For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റൂണിയും വിരമിക്കുമോ? ചോദ്യവുമായി മാധ്യമങ്ങള്‍ പിന്നാലെ

By Anwar Sadath

പാരിസ്: യൂറോ കപ്പ് ഫുട്‌ബോളില്‍ ഐസ്‌ലന്‍ഡിനോട് ഞെട്ടിക്കുന്ന തോല്‍വിയോടെ ഇംഗ്ലണ്ട് പുറത്തായതോടെ ക്യാപ്റ്റന്‍ വെയ്ന്‍ റൂണി വിരമിച്ചേക്കുമെന്ന് വാര്‍ത്തകളുമായി ഫ്രഞ്ച് മാധ്യമങ്ങള്‍. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഫൈനലില്‍ തോറ്റതിനെ തുടര്‍ന്ന് അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ബൂട്ടഴിച്ചതാണ് മാധ്യമങ്ങളുടെ കൗതുകത്തിന് കാരണം.

തോല്‍വിക്ക് പിന്നാലെ ഇംഗ്ലീഷ് കോച്ച് റോയ് ഹോഡ്ജ്‌സണ്‍ രാജിവെച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ചില മാധ്യമങ്ങള്‍ റൂണിക്കു ചുറ്റും വിരമിക്കല്‍ പ്രഖ്യാപനത്തിനായി കാതോര്‍ത്തു. എന്നാല്‍, ഇപ്പോള്‍ വിരമിക്കാനില്ലെന്നാണ് റൂണിയുടെ മറുപടി. യൂറോയില്‍ പുറത്തായതില്‍ അത്യധികം വിഷമമുണ്ടെങ്കിലും ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് റൂണി വ്യക്തമാക്കി.

wayne-rooney

അടുത്ത കോച്ച് ആരാണെന്നാണ് ഇപ്പോള്‍ താന്‍ ഉറ്റു നോക്കുന്നത്. ഇതിനുശേഷവും ടീമില്‍ തുടരും വരാനിരിക്കുന്ന ലോകകപ്പ് തന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും റൂണി പറഞ്ഞു. രാജിവെച്ച കോച്ച് ഒട്ടേറെ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കി. ഇംഗ്ലണ്ട് ടീമിന് ഭാവിയില്‍ അത് ഗുണം ചെയ്യും. തോല്‍വിയുടെ ആഘാതം മറക്കാന്‍ സമയമെടുക്കുമെന്നും റൂണി പറയുന്നു.

റോയ് ഹോഡ്ജ്‌സണ്‍ നല്ല കോച്ച് ആയിരുന്നു. കളിക്കാരുമായി ബന്ധമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഭാവിയില്‍ ടീമിന് നല്ലതുവരുമെന്ന പ്രത്യാശയുണ്ട്. മികച്ച തുടക്കം ലഭിച്ചശേഷമാണ് തോല്‍വിയെന്നത് വിശ്വസിക്കാനാകുന്നില്ല. 2-1ന് പിറകിലായപ്പോഴും ജയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു. എന്നാല്‍, കളി തങ്ങളില്‍ നിന്നും അകന്നുപോയെന്നും നിരാശയോടെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ പറഞ്ഞു.

Story first published: Wednesday, June 29, 2016, 9:31 [IST]
Other articles published on Jun 29, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+