Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോ കപ്പ് 2020, നറുക്കെടുപ്പ് പൂര്‍ത്തിയായി; പോര്‍ച്ചുഗലും ഫ്രാന്‍സും ജര്‍മനിയും മരണഗ്രൂപ്പില്‍

ലണ്ടന്‍: 2020ല്‍ നടക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള ഗ്രൂപ്പുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. യോഗ്യതാമത്സരം കളിച്ചെത്തിയ ടീമുകളുടെ നറുക്കെടുപ്പാണ് കഴിഞ്ഞദിവസം നടന്നത്. ആകെ ആറു ഗ്രൂപ്പുകളാണ് ഉള്ളത്. പ്ലേ ഓഫ് മത്സരങ്ങളിലൂടെ നാല് ടീമുകള്‍കൂടി ഗ്രൂപ്പുകളിലെത്തും. അവയുടെ നറുക്കെടുപ്പ് പിന്നീടാണ് നടക്കുക. ഗ്രൂപ്പുകളിലെ മറ്റു ടീമുകളുടെ നറുക്കെടുപ്പാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.

ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫ് ആണ് ഇക്കുറി മരണഗ്രൂപ്പായി വിലയിരുത്തപ്പെടുന്നത്. പ്ലേ ഓഫിലൂടെ എത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലെത്താനുണ്ട്. നിലവിലെ ചാമ്പ്യന്മാരാണ് പോര്‍ച്ചുഗല്‍. ജര്‍മനി മുന്‍ ചാമ്പ്യന്മാരും. ഫ്രാന്‍സ് ആകട്ടെ ലോക ചാമ്പ്യന്മാരും. യൂറോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Euro 2020 draw; Germany, Portugal, France in group of death

ഗ്രൂപ്പ് എ യില്‍ ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി, വെയ്ല്‍സ് എന്നീ ടീമുകളാണ് ഉള്ളത്. ഇത്തവണ കിരീട ഫേവറിറ്റുകളായ ബെല്‍ജിയം ഗ്രൂപ്പ് ബി യില്‍ ആണ്. ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, റഷ്യ എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍നിന്നും ബെല്‍ജിയം അനായാസം അടുത്തറൗണ്ടിലെത്തും. ഗ്രൂപ്പ് സി യില്‍ ഓസ്‌ട്രേിയ, നെതര്‍ലന്‍ഡ്‌സ്, യുക്രൈന്‍ എന്നിവരാണ്. ഈ ഗ്രൂപ്പിലേക്ക് ഒരു ടീം കൂടി എത്താനുണ്ട്.

ഗ്രൂപ്പ് ഡി യില്‍ ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഇംഗ്ലണ്ട് എന്നിവരെ കൂടാതെ പ്ലേ ഓഫ് ടീമുമെത്തും. ഗ്രൂപ്പ് ഇ യില്‍ പോളണ്ട്, സ്‌പെയ്ന്‍, സ്വീഡന്‍, പ്ലേ ഓഫ് ടീം. ഓരോ ഗ്രൂപ്പില്‍നിന്നും ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ നേരിട്ട് അടുത്ത റൗണ്ടിലെത്തും. മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വമ്പന്‍ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകില്ലെന്നാണ് വിലയിരുത്തല്‍.

Story first published: Sunday, December 1, 2019, 15:17 [IST]
Other articles published on Dec 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+