ലണ്ടന്‍: യൂറോ 2020 ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായുള്ള പന്ത് പ്രകാശനം ചെയ്തു. യൂനിഫോര്‍നിയ എന്ന പേരിട്ടിട്ടുള്ള ഫുട്‌ബോള്‍ അഡിഡാസാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ 60ാം വാര്‍ഷികത്തോടനൂബന്ധിച്ചാണ് പ്രത്യേക പന്ത് തയ്യാറാക്കിയിരിക്കുന്നത്. ചെല്‍സിയുടെ ഫ്രഞ്ച് ഡിഫന്‍ഡര്‍ എന്‍ഗോളോ കാന്റെ, മിച്ചി ബാറ്റ്ഷുയി, മോയിസ് കീന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പന്ത് പ്രകാശനം ചെയ്തത്.
പച്ച, ചുവപ്പ്, കറുപ്പ് നിറങ്ങളാണ് പന്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ ചിഹ്നവും അഡിഡാസിന്റെ ചിഹ്നവുമുണ്ട്. ലണ്ടനിലെ 12 വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുക. ഫൈനല്‍ മത്സരം ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കും.

ജൂണ്‍ 12ന് ആരംഭിച്ച് ജൂലൈ 12നാണ് മത്സരം അവസാനിക്കുന്നത്. 24 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. പോര്‍ച്ചുഗലാണ് നിലവിലെ ജേതാക്കള്‍.ക്രിസ്റ്റിയാനോ റൊണാള്‍ഡോ അണിനിരക്കുന്ന പറങ്കിപ്പയ്ക്ക് കിരീടം നിലനിര്‍ത്താന്‍ കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.