Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണിനും മാഞ്ചസ്റ്ററിനും ലെസ്റ്റര്‍ സിറ്റിയ്ക്കും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലെസ്റ്റര്‍ സിറ്റി, എവര്‍ടണ്‍ ടീമുകള്‍ക്ക് ജയം. ടോട്ടനും ലിവര്‍പൂളും സമനിലയില്‍ പിരിയുകയായിരുന്നു. വെയ്ന്‍ റൂണിയുടെ പാസില്‍ മാര്‍കൂസ് റാഷ്‌ഫോര്‍ഡ് നേടിയ ഗോളാണ് മാഞ്ചസ്റ്ററിന്റെ വിജയം നിര്‍ണ്ണയിച്ചത്. ഇഞ്ചുറി ടൈമിലായിരുന്നു ഗോള്‍ നേട്ടം. പോയിന്റ് പട്ടികയില്‍ ചെല്‍സിയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

ഇന്നലെ നടന്ന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് സ്വാന്‍സി സിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബേണ്‍ലിക്കെതിരെയായിരുന്നു ചെല്‍സി വിജയമുറപ്പിച്ചത്. ആഴ്‌സണല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വാറ്റ്‌ഫോര്‍ഡിനെയാണ് തോല്‍പ്പിച്ചത്. ഓരോ ഗോള്‍ വീതമടിച്ച ടോട്ടനം ഹോട്ട്‌സ്പറും ലിവര്‍പൂളും സമനിലയില്‍ പിരിയുകയായിരുന്നു. എയ്ഡന്‍ ഹസാര്‍ഡ്, വില്യന്‍ വിക്ടര്‍ മോസസ് എന്നിവരാണ് സ്റ്റാന്‍ഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ചെല്‍സിയ്ക്കായി ഗോളുകള്‍ നേടിയത്.

chelsea

വെസ് മോര്‍ഗന്റെയും ജാമി വാര്‍ഡിയുടേയും ഗോളുകളിലാണ് ലെസ്റ്ററിന്റെ വിജയം. 57ാം മിനിറ്റില്‍ റോബര്‍ട്ടോ പെരെരയാണ് വാറ്റ്‌ഫോര്‍ഡിന് ആശ്വാസ ഗോള്‍ സമ്മാനിച്ചത്. കാസറോള, അലക്‌സിസ് സാഞ്ചസ്, മെസ്യൂട്ട് ഓസില്‍ ആഴ്‌സണലിനായി ഗോള്‍ നേടി. കളിയുടെ ആദ്യപകുതിയില്‍ ജെയിംസ് മില്‍നര്‍ സമ്മാനിച്ച ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തിയെങ്കിലും രണ്ടാം ഗോളില്‍ ഡാനി റോസിന്റെ ഗോളില്‍ ടോട്ടനം ആദിപത്യമുറപ്പിക്കുകയായിരുന്നു.

Story first published: Sunday, August 28, 2016, 8:22 [IST]
Other articles published on Aug 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+