For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Euo Cup 2021: ഡബിളടിച്ച് റോണോ, ലോക റെക്കോര്‍ഡ്!- പോര്‍ച്ചുഗല്‍ മിന്നും ജയവുമായി തുടങ്ങി

3-0നായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം

ബുഡാപെസ്റ്റ്: നിലവിലെ ചാംപ്യന്‍മാപായ പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആധികാരിക വിജയത്തോടെ തുടങ്ങി. മരണ ഗ്രൂപ്പായ എഫിലെ ആവേശകരമായ മല്‍സരത്തില്‍ ഹംഗറിയെയാണ് പറങ്കിപ്പട എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടത്. ഗോള്‍രഹിത സമനിലയിലേക്കു നീങ്ങിയ കളിയില്‍ അവസാനത്തെ ആറു മിനിറ്റിനിടെയാണ് മൂന്നു തവണ വലുകുലുക്കി പോര്‍ച്ചുഗല്‍ വിജയക്കൊടി നാട്ടിയത്.

1

പോര്‍ച്ചുഗലിന്റെ രണ്ടു ഗോളുകളും ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വകയായിരുന്നു. 87, 90 മിനിറ്റുകളിലായിരുന്നു റോണോ നിറയൊഴിച്ചത്. ആദ്യ ഗോള്‍ 84ാം മിനിറ്റില്‍ റാഫേല്‍ ഗ്വരേരോയുടെ വകയായിരുന്നു. ഇരട്ട ഗോളുകളോടെ യൂറോയില്‍ റൊണാള്‍ഡോ ഗോളടിയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. ടൂര്‍ണമെന്റിലെ ഓള്‍ടൈം ഗോള്‍ സ്‌കോററായി അദ്ദേഹം മാറി. മാത്രമല്ല മറ്റൊരു റെക്കോര്‍ഡും ഈ കളിയില്‍ റോണോ കുറിച്ചു. ഏറ്റവുമധികം യൂറോ കപ്പുകളില്‍ കളിച്ച താരമായി അദ്ദേഹം മാറി. റൊണാള്‍ഡോയുടെ അഞ്ചാമത്തെ ചാംപ്യന്‍ഷിപ്പായിരുന്നു ഇത്.

സ്‌കോര്‍ലൈന്‍ സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായിരുന്നില്ല മല്‍സരം. 83 മിനിറ്റ് വരെ നിലവിലെ ചാംപ്യന്‍മാരെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്കു സാധിച്ചു. മാത്രമല്ല രണ്ടാപകുതിയില്‍ കൗണ്ടര്‍അറ്റാക്കിങ് ഗെയിമിലൂടെ പല തവണ ഹംഗറി പോര്‍ച്ചുഗലിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. 80ാം മിനിറ്റില്‍ പറങ്കിപ്പടയെ സ്തബ്ധരാക്കി അവര്‍ വുലുക്കിയിരുന്നെങ്കിലും ഓഫ് വിളിക്കപ്പെടുകയായിരുന്നു. ഇത് ഗോളായിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു.

പോര്‍ച്ചുഗലിന്റെ മുന്നേറ്റത്തോടെയായിരുന്നു മല്‍സരം ആരംഭിച്ചത്. അറ്റാക്കിങ് ഗെയിം പുറത്തെടുത്ത പറങ്കിപ്പട തുടക്കം മുതല്‍ ഹംഗറിയുടെ ഗോള്‍മുഖത്ത് റെയ്ഡ് നടത്തിക്കൊണ്ടിരുന്നു. ഇതോടെ ഹംഗറിക്കു പ്രതിരോധത്തിലേക്കു വലിയേണ്ടി വന്നു. പലപ്പോഴും ബോള്‍ ലഭിക്കാതെ അവ വലഞ്ഞു. വലതു വിങിലൂടെയായിരുന്നു പോര്‍ച്ചുഗലിന്റെ മിക്ക നീക്കങ്ങളും.

2

അഞ്ചാം മിനിറ്റില്‍ തന്നെ ഡീഗോ ജോട്ടയിലൂടെ പോര്‍ച്ചുഗലിന് അക്കൗണ്ട് തുറക്കാന്‍ മികച്ച അവസരം. ബോക്‌സിനുള്ളില്‍ വച്ച് രണ്ടു ഹംഗറി താരങ്ങളെ വെട്ടിയൊഴിഞ്ഞ് ജോട്ട തൊടുത്ത ഷോട്ട് ഗോളി കുത്തികയറ്റി. എന്നാല്‍ ദുഷ്‌കരമായ ആംഗിളില്‍ നിന്നും ഷോട്ട് പരീക്ഷിക്കുന്നതിനു പകരം ഇടതു മാര്‍ക്ക് ചെയ്യെപ്പെടാതെ നിന്ന റൊണാള്‍ഡേയ്ക്കു ജോട്ട ബോള്‍ പാസ് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ സ്‌കോര്‍ 1-0 ആവുമായിരുന്നു.

20ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോള്‍ശ്രമം ഹംഗറി ഗോളി രക്ഷപ്പെടുത്തി. ബെര്‍ണാഡോ സില്‍വയുടെ പാസില്‍ നിന്നും റോണോയുടെ ഗോള്‍ശ്രമം ഗോളി ബ്ലോക്ക് ചെയ്യുകയായിരുന്നു. 30ാം മിനിറ്റില്‍ മറ്റൊരു ഗോളവസരം റോണോ പാഴാക്കി. ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ നിന്നും അദ്ദേഹത്തിന്റെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തുപോയി. 40ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് വീണ്ടുമൊരു അവസരം. എന്നാല്‍ സെമേഡോയുടെ പാസില്‍ ജോട്ടയുടെ ഷോട്ട് നേരെ ഗോള്‍കീപ്പറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

3

43ാം മിനിറ്റിലായിരുന്നു കളിയിലെ സുവര്‍ണാവസരം പിറന്നത്. എന്നാല്‍ അവിശ്വസനീയമാം വിധം റൊണാള്‍ഡോ ഇതു പുറത്തേക്കടിച്ചു പാഴാക്കി. ഇടതു വിങില്‍ നിന്നും ഫെര്‍ണാണ്ടസ് ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റോണോയ്ക്കു ക്ലോസ് ആംഗിളില്‍ നിന്നും വലയിലേക്കു തട്ടിയിടേണ്ട റോള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷെ ഹാഫ് വോളിക്ക് ശ്രമിച്ച അദ്ദേഹത്തിന് പിഴച്ചു, ബോള്‍ ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ പറക്കുകയും ചെയ്തു.

രണ്ടാംപകുതിയില്‍ പുതിയൊരു ഹംഗറിയയാണ് കണ്ടത്. കൂടുതല്‍ അറ്റാക്ക് ചെയ്ത് കളിച്ച അവര്‍ ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കുകയും ചെയ്തു. 48ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നും പെപ്പെയുടെ ഗോളെന്നുറപ്പിച്ച ഹെഡ്ഡര്‍ ഗോളി ഡൈവ് ചെയ്ത് തടുത്തിട്ടു. പിന്നാലെ ഹംഗറിയുടെ കൗണ്ടര്‍അറ്റാക്ക്. സ്ലസാസിയുടെ ഗോള്‍ശ്രമം പോര്‍ച്ചുഗീസ് ഗോളി റൂയി പാട്രീഷിയോ വിഫലമാക്കുകയായിരുന്നു.

68ാ മിനിറ്റില്‍ ഫെര്‍ണാണ്ടസ് ബോക്‌സിനു പുറത്തു നിന്നും തൊടുത്ത ലോങ്‌റേഞ്ച് ഗോളി വലതുവശത്തേക്കു ഡൈവ് ചെയ്ത് തട്ടിയകറ്റി. മല്‍സരം ഗോള്‍രഹിത സമനിലയിലേക്കു നീങ്ങവെയാണ് 84ാം മിനിറ്റില്‍ പോര്‍ച്ചുഗലിനു ബ്രേക്ക്ത്രൂ ലഭിക്കുന്നത്. വലതു വിങില്‍ നിന്നും റാഫേല്‍ സില്‍വ നല്‍കിയ ഗോള്‍ ദിശമാറി ഗ്വരേരോയ്ക്ക്. ബോക്‌സിനകത്തു നിന്നും ഗ്വരേരോ തൊടുത്ത ദുര്‍ബലമായ ഷോട്ട് ഹംഗറി താരത്തിന്റെ ദേഹത്ത് തട്ടിത്തെറിച്ച് വലയിലേക്കു കയറിയപ്പോള്‍ ഗോളി കാഴ്ചക്കാരനായിരുന്നു.

മൂന്നു മിനിറ്റിനകം റൊണാള്‍ഡോയുടെ പെനല്‍റ്റിയില്‍ പോര്‍ച്ചുഗല്‍ സ്‌കോര്‍ 2-0 ആക്കി. റാഫേല്‍ സില്‍വ ബോക്‌സിനകത്തു വച്ച് ഫൗള്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി അദ്ദേഹം അനായാസം വലയിലെത്തിച്ചു. ഇതുകൊണ്ടും റോണോ നിര്‍ത്തിയില്ല. ഇഞ്ചുറിടൈമിന്റെ രണ്ടാം മിനിറ്റില്‍ അദ്ദേഹം വീണ്ടും സ്‌കോര്‍ ചെയ്തു. റാഫേല്‍ സില്‍വയ്‌ക്കൊപ്പം വണ്‍ടച്ച് പാസ് കളിച്ച് വലതു മൂലയിലൂടെ ബോക്‌സിലേക്കു കയറിയ റോണോ തടയാനെത്തിയ ഗോളിയെയും വെട്ടിച്ച് ഒഴിഞ്ഞ വലയിലേക്കു ബോള്‍ പ്ലേസ് ചെയ്യുകയായിരുന്നു.

Story first published: Wednesday, June 16, 2021, 0:12 [IST]
Other articles published on Jun 16, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+