Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന്റെ വിജയം കാണാന്‍ പോകുന്നതേയുള്ളൂവെന്ന് പ്രതിരോധനിര താരം എറിക് ഡയര്‍

റെപിനോ: 2018 റഷ്യ ലോകകപ്പില്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയ നേട്ടങ്ങളാണ് യുവ ഇംഗ്ലീഷ് ടീം ഇതുവരെ നേടിയത്. ആരാധകരുടെയും, വിദഗ്ധരുടെയും മുന്‍വിധികള്‍ ചാടിക്കടന്ന ത്രീ ലയണ്‍സ് 1990-ന് ശേഷം ആദ്യമായി ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ വരെ എത്തിക്കഴിഞ്ഞു. അതിശയിപ്പിക്കുന്ന ഈ മുന്നേറ്റം ഇംഗ്ലണ്ടില്‍ വന്‍തോതിലുള്ള ആഘോഷങ്ങള്‍ക്കും വഴിയൊരുക്കി. എന്നാല്‍ ഇതുവരെ സഞ്ചരിച്ച ദൂരം ഒന്നുമല്ലെന്നാണ് മധ്യനിരക്കാരന്‍ എറിക് ഡയറുടെ നിലപാട്.

റഷ്യന്‍ ലോകകപ്പില്‍ ത്രീ ലയണ്‍സ് ഇനിയും വിജയിക്കേണ്ടതുണ്ടെന്നാണ് എറിക് ഡയര്‍ പറയുന്നത്. 'വിജയം എന്തെന്ന് വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ എന്റെ കണ്ണിലും, ടീമംഗങ്ങളുടെ മനസ്സിലും വിജയം ഇപ്പോഴും കൈവരിച്ചിട്ടില്ല', ഡയര്‍ വ്യക്തമാക്കി. ബുധനാഴ്ച സെമിയില്‍ ക്രൊയേഷ്യയെ നേരിടുന്ന ഇംഗ്ലണ്ടിന് വിജയിച്ചാല്‍ ഞായറാഴ്ച നടക്കുന്ന ഫൈനലിലേക്ക് കുതിക്കാം. സ്വീഡനെതിരെ വിജയിച്ചതോടെ നാട്ടില്‍ ആരാധകര്‍ നടത്തുന്ന ആഘോഷങ്ങളുടെ വീഡിയോകള്‍ താരങ്ങള്‍ കണ്ടുകഴിഞ്ഞു. എന്നാല്‍ തല്‍ക്കാലം ഇതേക്കുറിച്ചൊന്നും തലപുകയ്ക്കുന്നില്ലെന്ന് താരം കൂട്ടിച്ചേര്‍ക്കുന്നു.

eric

'ഞങ്ങള്‍ക്ക് ഇനിയുമേറെ ആവശ്യമുണ്ട്. ഇത് ബുധനാഴ്ച കാണിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സ്വീഡനെതിരെയുള്ള മത്സരത്തിന് ശേഷം ശ്രദ്ധ ക്രൊയേഷ്യക്ക് എതിരെയുള്ള മത്സരത്തില്‍ മാത്രമാണ്. മത്സരത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഇപ്പോള്‍ സംസാരിക്കുന്നില്ല. ടൂര്‍ണമെന്റില്‍ ഉടനീളം കാണിച്ച രീതിയാണ് പിന്തുടരുക', ഗാരെത്ത് സൗത്ത്‌ഗെയില്‍ പരിശീലിപ്പിക്കുന്ന ടീം ക്രൊയേഷ്യക്ക് എതിരെ ഇറങ്ങുമ്പോള്‍ ഡയറിന് ബെഞ്ചിലാകും സ്ഥാനം. മത്സരം പുരോഗമിച്ച ശേഷമാകും ഇദ്ദേഹത്തെ മധ്യനിരയില്‍ ഇറക്കുക.

എന്നാല്‍ ടീമിലെ സ്ഥാനം നോക്കിയല്ല ആത്മാര്‍ത്ഥത കാണിക്കുന്നതെന്ന് ഡയര്‍ വ്യക്തമാക്കി. ടീമിലെ 23 പേരും 100 ശതമാനം നല്‍കാന്‍ തയ്യാറാണ്. ടീമിന്റെ വിജയം മാത്രമാണ് പ്രധാനം. ഇതിന്റെ ഗുണം ഞങ്ങളുടെ ഗെയിമില്‍ കാണാനും കഴിയും, ടോട്ടനാം ഹോട്ട്‌സ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 10, 2018, 16:59 [IST]
Other articles published on Jul 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+