വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ചെല്‍സിയും ഇന്നിറങ്ങുന്നു

By കാശ്വിൻ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ചെല്‍സിയും ഇന്ന് എവേ മാച്ചിന് ഇറങ്ങുന്നു. സ്വാന്‍സി സിറ്റിയാണ് ലിവര്‍പൂളിന്റെ എതിരാളിയെങ്കില്‍ ചെല്‍സിക്ക് ഹള്‍ സിറ്റിയുടെ തട്ടകത്തിലാണ് കളി. രണ്ട് ടീമിനും എതിരാളികള്‍ ദുര്‍ബലരാണ്. പ്രീമിയര്‍ ലീഗ് ടേബിളില്‍ ആറ് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍. ഇന്ന് മുഖാമുഖം വരുന്ന സ്വാന്‍സിയാകട്ടെ നാല് പോയിന്റുമായി പതിനേഴാംസ്ഥാനത്തും.

ആറ് മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള ചെല്‍സി എട്ടാം സ്ഥാനത്താണ്. എതിരാളി ഹള്‍ സിറ്റി ഏഴ് പോയിന്റുമായി പതിനാലാം സ്ഥാനത്തും.

liverpool-chelsea

കഴിഞ്ഞാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ട സ്വാന്‍സി ഹോംഗ്രൗണ്ടില്‍ ലിവര്‍പൂളിനെ അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ്. ഇക്കഴിഞ്ഞ മെയ് മാസം സ്വാന്‍സി 3-1ന് ലിവര്‍പൂളിനെ വീഴ്ത്തിയത് ഇതേ ലിബര്‍ട്ടി സ്റ്റേഡിയത്തില്‍ വെച്ചാണ്.

പ്രീമിയര്‍ ലീഗിലും ലീഗ് കപ്പിലുമായി ആകെ ഒമ്പത് തവണയാണ് ലിവര്‍പൂളും സ്വാന്‍സിയും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ഒരിക്കല്‍ മാത്രമാണ് സ്വാന്‍സിക്ക് ജയിക്കാനായത്. ലിവര്‍പൂള്‍ 2015 മാര്‍ച്ചില്‍ സ്വാന്‍സിയുടെ ഗ്രൗണ്ടില്‍ 1-0ന് ജയിച്ചിരുന്നു. ഡിഫന്‍ഡര്‍ ഫ്രെഡറികോ ഫെര്‍നാണ്ടസ് സ്വാന്‍സി നിരയില്‍ തിരിച്ചെത്തും. സിറ്റിക്കെതിരെ പരുക്ക് കാരണം ഫ്രെഡറിക് കളിച്ചിരുന്നില്ല. ബെല്‍ജിയം സ്‌ട്രൈക്കര്‍ ഒറിഗി കാല്‍പാദത്തിനേറ്റ പരുക്കിനെ തുടര്‍ന്ന് ഇന്ന് ലിവര്‍പൂള്‍ നിരയിലുണ്ടാകില്ലെന്നാണ് സൂചന.

മറ്റ് മത്സരങ്ങള്‍ : സണ്ടര്‍ലാന്‍ഡ് - വെസ്റ്റ് ബ്രോം

വാട്‌ഫോഡ് - ബൗണ്‍മൗത്

വെസ്റ്റ്ഹാം - മിഡില്‍സ്‌ബ്രോ

ടിവി ലൈവ്

സ്വാന്‍സി-ലിവര്‍പൂള്‍ (വൈകീട്ട് 4.50)

ഹള്‍ - ചെല്‍സി (രാത്രി 7.20) സ്റ്റാര്‍ സ്‌പോര്‍ട്‌സ് 4 ല്‍

Story first published: Saturday, October 1, 2016, 8:54 [IST]
Other articles published on Oct 1, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X