EPL: ലിവര്‍പൂളോ, ആഴ്‌സനലോ; ആരാവും ഇത്തവണ ചാംപ്യന്‍മാര്‍? പ്രവചിച്ച് സൂപ്പര്‍ കംപ്യൂട്ടര്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണ്‍ പാതിവഴിയില്‍ എത്തിനില്‍ക്കവെ ആരാവും കിരീടമുയര്‍ത്തുകയെന്നാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഇതിനിടെ ഇത്തവണ ചാംപ്യന്‍മാരാവാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമിനെ പ്രവചിച്ചിരിക്കുകയാണ് സൂപ്പര്‍ കംപ്യൂട്ടര്‍. ഓപ്റ്റയുടെ (Opta) സൂപ്പര്‍ കംപ്യൂട്ടറാണ് പ്രീമിയര്‍ ലീഗിലെ വിജയികളെക്കുറിച്ച് പ്രവചനം നടത്തി ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
നിലവില്‍ ലീഗില്‍ രണ്ടു ടീമുകളൊഴികെ ബാക്കിയുള്ളവരെല്ലാം പകുതിയിലേറെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മുന്‍ ജേതാക്കളായ ലിവര്‍പൂളാണ് 20 ടീമുകളുടെ ലീഗില്‍ ഇപ്പോള്‍ തലപ്പത്തുള്ളത്. 46 പോയിന്റാണ് അവരുടെ അക്കൗണ്ടിലുള്ളത്. 19 മല്‍സരങ്ങളില്‍ 14ലും ജയിച്ച അവര്‍ നാലെണ്ണത്തില്‍ സമനില വഴങ്ങിയപ്പോള്‍ തോറ്റത് ഒന്നില്‍ മാത്രം.

ലിവര്‍പൂളിനു പിന്നിലായി രണ്ടാംസ്ഥാനത്തുള്ളത് മറ്റൊരു മുന്‍ ചാംപ്യന്‍മാരായ ആഴ്‌സനലാണ്. 40 പോയിന്റാണ് അവര്‍ക്കുള്ളത്. 20 മല്‍സരങ്ങളില്‍ 11 എണ്ണത്തില്‍ ജയിച്ച ഗണ്ണേഴ്‌സ് ഏഴെണ്ണത്തില്‍ സമനില സമ്മതിച്ചു. തോറ്റത് രണ്ടു കളിയിലുമാണ്. ഈ സീസണിലെ കറുത്ത കുതിരകളായി മാറിയ നോട്ടിങ്ഹാം ഫോറസ്റ്റാണ് മൂന്നാംസ്ഥാനത്ത്. ആഴ്‌സനലിനേക്കാള്‍ മൂന്നു പോയിന്റ് മാത്രം പിറകിലാണ് അവര്‍ (37 പോയിന്റ്).
ആരടിക്കും കപ്പ്?
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ ഇതുവരെയുള്ള മല്‍സരങ്ങള്‍ വിശകലനം ചെയ്ത ശേഷമാണ് ഓപ്റ്റയുടെ സൂപ്പര്‍ കംപ്യൂട്ടര്‍ കിരീട ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുന്നത്. ലിവര്‍പൂളിനായിരിക്കും ഇത്തവണ കിരീടമെന്നാണ് അവരുടെ പ്രവചനം.
വീണ്ടുമൊരു പ്രീമിയര്‍ ലീഗ് കിരീടത്തില്‍ ലിവര്‍പൂള്‍ മുത്തമിടാനുള്ള സാധ്യത 89.9 ശതമാനമാണന്നും സൂപ്പര്‍ കംപ്യൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നു. 2020ലായിരുന്നു റെഡ്‌സ് അവസാനമായി ഇംഗ്ലീഷ് ഫുട്‌ബോളിലെ രാജാക്കന്‍മാരായത്. മുന്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പിനു കീഴിലായിരുന്നു അവരുടെ കിരീടധാരണം.
ലിവര്‍പൂള്‍ കഴിഞ്ഞാല്‍ കിരീട സാധ്യതയില്‍ രണ്ടാമതു നില്‍ക്കുന്ന ടീം ആഴ്‌സനലാണ്. പക്ഷെ റെഡ്‌സിന്റെ ഏഴയലത്തു പോലും അവരെത്തില്ല. വെറും 10.7 ശതമാനം സാധ്യത മാത്രമേ ഗണ്ണേഴ്‌സിനുള്ളൂവെന്നു സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവചിക്കുന്നു.
കഴിഞ്ഞ സീസണിലും കിരീട പോരാട്ടത്തില്‍ അവസാനം വരെ രംഗത്തുണ്ടായിരുന്ന ടീമാണ് അവര്‍. പക്ഷെ കൈയെത്തുംദൂരത്ത് ട്രോഫി നഷ്ടമാവുകയായിരുന്നു. വെറും രണ്ടു പോയിന്റ് വ്യത്യാസത്തിലാണ് ആഴ്‌സനല്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. അവരെ പിന്തള്ളി മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായി നാലാം തവണയും കിരീടം ചൂടുകയായിരുന്നു.
കൂടുതല്‍ തവണ പ്രീമിയര്‍ ലീഗില്‍ വിജയികളായ ടീമുകളുടെ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു ആഴ്‌നസലുണ്ട്. 13 തവണയാണ് അവര്‍ ട്രോഫി സ്വന്തമാക്കിയത്. പക്ഷെ 2003-04 സീസണിനു ശേഷം ഗണ്ണേഴ്‌സിനു ഈ ഭാഗ്യമുണ്ടായിട്ടില്ല.
ആഴ്‌സനലിനു ശേഷം കിരീടസാധ്യതയില്‍ മൂന്നാംസ്ഥാനത്തുള്ളത് ആറു തവണ ചാംപ്യന്‍മാരായ ചെല്‍സിയാണ്. പക്ഷെ സൂപ്പര്‍ കംപ്യൂട്ടറിന്റെ പ്രവചനമനുസരിച്ച് അവര്‍ വിജയികളാവാന്‍ വെറും 0.3 ശതമാനം മാത്രമേ സാധ്യതയുള്ളൂ. തുടര്‍ച്ചയായ അഞ്ചാം കിരീടമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹം ഇത്തവണ പൂവണിഞ്ഞേക്കില്ല. നിലവില്‍ 34 പോയിന്റോടെ ആറാമതാണ് അവര്‍. സിറ്റി കിരീടം നിലനിര്‍ത്താനുള്ള സാധ്യത വെറും 0.2 ശതമാനം മാത്രമേയുള്ളൂവെന്നാണ് സൂപ്പര്‍ കംപ്യൂട്ടര്‍ പറയുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications