Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓണ്‍ ഗോളില്‍ ചെല്‍സി... കരുത്തുകാണിച്ച് റയല്‍... വിജയത്തോടെ തുടങ്ങി ഡോട്മുണ്ട്

ലണ്ടന്‍/മാഡ്രിഡ്/മ്യൂണിക്ക്/റോം: ലീഗ് മല്‍സരങ്ങളില്‍ മുന്‍ ചാംപ്യന്‍മാരായ ചെല്‍സി, റയല്‍ മാഡ്രിഡ്, ബൊറൂസ്യ ഡോട്മുണ്ട് എന്നിവര്‍ വിജയത്തോടെ മുന്നേറിയപ്പോള്‍ മുന്‍ ജേതാക്കളായ ഇന്റര്‍മിലാന് സമനിലക്കുരുക്ക് നേരിട്ടു.

ഇറ്റാലിയന്‍ ലീഗില്‍ ടൊറീനോയോടാണ് ഇന്റര്‍ സമനില വഴങ്ങിയത്. എന്നാല്‍ ശക്തരായ മൊണാക്കോയ്ക്ക് ഫ്രഞ്ച് ലീഗില്‍ തോല്‍വി നേരിട്ടു. മൊണാകോയെ ബോര്‍ഡക്‌സ് 2-1ന് അടിയറവ് പറയിക്കുകയായിരുന്നു.

ചെല്‍സി 2- ന്യൂകാസില്‍ 1

ചെല്‍സി 2- ന്യൂകാസില്‍ 1

പുതിയ പരിശീലകന്‍ മൗറീസിയോ സാറിയുടെ കീഴില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പ് തുടരുകയാണ് ചെല്‍സി. മൂന്നാംറൗണ്ട് പോരാട്ടത്തില്‍ ചെല്‍സി 2-1ന് ന്യൂകാസില്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തുകയായിരുന്നു. ലീഗില്‍ ചെല്‍സിയുടെ തുടര്‍ച്ചയായ മൂന്നാം ജയം കൂടിയാണിത്.

കളിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ചെല്‍സി 77ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡിലൂടെ മുന്നിലെത്തി. എന്നാല്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍ 83ാം മിനിറ്റില്‍ ജൊസേലുവിലൂടെ ന്യൂകാസില്‍ തിരിച്ചടിച്ചു. പക്ഷേ, 87ാം മിനിറ്റില്‍ ആന്ദ്രെ യെദ്‌ലിന്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ന്യൂകാസിലിനെ തോല്‍വിയിലേക്ക് തള്ളിയിട്ടപ്പോള്‍ ചെല്‍സി ഹാട്രിക്ക് വിജയം ആഘോഷിക്കുകയായിരുന്നു.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ വാട്‌ഫോര്‍ഡ് 2-1ന് ക്രിസ്റ്റല്‍ പാലസിനെയും ഫുള്‍ഹാം 4-2ന് ബേണ്‍ലിയെയും പരാജയപ്പെടുത്തി.

റയല്‍ മാഡ്രിഡ് 4- ജിറോണ 1

റയല്‍ മാഡ്രിഡ് 4- ജിറോണ 1

സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും വിജയക്കൊടി നാട്ടി. ജിറോണയുടെ തട്ടകത്തില്‍ 1-4ന്റെ ഗംഭീര വിജയമാണ് റയല്‍ സ്വന്തമാക്കിയത്.

ഇരട്ട ഗോള്‍ നേടിയ കരീം ബെന്‍സെയും തുടര്‍ച്ചയായ രണ്ടാം മല്‍സരത്തില്‍ ഗോള്‍വേട്ട തുടര്‍ന്ന ഗരെത് ബേലും റയലിന്റെ വിജയത്തിന് മാറ്റ്കൂട്ടി. 17ാം മിനിറ്റില്‍ ബോര്‍ജ ഗാര്‍ഷ്യയുടെ ഗോളില്‍ ജിറോണ റയലിനെ ഞെട്ടിച്ചിരുന്നു.

എന്നാല്‍, 39ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ പെനാല്‍റ്റി കിക്കിലൂടെ ഗോള്‍വേട്ട തുടങ്ങിയ റയല്‍ ബെന്‍സെമയിലൂടെയും ബേലിലൂടെയും പൂര്‍ത്തിയാക്കുകയായിരുന്നു. 52, 80 മിനിറ്റുകളിലാണ് ബെന്‍സെമ റയലിനായി വലകുലുക്കിയത്. 59ാം മിനിറ്റിലായിരുന്നു ബേലിന്റെ ഗോള്‍നേട്ടം.

ജയത്തോടെ ഗോള്‍ശരാശരിയില്‍ ബാഴ്‌സലോണയെ പിന്തള്ളി റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കയറി. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ എസ്പാന്യോള്‍ 2-0ന് വലന്‍സിയയെ തോല്‍പ്പിച്ചപ്പോള്‍ സെവിയ്യ-വിയ്യാറയല്‍ മല്‍സരം ഗോള്‍രഹിതമായി അവസാനിച്ചു.

ഇന്റര്‍മിലാന്‍ 2- ടൊറീനോ 2

ഇന്റര്‍മിലാന്‍ 2- ടൊറീനോ 2

ഇറ്റാലിയന്‍ ലീഗില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്നതിനു ശേഷമാണ് ടൊറീനോയോട് 2-2ന് ഇന്റര്‍മിലാന്‍ സമനില വഴങ്ങിയത്. ഹോംഗ്രൗണ്ടില്‍ ഇവാന്‍ പെരിസിക് (ഏഴാം മിനിറ്റ്), സെറ്റഫന്‍ ഡിവിര്‍ജി (32) എന്നിവരാണ് ഇന്ററിനു വേണ്ടി സ്‌കോര്‍ ചെയ്തത്.

എന്നാല്‍, കളിയുടെ രണ്ടാംപകുതിയില്‍ ആന്ദ്രെ ബെലോട്ടി (55ാം മിനിറ്റ്), സൗലിയോ മെയ്റ്റി (68) എന്നിവരിലൂടെ ടൊറീനോ സമനില പിടിക്കുകയായിരുന്നു. ലീഗിലെ ആദ്യ മല്‍സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ററിന് ടൊറീനോയ്‌ക്കെതിരായ സമനിലയും തിരിച്ചടിയായി.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ സ്പാല്‍ 1-0ന് പാര്‍മയെയും ഫിയൊറെന്റീന 6-1ന് ചീവോയെയും ജിനോവ 2-1ന് എംപോളിയെയും ഉഡിനെസ് 1-0ന് സംഡോറിയയെയും തോല്‍പ്പിച്ചു.

ബൊറൂസ്യ ഡോട്മുണ്ട് 4- ലെയ്പ്‌സിങ് 1

ബൊറൂസ്യ ഡോട്മുണ്ട് 4- ലെയ്പ്‌സിങ് 1

ജര്‍മന്‍ ലീഗില്‍ ബൊറൂസ്യ ഡോട്മുണ്ട് 4-1ന് ലെയ്പ്‌സിങിനെ തകര്‍ക്കുകയായിരുന്നു. സീസണില്‍ ഡോട്മുണ്ടിന്റെ ആദ്യ ലീഗ് മല്‍സരം കൂടിയായിരുന്നു ഇത്. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ മെയ്ന്‍സ് 1-0ന് സ്റ്റുട്ട്ഗര്‍ട്ടിനെ തോല്‍പ്പിച്ചു.

Story first published: Monday, August 27, 2018, 15:08 [IST]
Other articles published on Aug 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+