Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോട്ടനത്തിന് ഞെട്ടല്‍; പിന്നില്‍ നിന്ന് തിരിച്ചടിച്ച് ലെസ്റ്റര്‍ സിറ്റിക്ക് ജയം

ലെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ ഞെട്ടിച്ച് ലെസ്റ്റര്‍ സിറ്റി. സന്ദര്‍ശകരായെത്തിയ ടോട്ടനത്തെ 2-1നാണ് മുന്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ വീഴ്ത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ലെസ്റ്ററിന്റെ ഐതിഹാസിക തിരിച്ചുവരവ്.സീസണിലെ ടോട്ടനത്തിന്റെ രണ്ടാം തോല്‍വിയാണിത്.

സൂപ്പര്‍ താരങ്ങളെ എല്ലാം ഉള്‍ക്കൊള്ളിച്ചാണ് ടോട്ടനം കോച്ച് മൗറീസ്യോ പൊച്ചറ്റീനോ ടീമിനെ വിന്യസിച്ചത്. 4-1-2-1-2 ഫോര്‍മേഷനിലിറങ്ങിയ ടോട്ടനം ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ മുന്നിട്ട് നിന്നെങ്കിലും ലെസ്റ്ററിനായിരുന്നു ആക്രമണത്തില്‍ ആധിപത്യം. 29ാം മിനുട്ടില്‍ ടോട്ടനം ലീഡെടുത്തു.സണ്‍ഹ്യൂങ് മിന്നിന്റെ അസിസ്റ്റില്‍ ഹാരി കെയ്‌നാണ് ഗോള്‍ നേടിയത്.ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താനും ടോട്ടനത്തിനായി.

jamesmaddison

എന്നാല്‍ രണ്ടാം പകുതിയില്‍ ലെസ്റ്റര്‍ കളം കീഴടക്കി.നിരന്തരമുള്ള ആക്രമണത്തിലൂടെ ടോട്ടനത്തിന്റെ പ്രതിരോധകോട്ട തകര്‍ത്ത ലെസ്റ്റര്‍ 69ാം മിനുട്ടില്‍ സമനില പിടിച്ചു.റിക്കാര്‍ഡോ പെരീറോയാണ് ഗോള്‍ നേടിയത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 85ാം മിനുട്ടില്‍ ലെസ്റ്റര്‍ വിജയഗോള്‍ സ്വന്തമാക്കി.ജെയിംസ് മാഡിസനാണ് ഗോള്‍ നേടിയത്.അവസാന സമയത്തെ ടോട്ടനത്തിന്റെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ജയം ആതിഥേയര്‍ക്കൊപ്പം. 11 പോയിന്റുള്ള ലെസ്റ്റര്‍ മൂന്നാം സ്ഥാനത്തും എട്ട് പോയിന്റുള്ള ടോട്ടനം എട്ടാമതുമാണ്.

മറ്റൊരു മത്സരത്തില്‍ സതാംപ്റ്റണെ 3-1ന് ബോണ്‍മൗത്ത് തോല്‍പ്പിച്ചു.

Story first published: Sunday, September 22, 2019, 9:00 [IST]
Other articles published on Sep 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+