Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂളിന് വമ്പന്‍ ജയം; ടോട്ടനത്തെ ഞെട്ടിച്ച് യുണൈറ്റഡ്, ചെല്‍സിയും ലെസ്റ്ററും മുന്നോട്ട്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പതിനഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങിയ മുന്‍നിര ടീമുകള്‍ക്ക് ജയം. ലിവര്‍പൂള്‍, ലെസ്റ്റര്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ടീമുകളെല്ലാം ജയം സ്വന്തമാക്കി. അതേസമയം, മൗറീന്യോയ്ക്ക് കീഴില്‍ യുണൈറ്റഡിനെ നേരിടാനിങ്ങിയ ടോട്ടനത്തിന് അടിതെറ്റി. തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ക്കുശേഷമായിരുന്നു ടോട്ടനം പുതിയ പരിശീലകന് കീഴില്‍ ആദ്യ തോല്‍വി വഴങ്ങിയത്.

ഒന്നാം സ്ഥാനത്ത് കുതികുതിക്കുന്ന ലിവര്‍പൂള്‍ 5-2 എന്ന സ്‌കോറിന് എവര്‍ട്ടനെയാണ് മറികടന്നത്. ഒറിഗി(6, 31), ഷാഖിരി(17), സാദിയോ മാനെ(45), വൈനാള്‍ഡം(90) എന്നിവര്‍ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. മൈക്കിള്‍ കീന്‍(21) റിച്ചാള്‍സണ്‍(45+3) എന്നിവര്‍ എവര്‍ട്ടനുവേണ്ടിയും ഗോള്‍ നേടി. ജയത്തോടെ 15 കളികളില്‍ ലിന്നും 43 പോയന്റുമായി ലിവര്‍പൂള്‍ മുന്നിലാണ്. 35 പോയന്റുള്ള ലെസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.

liverpoolvseverton

ആരാധകര്‍ ഉറ്റുനോക്കിയ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന് ടോട്ടനത്തെ മറികടന്നു. റാഷ്‌ഫോര്‍ഡിന്റെ(6, 49) ഇരട്ടഗോളുകളാണ് ടീമിന് തുണയായത്. ദലെ അലി(39) ഒരു ഗോള്‍ മടക്കി. ജയത്തോടെ യുണൈറ്റഡ് ആറാം സ്ഥാനത്തേക്കുയര്‍ന്നു. ചെല്‍സി 2-1ന് ആസ്റ്റണ്‍വില്ലയേയാണ് മറികടന്നത്. ടാമി അബ്രഹാം(24), മാസണ്‍ മൗണ്ട്(48) എന്നിവര്‍ ചെല്‍സിക്കായി ഗോള്‍ നേടിയപ്പോള്‍ ഹസ്സന്‍(41) ആസ്റ്റണ്‍ വില്ലയ്ക്കായും സ്‌കോര്‍ ചെയ്തു. 29 പോയന്റുമായി ചെല്‍സി നാലാം സ്ഥാനത്താണ്.

manchesterunitedvstottenham

സീസണില്‍ വമ്പന്‍ കുതിപ്പ് നടത്തുന്ന ലെസ്റ്റര്‍ സിറ്റിയും ജയം സ്വന്തമാക്കി. വാറ്റ്‌ഫോഡിനെ 2-0 എന്ന നിലയിലാണ് ലെസ്റ്റര്‍ മറികടന്നത്. വാര്‍ഡി(55) മാഡിസണ്‍(90+5) എന്നിവര്‍ ലെസ്റ്ററിനായി ഗോള്‍ കണ്ടെത്തി. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് ലെസ്റ്റര്‍ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. മറ്റു കളികളില്‍ വോള്‍വസ് വെസ്റ്റ്ഹാമിനേയും(2-0), സതാംപ്ടണ്‍ നോര്‍വിച്ച് സിറ്റിയേയും(2-1) തോല്‍പ്പിച്ചു.

Story first published: Thursday, December 5, 2019, 9:17 [IST]
Other articles published on Dec 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+