സ്വപ്‌നക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; കരുത്തുകാണിച്ച് സിറ്റി... മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനിലപ്പൂട്ട്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂളും തകര്‍പ്പന്‍ വിജയവുമായി കുതിച്ചപ്പോള്‍ മുന്‍ കിരീട വിജയികളും അതികായന്‍മാരുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനിലക്കുരുക്ക് നേരിട്ടു.
ആറാം റൗണ്ട് പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി 5-0ന് കാര്‍ഡിഫ് സിറ്റിയെ തരിപ്പണമാക്കിയപ്പോള്‍ ലിവര്‍പൂള്‍ 3-0ന് സതാംപ്റ്റനെ പരാജയപ്പെടുത്തുകയായിരുന്നു. എന്നാല്‍, താരതമ്യേന ദുര്‍ബലരായ വോള്‍വര്‍ഹാംറ്റണ്‍ വാന്‍ഡേര്‍സിനോടാണ് 1-1ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില പിണഞ്ഞത്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പര്‍ 2-1ന് ബ്രൈറ്റണിനെയും ബേണ്‍ലി 4-0ന് ബേണ്‍മൗത്തിനെയും ലെസ്റ്റര്‍ സിറ്റി 3-1ന് ഹഡേര്‍സ്ഫീല്‍ഡിനെയും തോല്‍പ്പിച്ചപ്പോള്‍ ഫുള്‍ഹാം-വാട്‌ഫോര്‍ഡ് (1-1), ക്രിസ്റ്റല്‍ പാലസ്-ന്യൂകാസില്‍ യുനൈറ്റഡ് (0-0) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റി 5- കാര്‍ഡിഫ് സിറ്റി 0
ഇരട്ട ഗോള്‍ നേടിയ റിയാദ് മഹ്‌റേസാണ് കാര്‍ഡിഫിനെതിരേ സിറ്റി ഗോള്‍വേട്ടയില്‍ മികച്ചുനിന്നത്. സെര്‍ജിയോ അഗ്വേറോ, ബെര്‍നാര്‍ഡോ സില്‍വ, ഇകെയ് ഗ്യുന്‍ഡോഗന്‍ എന്നിവര്‍ ഓരോ തവണ സിറ്റി ഗോള്‍ പട്ടികയില്‍ ഇടംപിടിച്ചു.
സിറ്റിക്കു വേണ്ടി അഗ്വേറോയുടെ 300ാം മല്‍സരം കൂടിയായിരുന്നു ഇത്. ആറ് മല്‍സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി.

ലിവര്‍പൂള്‍ 3- സതാംപ്റ്റണ്‍ 0
ഈ സീസണില്‍ സ്വപ്‌നതുല്ല്യമായ കുതിപ്പ് തുടരുകയാണ് ലിവര്‍പൂള്‍. 28 വര്‍ഷത്തിനു ശേഷം ആദ്യമായാണ് സീസണില്‍ തുടര്‍ച്ചയായ ഏഴ് മല്‍സരങ്ങളിലും ലിവര്‍പൂള്‍ വെന്നിക്കൊടി നാട്ടുന്നത്. പ്രീമിയര്‍ ലീഗിലെ ആറ് മല്‍സരങ്ങളിലും യുവേഫ ചാംപ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തിലും ലിവര്‍പൂള്‍ വിജയം നേടിയിരുന്നു.
നിലവില്‍ ആറിലും ജയിച്ച ലിവര്‍പൂള്‍ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സതാംപ്റ്റണിനെതിരേ ജോള്‍ മാറ്റിപ്, സൂപ്പര്‍ താരം മുഹമ്മദ് സലാ എന്നിവരാണ് ലിവര്‍പൂളിനു വേണ്ടി സ്‌കോര്‍ ചെയ്തത്. ശേഷിക്കുന്ന ഒരു ഗോള്‍ സതാംപ്റ്റണ്‍ താരത്തിന്റെ സെല്‍ഫ് ഗോള്‍ സംഭാവനയായിരുന്നു. മൂന്ന് മല്‍സരങ്ങള്‍ക്കു ശേഷമാണ് ഈജിപ്ഷ്യന്‍ സൂപ്പര്‍ താരമായ സലാ ലിവര്‍പൂളിനു വേണ്ടി ലക്ഷ്യം കാണുന്നത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1- വോള്‍വ്‌സ് 1
18ാം മിനിറ്റില്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫ്രെഡിലുടെ സ്വന്തം കാണികള്‍ക്കു മുന്നില്‍ മാഞ്ചസ്റ്റര്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍, 53ാം മിനിറ്റില്‍ ജോഹോ മൊട്ടീഞ്ഞോയിലൂടെ വോള്‍വ്‌സ് തിരിച്ചടി നല്‍കുകയായിരുന്നു.നിലവില്‍ ആറ് മല്‍സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍.

ടോട്ടനം ഹോട്‌സ്പര്‍ 2- ബ്രൈറ്റണ്‍ 1
ബ്രൈറ്റണിനെതിരേ ഹാരി കെയ്ന്‍, എറിക് ലമേല എന്നിവരാണ് ടോട്ടനമിനു വേണ്ടി സ്‌കോര്‍ ചെയ്തത്. ഇഞ്ചുറിടൈമില്‍ ആന്റണി നോക്കാര്‍ട്ടിലൂടെ ബ്രൈറ്റണ്‍ ഏക ഗോള്‍ മടക്കി. 12 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ടോട്ടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications