Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: ബെല്‍ജിയവും ഇറ്റലിയും നേര്‍ക്കുനേര്‍, സ്‌പെയിന് എതിരാളി സ്വിറ്റ്‌സര്‍ലന്‍ഡ്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പിലെ ക്വാര്‍ട്ടര്‍ ആവേശത്തിന് ഇന്ന് കിക്കോഫ്. രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ സ്‌പെയിനും സ്വിറ്റ്‌സര്‍ലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ബെല്‍ജിയവും ഇറ്റലിയും ഏറ്റുമുട്ടും. മത്സരങ്ങള്‍ സോണി ചാനലുകളില്‍ തത്സമയം കാണാനാവും. ഇവരില്‍ ആരൊക്കെ സെമി ടിക്കറ്റെടുക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

UEFA EURO 2020 Quarter-Finals-Belgium vs Italy, Switzerland vs Spain Preview | Oneindia Malayalam

ഫ്രാന്‍സിനെ അട്ടിമറിച്ചെത്തുന്ന സ്വിറ്റര്‍സര്‍ലന്‍ഡ് സ്‌പെയിന് വലിയ ഭീഷണി ഉയര്‍ത്തുമെന്നുറപ്പാണ്. ശക്തരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് തോല്‍പ്പിച്ചത്. ക്രൊയേഷ്യയെ തോല്‍പ്പിച്ചാണ് സ്‌പെയിന്റെ വരവ്. ഇരു ടീമിലും മികച്ച യുവതാരനിരയുള്ളതിനാല്‍ പോരാട്ടം കടുക്കും.

belgiumvsitaly

ഷാഖിരി,ഷാക്ക,എംബോളോ,സെഫിറോവിക്ക് തുടങ്ങിയവരെല്ലാം സ്വിറ്റ്‌സര്‍ലന്‍ഡിന് പ്രതീക്ഷ നല്‍കുന്നു. അവസാന മിനുട്ടുവരെ ആക്രമിച്ച് കളിക്കുന്ന ശൈലിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റേത്. അതിനാല്‍ത്തന്നെ സ്‌പെയിന്റെ പ്രതിരോധ നിരയ്ക്ക് പണി കൂടും. മൊറാറ്റ,ബുസ്‌കറ്റ്‌സ്,ആസ്പിലിക്യൂറ്റ,ലാപ്പോര്‍ട്ടേ,ടോറസ്,സറാബിയ എന്നിവരെല്ലാം സ്‌പെയിന് വലിയ പ്രതീക്ഷ നല്‍കുന്നവരാണ്.

ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനക്കാരായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത് ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു സ്‌പെയിന്‍. ഇരു ടീമും അവസാനമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് 2020ലെ യുവേഫ നാഷണല്‍ ലീഗിലായിരുന്നു. അന്ന് 1-1 സമനിലയിലാണ് മത്സരം അവസാനിച്ചത്. നേര്‍ക്കുനേര്‍ കണക്കില്‍ സ്‌പെയിന് മുന്‍തൂക്കമുണ്ടെങ്കിലും നിലവിലെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഫോമില്‍ ജയം എളുപ്പമാവില്ലെന്ന് ഉറപ്പ്.

രാത്രി 12.30ന് നടക്കുന്ന പോരാട്ടമാണ് കൂടുതല്‍ ആവേശകരം. ഇറ്റലിയും ബെല്‍ജിയവും അതി ശക്തരായ ടീമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍ 2-1നാണ് ഓസ്ട്രിയയെ തോല്‍പ്പിച്ചത്. അതേ സമയം വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചാണ് ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. സമീപകാലത്തായി ഇറ്റലി ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്. അതിനാല്‍ത്തന്നെ ബെല്‍ജിയത്തിന് ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെക്കേണ്ടി വരും.

ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായിരുന്നു ബെല്‍ജിയവും ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ ഇറ്റലിയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആരാധകര്‍ക്കും അത് മനോഹര നിമിഷങ്ങള്‍ സമ്മാനിക്കും. ഹസാര്‍ഡിലും ലുക്കാക്കുവിലും ഡിബ്രൂയിനിലുമാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍. ഇന്‍സൈന്‍,ഇമ്മോബി,ബെക്കാര്‍ഡി,വെറാറ്റി,ബൊനൂച്ചി എന്നിവരില്‍ വിശ്വാസം അര്‍പ്പിച്ചാണ് ഇറ്റലി ഇറങ്ങുന്നത്. 2016ലാണ് ഇരു ടീമും അവസാനമായി നേര്‍ക്കുനേര്‍ എത്തിയത്. അന്ന് ജയം 2-0ന് ജയം ഇറ്റലിക്കൊപ്പമായിരുന്നു.

Story first published: Friday, July 2, 2021, 9:02 [IST]
Other articles published on Jul 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+