കോന്റെയുടെ ചെല്‍സിയും മൗറിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഏറ്റുമുട്ടിയാല്‍ ആര് ജയിക്കും ? വരുന്നൂ ആ സൂപ്പര്‍ പോരാട്ടം !!
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ സണ്ടേയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും കൊമ്പുകോര്‍ക്കും. മാഞ്ചസ്റ്ററിന്റെ കളിത്തട്ടായ ഓള്‍ഡ്ട്രഫോര്‍ഡിലാണ് മത്സരം. ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്ന ഹൊസെ മൗറിഞ്ഞോയുടെ ചെമ്പട കൈയ്യിലുള്ള അഞ്ചാം സ്ഥാനം കൈവിട്ടു പോകാതിരിക്കാനായിരിക്കും ശ്രദ്ധിക്കുക.
30 മത്സരങ്ങളില്‍ 57 പോയിന്റാണ് മാഞ്ചസ്റ്ററിനുള്ളത്. ജയിച്ചാല്‍ അറുപത് പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരാനാകുമെന്നത് മാത്രമല്ല, നാലാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് അകലം ഒന്നാക്കി കുറയ്ക്കാനും സാധിക്കും. ചെല്‍സിയാകട്ടെ 31 മത്സരങ്ങളില്‍ 75 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ടീം ന്യൂസ്
കാല്‍ച്ചെണ്ണക്ക് പരിക്കേറ്റ് പുറത്തായിരുന്ന ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ മാഞ്ചസ്റ്ററിന്റെ ആദ്യ ലൈനപ്പില്‍ തിരിച്ചെത്തും. ആംഗിളിന് പരിക്കുണ്ടായിരുന്ന വെയിന്‍ റൂണിയും തുടയിലെ പേശീവലിവ് അലട്ടിയിരുന്ന ആഷ്‌ലി യംഗും പരിശീലനം ആരംഭിച്ചു.
ചെല്‍സി കോച്ച് അന്റോണിയോ കോന്റെക്ക് മുഴുവന്‍ കരുത്തോടെ ടീമിനെയിറക്കാം. പ്രമുഖര്‍ക്കൊന്നും പരിക്കില്ല.

മൗറിഞ്ഞോ പറയുന്നു..
ചെല്‍സിക്കെതിരായ മത്സരത്തെ വലിയ കാര്യമായെടുക്കുന്നില്ല. മറ്റൊരു മത്സരത്തിനിറങ്ങുന്നു അത്ര മാത്രം. ചെല്‍സി ലീഗിലെ മികച്ച ടീമായി മാറിയതിന് പ്രത്യേക കാരണങ്ങളൊന്നും കാണുന്നില്ല. അവര്‍ക്കൊരു ശൈലിയുണ്ട്, അതിലവര്‍ മികച്ചു നില്‍ക്കുന്നു. വ്യക്തിഗത മികവുള്ള കളിക്കാരുണ്ട്, അതോടൊപ്പം ടീമെന്ന നിലയിലും ഐക്യത്തോടെ കളിക്കുന്നു.

അന്റോണിയോ കോന്റെ പറയുന്നു..
മൗറിഞ്ഞോയുമായിട്ട് യാതൊരു പ്രശ്‌നവുമില്ല. ഇത് ഫുട്‌ബോളാണ്, ഞാനെന്റെ ടീമുമായി ജയിക്കാന്‍ വേണ്ടി കളിക്കുന്നു. മൗറീഞ്ഞോയും അത് തന്നെ ചെയ്യുന്നു. കളിക്കിടെ ചിലപ്പോള്‍ വാഗ്വാദങ്ങളുണ്ടാകും. അത് വ്യക്തിപരമല്ല, മത്സരത്തിന്റെ ഭാഗമാണത്.

ഹെഡ് ടു ഹെഡ്...
വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ചെല്‍സിയെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ഏഴ് ജയം, അഞ്ച് സമനില.
ഹോം ഗ്രൗണ്ടില്‍ കഴിഞ്ഞ നാല് പ്രീമിയര്‍ ലീഗ് മത്സരത്തിലും ചെല്‍സിയോട് തോറ്റു. നേടിയത് ഒരു ഗോള്‍ മാത്രം.

ഫിക്‌സ്ചര്‍
വെസ്റ്റ് ബ്രോം - ലിവര്‍പൂള്‍
വൈകീട്ട് 5.50
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - ചെല്‍സി
രാത്രി 8.20

ലൈവ്
സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് എച്ച് ഡി 2
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications