ബെക്കാമിന്റെ മകന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക്
ലണ്ടന്‍: ഇംഗ്ലിഷ് ഫുട്‌ബോള്‍ സൂപ്പര്‍താരം ഡേവിഡ് ബെക്കാമിന്റെ മൂത്തമകന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചേരുന്നതിന്റെ ആദ്യപടിയായി ആഴ്‌സണല്‍ ടീമിന്റെ പരിശീല ക്യാമ്പിലെത്തി. ആഴ്‌സണലിന്റെ അണ്ടര്‍16 ടീമിനൊപ്പമാണ് ബെക്കാമിന്റെ മൂത്തമകന്‍ ബ്രൂക്ക്‌ലിന്‍ ബെക്കാന്‍ പരിശീലനം നടത്തുക. പതിനഞ്ചുകാരനായ ബ്രൂക്ക്‌ലിന്‍ മികച്ച പ്രകടനമാണ് പരിശീലനവേളയില്‍ കാഴ്ച വെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സൂപ്പര്‍ താരത്തിന്റെ മകനായതുകൊണ്ടുതന്നെ ബ്രൂക്ക്‌ലിനും താരപദവിതന്നെയാണ് ആഴ്‌സണലില്‍. ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകള്‍ ബ്രൂക്ക്‌ലിനുമായി കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതാരങ്ങളെ കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ആഴ്‌സണല്‍ കാണിക്കുന്ന താത്പര്യത്തെ തുടര്‍ന്നാണ് ബെക്കാം മകനെ ആഴ്‌സണലില്‍ ചേര്‍ത്തത്.

ബെക്കാമിനെ പോലെ അദ്ദേഹത്തെ മക്കളും മികച്ച ഫുട്‌ബോള്‍ കളിക്കാരാണ്. രണ്ടാമത്തെ മകന്‍ റോമിയോ ആഴ്‌സണലിന്റെ അണ്ടര്‍ 13 ടീമിന് വേണ്ടിയും ഇളയ മകന്‍ ക്രൂസ് അണ്ടര്‍ 10 ടീമിലും കളിക്കുന്നുണ്ട്. മൂന്നുപേരും ആഴ്‌സണല്‍ സീനിയര്‍ ടീമില്‍ കളിക്കുന്ന കാലം വിദൂരമല്ലെന്നാണ് സ്‌പോട്‌സ് ലേഖകന്‍മാര്‍ പറയുന്നത്.
ഇംഗ്ലണ്ട് ഫുട്‌ബോള്‍ കണ്ട മികച്ച കളിക്കാരിലൊരാളാണ് ഡേവിഡ് ബെക്കാം. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 11 വര്‍ഷക്കാലം ബൂട്ടണിഞ്ഞ ബെക്കാം ഒട്ടേറെ കിരീടങ്ങള്‍ ടീമിന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഫുട്‌ബോള്‍ കളിക്കളത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും പരസ്യവരുമാനത്തിലൂടെ ബെക്കാം കോടിക്കണക്കിന് രൂപയാണ് വര്‍ഷംതോറും സമ്പാദിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications