മാഡ്രിഡ്: യൂറോ കപ്പ് ഗ്രൂപ്പ് യോഗ്യതാ മത്സരത്തിലെ അവസാന കളിയില്‍ ഗോളടിച്ചുകൂട്ടി സ്പെയ്നും ഇറ്റലിയും. സ്പെയ്ന്‍ 5-0 എന്ന സ്കോറിന് റൊമാനിയയെ തോല്‍പ്പിച്ചപ്പോള്‍ ഇറ്റിലി 9-1ന് അര്‍മേനിയയെ തകര്‍ത്തു. സ്വീഡന് ഫറോയി ഐലന്റിനേയും(3-0), നോര്‍വെ മാള്‍ട്ടയേയും (2-1), ഗ്രീസ് ഫിന്‍ലന്‍ഡിനേയും (2-1) തോല്‍പ്പിച്ചപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡ് ജിബ്രാള്‍ട്ടറിനെ 6-1നും മറികടന്നു.
ഗ്രൂപ്പ് എഫ് ല്‍ നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചിരുന്ന സ്പെയ്ന്‍ അവസാന മത്സരത്തിലും മികവുകാട്ടി. റുയിസ് പെന(8), മൊറേനോ(33, 43), ഒയാര്‍സബാല്‍(90+1) എന്നിവര്‍ സ്പെയ്നിനായി ഗോള്‍ നേടി. അഡ്രിയാന്‍ റൂസിന്റെ(45) സെള്‍ഫ് ഗോളും സ്പെയ്ന്‍ അക്കൗണ്ടിലുണ്ട്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വീഡന് ഫറോയ് ഐലന്റിനെ തോല്‍പ്പിച്ചതോടെ യൂറോ യോഗ്യത നേടിയിട്ടുണ്ട്.
മെസ്സി രക്ഷകനായി; അവസാന മിനിറ്റ് ഗോളില്‍ യുറുഗ്വയെ തളച്ച് അര്‍ജന്റീന, കാണാം
ഗ്രൂപ്പ് ജെ യില്‍ ദുര്‍ബലരായ അര്‍മേനിയയ്ക്കെതിരെ ഇറ്റലി ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ഇമ്മോബില്‍(8,33), സാനിയോളോ(9, 64), നിക്കോളോ ബരേല(29), അലെസ്സോ റൊമാങ്നോളി(72), ജോര്‍ഗിന്യോ(75), ഒര്സോളിനി(7), ചിയേസ(81) എന്നിവര്‍ ഇറ്റലിക്കായി സ്കോര്‍ ചെയ്തു. എഡ്ഗര്‍ ബബായന്(79) അര്മേനിയയ്ക്കായും ഗോള്‍ നേടി. ഗ്രൂപ്പില്‍ നിന്നും ഇറ്റലിയും ഫിന്‍ലന്‍ഡുമായി യോഗ്യത നേടിയത്. ഗ്രൂപ്പ് ഡി യില്‍ നിന്നും സ്വിറ്റ്സര്‍ലന്‍ഡും ഡെന്മാര്ക്കും യോഗ്യത നേടിയിട്ടുണ്ട്.