Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: പോരാട്ടം കടുക്കുന്നു, ഹാട്രിക് ജയം തേടി അസൂറികള്‍, എതിരാളി വെയ്ല്‍സ്

റോം: യൂറോ കപ്പില്‍ ഹാട്രിക് ജയം തേടി ഇറ്റലി വെയ്ല്‍സിനെതിരേ. മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡും തുര്‍ക്കിയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. ഗ്രൂപ്പ് എയില്‍ പ്ലേ ഓഫ് ഉറപ്പിച്ചാണ് ഇറ്റലി വെയ്ല്‍സിനെ നേരിടുന്നത്. ആദ്യ മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത ഇറ്റലി രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഇതോടെ പ്ലേ ഓഫിലും സ്ഥാനം ഇറ്റലി ഉറപ്പിച്ചു.

വെയ്ല്‍സിന് പ്ലേ ഓഫില്‍ കടക്കാന്‍ ഇന്ന് തോല്‍ക്കാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് 1-1 സമനില പിടിച്ച വെയ്ല്‍സ് രണ്ടാം മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തിരുന്നു. ഇന്ന് തോറ്റാല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തുര്‍ക്കി മത്സര ഫലം വെയ്ല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ സ്വാധീനിക്കും.

italyvswales

ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് യൂറോ കപ്പില്‍ ഇറ്റലി ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചത്. ഒരു സമനില നേടിയാല്‍ വെയ്ല്‍സിന് പ്ലേ ഓഫിലെത്താമെന്നിരിക്കെ വെയ്ല്‍സിന്റെ വഴിയടക്കാന്‍ ഇറ്റലിക്കാവുമോയെന്ന് കണ്ടറിയാം. നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഇറ്റലി പഴയ കാലത്തെ അനുസ്മരിപ്പിക്കുന്നു. അവസാനമായി 2003ലാണ് നേര്‍ക്കുനേര്‍ കളിച്ചത്. അന്ന് എതിരില്ലാത്ത നാല് ഗോളിനാണ് വെയ്ല്‍സിനെ ഇറ്റലി തോല്‍പ്പിച്ചിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡ് തുര്‍ക്കി മത്സരവും ഗ്രൂപ്പ് എയില്‍ നിര്‍ണ്ണായകമാമാണ്. ആദ്യ രണ്ട് മത്സരവും തോറ്റ തുര്‍ക്കിയ്ക്ക് ഇനി പ്രതീക്ഷയില്ല. സാധ്യതകള്‍ വിരളമാണെങ്കിലും വെയ്ല്‍സ് വന്‍ മാര്‍ജിനില്‍ തോല്‍ക്കുകയും സ്വിറ്റ്‌സര്‍ലന്‍ഡിന് തുര്‍ക്കിയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ചെയ്യാനായാല്‍ ചിലപ്പോള്‍ പോയിന്റ് പട്ടികയില്‍ മാറ്റം ഉണ്ടായേക്കും. എന്നാല്‍ അത് എളുപ്പമുള്ള കാര്യമല്ല. അവസാനമായി 2008ല്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 2-1ന് സ്വിറ്റ്‌സര്‍ലന്‍ഡിനിനെ തുര്‍ക്കി തോല്‍പ്പിച്ചിരുന്നു.

യൂറോ കപ്പില്‍ പോരാട്ടം ശക്തമാവുകയാണ്. പല ഗ്രൂപ്പുകളിലും പ്ലേ ഓഫില്‍ സീറ്റുറയ്പ്പിക്കാന്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇറ്റലി,നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചത്. ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയം രണ്ട് മത്സരവും ജയിച്ചതിനാല്‍ത്തന്നെ പ്ലേ ഓഫില്‍ കടക്കുമെന്നുറപ്പ്. ഗ്രൂപ്പ് ഇയില്‍ സ്‌പെയിന്‍ മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് എഫിലാണ് പോരാട്ടം കടുപ്പം. മരണഗ്രൂപ്പ് എന്ന് വിളിക്കാവുന്ന എഫില്‍ ഫ്രാന്‍സ് തലപ്പത്തും ജര്‍മനി,പോര്‍ച്ചുഗല്‍ രണ്ടും മൂന്നും സ്ഥാനത്താണ്.

Story first published: Sunday, June 20, 2021, 10:32 [IST]
Other articles published on Jun 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+