Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ പോരാട്ടം, പോര്‍ച്ചുഗലും ബെല്‍ജിയവും നേര്‍ക്കുനേര്‍

സെവിയ്യ: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ രാത്രി 12.30ന് (28-6-2021) നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ബെല്‍ജിയവും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടാന്‍ റോമലു ലുക്കാക്കുവും ഹസാര്‍ഡും ഡി ബ്രൂയിനുമെല്ലാം നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കും. തുല്യശക്തികളുടെ പോരാട്ടത്തില്‍ ആരാവും ക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കുകയെന്ന് കാത്തിരുന്ന് ഇന്ത്യ. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാം.

ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായാണ് ബെല്‍ജിയം പ്രീ ക്വാര്‍ട്ടറിലെത്തിയത്. കളിച്ച ഒരു മത്സരം പോലും അവര്‍ തോറ്റില്ല എന്നതാണ് ശ്രദ്ധേയം.റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനും ഡെന്‍മാര്‍ക്കിനെ 2-1നും ഫിന്‍ലാന്‍ഡിനെ 2-0നുമാണ് ബെല്‍ജിയം തോല്‍പ്പിച്ചത്. താരതമ്യേനെ ദുര്‍ബലരായ എതിരാളികളായതിനാല്‍ വലിയ വെല്ലുവിളി നേരിടാതെ തന്നെയായിരുന്നു ബെല്‍ജിയത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.

portugalvsbelgium

റോമലു ലുക്കാക്കുവില്‍ തന്നെയാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ഗോളുകള്‍ അദ്ദേഹം നേടി. കെവിന്‍ ഡി ബ്രൂയിന്‍,മ്യൂണിയര്‍,ഹസാര്‍ഡ് തുടങ്ങിയവരെല്ലാം ഓരോ ഗോളുകളും നേടിയിട്ടുണ്ട്. ഈ കൂട്ടുകെട്ടിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. മികച്ച പ്രതിരോധനിരയുള്ള പോര്‍ച്ചുഗലിനെ മറികടക്കുക ബെല്‍ജിയം സ്‌ട്രൈക്കര്‍മാര്‍ക്ക് എളുപ്പമാവില്ലെന്നുറപ്പ്.

മറുവശത്ത് മരണ ഗ്രൂപ്പില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ജര്‍മനിയോട് 4-2ന് തോറ്റപ്പോള്‍ ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിക്കാനും ഫ്രാന്‍സിനോട് 2-2 സമനില പിടിക്കാനും പോര്‍ച്ചുഗലിനായി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന ഇതിഹാസ സ്‌ട്രൈക്കറില്‍ത്തന്നെയാണ് ടീമിന്റെ പ്രതീക്ഷകളെല്ലാം. പ്രധാനപ്പെട്ട മത്സരങ്ങളില്‍ ടീമിന്റെ രക്ഷകനായി ശീലമുള്ള റൊണാള്‍ഡോ ബെല്‍ജിയത്തിനെതിരേയും ഈ മികവ് ആവര്‍ത്തിക്കുമെന്നാണ് ആരാധക പ്രതീക്ഷ.

ഇതിനോടകം അഞ്ച് ഗോളുകള്‍ അടിച്ചെടുത്ത റൊണാള്‍ഡോ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.ഡീഗോ ജോറ്റ,ഗുരൈറോ എന്നിവര്‍ ഓരോ ഗോളുകള്‍ വീതം നേടിയിട്ടുണ്ട്. റൊണാള്‍ഡോയുടെ പ്രകടനത്തെ ആശ്രയിച്ചാവും പോര്‍ച്ചുഗലിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍. നിലവില്‍ ഇരു ടീമിന്റെയും പ്രധാനപ്പെട്ട താരങ്ങളൊന്നും പരിക്കിന്റെ പിടിയിലില്ലാത്തതിനാല്‍ മികച്ച താരനിരയെത്തന്നെ ഇറക്കിയാവും ഇരു ടീമും നിര്‍ണ്ണായക പോരിനിറങ്ങുക.

നേര്‍ക്കുനേര്‍ കണക്കുകള്‍ നോക്കുമ്പോള്‍ പോര്‍ച്ചുഗലിന് മുന്‍തൂക്കം അവകാശപ്പെടാം. അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ ഒരു തവണ പോലും പോര്‍ച്ചുഗലിനെ തോല്‍പ്പിക്കാന്‍ ബെല്‍ജിയത്തിനായിട്ടില്ല. അവസാനമായി 2018ലാണ് ഇരു ടീമും ഏറ്റുമുട്ടിയത്. അന്ന് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു.

Story first published: Sunday, June 27, 2021, 10:17 [IST]
Other articles published on Jun 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+