വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനും ലെസ്റ്ററിനും ജയം, ടോട്ടനം കുരുങ്ങി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെസ്റ്റര്‍ ടീമുകള്‍ ജയം സ്വന്തമാക്കിയപ്പോള്‍ ടോട്ടനം സമനിലയില്‍ കുരുങ്ങി. യുണൈറ്റഡ് ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ വെസ്റ്റ്ഹാമിനെ 2-1നാണ് ലെസ്റ്റര്‍ കീഴ്‌പ്പെടുത്തിയത്. അതേസമയം, നോര്‍വിച്ച് സിറ്റിക്കെതിരെ 2-2 എന്ന നിലയില്‍ ടോട്ടനം കുരുങ്ങി. മറ്റൊരു കളിയില്‍ എവര്‍ട്ടന്‍ ന്യൂകാസിലിനെ 2-1ന് പരാജയപ്പെടുത്തി.

ആന്റണി മാര്‍ഷ്യല്‍(44), റാഷ്‌ഫോര്‍ഡ്(90+5) എന്നിവരാണ് യുണൈറ്റഡിന്റെ സ്‌കോറര്‍മാര്‍. എതിരാളിക്കെതിരെ തുടക്കംമുതല്‍ ആധിപത്യം കാട്ടിയ യുണൈറ്റഡ് ജയം പിടിച്ചെടുക്കുകയായിരുന്നു. ജയത്തോടെ 20 കളിയില്‍ നിന്നും 31 പോയന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. അവസാന രണ്ട് കളികളിലും തോറ്റ ലെസ്റ്ററിന് ജയം ആശ്വാസമായി. 20 കളിയില്‍നിന്നും 42 പോയന്റുമായി ടീം രണ്ടാം സ്ഥാനത്താണ്.

ISL: വിജയവഴി മുടക്കി റഫറി, ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനിലISL: വിജയവഴി മുടക്കി റഫറി, ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില

manchesterunitedvsberney

നോര്‍വിച്ചിനെതിരെ ടോട്ടനം അവസാന മിനിറ്റുകളിലാണ് സമനില പിടിച്ചുപറ്റിയത്. ക്രിസ്റ്റ്യന്‍ എറിക്‌സണ്‍(55), ഹാരി കെയ്ന്‍(83) എന്നിവര്‍ ടോട്ടനത്തിനായും മരിയോ വ്രാന്‍സിച്ച്(18) നോര്‍വിച്ചിനായും സ്‌കോര്‍ ചെയ്തു. സെര്‍ജി ഔറിയറി(61)ന്റെ സെല്‍ഫ്‌ഗോളും നോര്‍വിച്ചിന് തുണയായി. മറ്റു കളികളില്‍ ബ്രൈറ്റന്‍ 2-0ന് ബോണ്‍ മൗത്തിനേയും, വാറ്റ്‌ഫോര്‍ഡ് 3-0ന് ആസ്റ്റണ്‍ വില്ലയേയും തോല്‍പ്പിച്ചു. സതാംപ്ടണ്‍ 1-1 ക്രിസ്റ്റല്‍ പാലസ് മത്സരം സമനിലയില്‍ കലാശിച്ചു.

Story first published: Sunday, December 29, 2019, 9:18 [IST]
Other articles published on Dec 29, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X