Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷെഫീല്‍ഡ് യുണൈറ്റഡിനോട് പൊരുതി നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റോമക്കും ജയം

ഷെഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനോട് പൊരുതി നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 3-2നാണ് ചുവന്ന ചെകുത്താന്‍മാര്‍ വിജയം സ്വന്തമാക്കിയത്. ഷെഫീല്‍ഡിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 5-3-2 ഫോര്‍മേഷനില്‍ ആതിഥേയര്‍ ഇറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബൂട്ടണിഞ്ഞത്. അഞ്ചാം മിനുട്ടില്‍ അക്കൗണ്ട് ഷെഫീല്‍ഡ് യുണൈറ്റഡ് കരുത്തുകാട്ടി.

ഒലിവര്‍ ബര്‍ക്കിന്റെ അസിസ്റ്റില്‍ ഡേവിഡ് മഗ് ഗോള്‍ഡ്രിക്കാണ് ഷെഫീല്‍ഡിനായി വലകുലുക്കിയത്. ലീഡ് വഴങ്ങിയതോടെ പ്രത്യാക്രമണം ശക്തമാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 26ാം മിനുട്ടില്‍ ഗോള്‍ മടക്കി. വിക്ടര്‍ ലിന്‍ഡിലോഫിന്റെ പാസിനെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് ലക്ഷ്യം പിഴക്കാതെ വലയിലാക്കിയത്. 33ാം മിനുട്ടില്‍ അന്തോണി മാര്‍ഷ്യലിന്റെ ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡെടുത്തു. ആദ്യ പകുതിയില്‍ 2-1ന്റെ ലീഡ് യുണൈറ്റഡിനായിരുന്നു.

51ാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌കോര്‍ബോര്‍ഡില്‍ മൂന്നാം ഗോളും ചേര്‍ത്തു. അന്തോണി മാര്‍ഷ്യലിന്റെ ഗോളില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് ഗോള്‍ നേടിയത്. അവസാന മിനുട്ടുകളില്‍ പകരക്കാരെ ഇറക്കി ഇരു ടീമും തന്ത്രം മെനഞ്ഞു. 87ാം മിനുട്ടില്‍ മഗ് ഗോള്‍ഡ്രിക്കാണ് ഷെഫീല്‍ഡ് യുണൈറ്റഡിനായി രണ്ടാം ഗോള്‍ നേടിയത്. അവസാന സമയങ്ങളില്‍ പൊരുതി നോക്കിയെങ്കിലും സമനില ഒപ്പിക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല.

manchesterunited

60 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 12നെതിരേ 14 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മികവ് കാട്ടി. 12 മത്സരത്തില്‍ നിന്ന് 23 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറാം സ്ഥാനത്താണ്. 28 പോയിന്റുള്ള ലിവര്‍പൂളാണ് പട്ടികയില്‍ തലപ്പത്ത്. ടീമുകള്‍ തമ്മിലുള്ള പോയിന്റ് വ്യത്യാസം ചെറുതായതിനാല്‍ ഇതുവരെ പട്ടികയില്‍ ആര്‍ക്കും മുന്‍തൂക്കമില്ല.

ഇറ്റാലിയന്‍ സീരി എയില്‍ ടോറിനോയെ 3-1ന് എഎസ് റോമ തോല്‍പ്പിച്ചു. റോമയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 14ാം മിനുട്ടില്‍ ടോറിനോ താരം വില്‍ഫ്രഡ് സിന്‍ഗോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. 10 പേരായി ചുരുങ്ങിയ ടോറിനോയുടെ വിടവിനെ മുതലെടുത്ത റോമ 27ാം മിനുട്ടില്‍ ആദ്യ ലീഡെടുത്തു. ഹെന്റിച്ച് മെഹത്രിയാനാണ് (27) റോമക്കായി വലകുലുക്കിയത്. 43ാം മിനുട്ടില്‍ പെനാല്‍റ്റി ലഭിച്ചപ്പോള്‍ ജോര്‍ദാന്‍ വെറീറ്റൗട്ടിന് പിഴച്ചില്ല. 68ാം മിനുട്ടില്‍ ലോറിന്‍സോ പെല്ലിഗ്രിനി റോമക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചപ്പോള്‍ 73ാം മിനുട്ടില്‍ ആന്‍ഡ്രിയ ബെലോട്ടിയാണ് ടോറിനോയുടെ ആശ്വാസ ഗോള്‍ നേടിയത്.

59 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ റോമക്ക് സാധിച്ചെങ്കിലും 10നെതിരേ 12ഗോള്‍ശ്രമവുമായി ടോറിനോ ആക്രമണത്തില്‍ മുന്നിട്ട് നിന്നു. 12 മത്സരത്തില്‍ നിന്ന് 24 പോയിന്റുള്ള റോമ നാലാം സ്ഥാനത്താണ്.

Story first published: Friday, December 18, 2020, 10:14 [IST]
Other articles published on Dec 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+