വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോകപ്പ് മത്സരത്തിനൊടുവില്‍ കൈയ്യേറ്റം; റഷ്യക്കെതിരെ നടപടിയുണ്ടാകും

By Anwar Sadath

പാരിസ്: യൂറോകപ്പ് മത്സരത്തിനുശേഷം ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെ റഷ്യന്‍ ആരാധകര്‍ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ റഷ്യക്കെതിരെ നടപടിയുണ്ടാകും. യൂറോകപ്പ് ഫുട്‌ബോള്‍ ഗവേര്‍ണിങ് ബോഡി വിഷയത്തില്‍ റഷ്യക്കെതിരെ കുറ്റ ചുമത്തി. കൈയ്യേറ്റം, വംശീയ അധിക്ഷേപം, പടക്കംപൊട്ടിക്കല്‍ തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്നത്.

ആരാധകര്‍ അതിരുവിട്ടാല്‍ ടീമുകള്‍ക്കെതിരെയാണ് നടപടിയുണ്ടാവുക. കുറ്റക്കാരായ ആരാധകരെ സ്റ്റേഡിയങ്ങളില്‍ നിന്നും ആജീവനാന്തവിലക്കും ഏര്‍പ്പെടുത്തും. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ അവസാന നിമിഷം ഗോളടിച്ച് റഷ്യ ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ആരാധകരുടെ അതിക്രമം.

russia-england-euro-match-violence

30ഓളം ആരാധകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ആരാധകരുടെ അക്രമം ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് യുവേഫ വ്യക്തമാക്കി. ടൂര്‍ണമെന്റിന്റെ മാറ്റുകുറയ്ക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ടീമുകള്‍ മുന്‍കൈ എടുക്കണം. അല്ലാത്തപക്ഷം കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

യൂറോപ്പില്‍ ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ ചേരിതിരിഞ്ഞ് അക്രമം നടത്തുന്നത് ഇതാദ്യമായല്ല. കനത്ത സുരക്ഷയൊരുക്കിയാലും പോലീസിന്റെ കണ്ണുവെട്ടിച്ച് പരസ്പരം പോരടിച്ചാണ് ആരാധകര്‍ ഫുട്‌ബോള്‍ ഭ്രാന്ത് പ്രകടിപ്പിക്കുന്നത്. ടീമുകള്‍ക്കെതിരായ അച്ചടക്ക നടപടിയും ആരാധകര്‍ക്ക് വിലക്കും നിയമ നടപടിയുമാണ് സാധാരണ രീതിയില്‍ നേരിടേണ്ടിവരിക.

Story first published: Monday, June 13, 2016, 8:38 [IST]
Other articles published on Jun 13, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X