ജേതാക്കളായ പോര്‍ച്ചുഗലിന് ഇത്തവണ പ്ലേ ഓഫില്‍ ഇടം പിടിക്കുക പോലും പ്രയാസമായിരിക്കുകയാണ്. അവസാനമായി 2020ല്‍ ഇരു ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സ് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചിരുന്നു.

ജര്‍മനിക്കും പ്ലേ ഓഫ് ഇറപ്പിക്കാന്‍ ഇന്ന് ഹംഗറിക്കെതിരേ ജയിക്കണം. ഫ്രാന്‍സിനെ 1-1 സമനിലയില്‍ തളച്ച ടീമായതിനാല്‍ ജര്‍മനിക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഹംഗറിക്ക് സാധിക്കുമെന്നുറപ്പാണ്. പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഹംഗറി ജര്‍മനിയുടെ വഴിമുടക്കുക എന്ന ലക്ഷ്യത്തോടെയാവും ഇറങ്ങുക. എന്നാല്‍ അവസാന മത്സരത്തില്‍ പിന്നില്‍ നിന്ന ശേഷം പോര്‍ച്ചുഗലിനോട് ജയിച്ച് കയറിയ ആത്മവിശ്വാസം ജര്‍മനിക്ക് കരുത്താവും. ഫ്രാന്‍സിനോട് 1-0ന് തോറ്റതാണ് ജര്‍മനിക്ക് തിരിച്ചടിയായത്.

germanyvshungary

2016ലാണ് ഇരു ടീമും അവസാനമായി ഇരു ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത രണ്ട് ഗോളിന് ജയം ജര്‍മനിക്കായിരുന്നു. ടോണി ക്രൂസ്,തോമസ് മുള്ളര്‍,ഹാവെര്‍ട്ട്‌സ്,കിമ്മിച്ച്,സെര്‍ജി ഗ്നാബ്രി തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണെന്നതും ജര്‍മനിയുടെ സാധ്യതകളുയര്‍ത്തുന്നു. ഇറ്റലി,ഹോളണ്ട്,ബെല്‍ജിയം തുടങ്ങിയവരെല്ലാം ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്.

Story first published: Wednesday, June 23, 2021, 9:58 [IST]
Other articles published on Jun 23, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X