For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗ്: ചെല്‍സിയെ തകര്‍ത്ത് ലെസ്റ്റര്‍ സിറ്റി, ആഴ്‌സണലിനും ജയം

ലെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ലെസ്റ്റര്‍ സിറ്റി. സ്വന്തം തട്ടകത്തിലാണ് കരുത്തരായ ചെല്‍സിയെ ലെസ്റ്റര്‍ മുട്ടുകുത്തിച്ചത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ചെല്‍സിയെ 4-1-4-1 ഫോര്‍മേഷനിലാണ് ലെസ്റ്റര്‍ സിറ്റി നേരിട്ടത്. ആറാം മിനുട്ടില്‍ വില്‍ഫ്രഡ് എന്‍ഡിഡി ലെസ്റ്ററിന്റെ അക്കൗണ്ട് തുറന്നപ്പോള്‍ 41ാം മിനുട്ടില്‍ ജെയിംസ് മാഡിസനാണ് ലെസ്റ്ററിന്റെ രണ്ടാം ഗോള്‍ നേടിയത്.

86ാം മിനുട്ടില്‍ തിമോ വെര്‍ണര്‍ ചെല്‍സിക്കായി വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. 64 ശതമാനം പന്തടക്കത്തിലും 8നെതിരേ 9 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മുന്നിട്ട് നില്‍ക്കാന്‍ ചെല്‍സിക്കായെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. 38 പോയിന്റോടെ യുണൈറ്റഡിനെ മറികടന്ന് ലെസ്റ്റര്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. 29 പോയിന്റുള്ള ചെല്‍സി എട്ടാം സ്ഥാനത്താണ്.

leicestercityvschelsea

മറ്റൊരു മത്സരത്തില്‍ ന്യൂകാസിലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ആഴ്‌സണലും തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗണ്ണേഴ്‌സ് മൂന്ന് ഗോളും നേടിയത്. 4-4-2 ഫോര്‍മേഷനെ 4-2-3-1 ഫോര്‍മേഷനില്‍ നേരിട്ട ആഴ്‌സണലിനായി 50ാം മിനുട്ടില്‍ ഔബ്‌മെയാങ്ങാണ് ആദ്യം വലകുലുക്കിയത്. 10 മിനുട്ടിനുള്ളില്‍ ബുക്കായോ സക്ക ലീഡുയര്‍ത്തിയപ്പോള്‍ 77ാം മിനുട്ടില്‍ ഔബ്‌മെയാങ്ങിലൂടെത്തന്നെ ഗണ്ണേഴ്‌സ് മൂന്നാം ഗോളും സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 66 പന്തടത്തക്കത്തില്‍ ആധിപത്യം നേടിയ ആഴ്‌സണല്‍ നാലിനെതിരേ 20 ഗോള്‍ശ്രമമാണ് നടത്തിയത്. 27 പോയിന്റുള്ള ആഴ്‌സണല്‍ 10ാം സ്ഥാനത്താണ്.

arsenalvsnewcastleunited

ബുണ്ടസ്ലീഗയില്‍ ബയേര്‍ ലെവര്‍ക്കൂസന്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ 2-1ന് തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തില്‍ ഡോര്‍ട്ട്മുണ്ടിനെ ഞെട്ടിക്കുന്ന പ്രകടനമാണ് ലെവര്‍ക്കൂസന്‍ കാഴ്ചവെച്ചത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ഡോര്‍ട്ട്മുണ്ടിനെ 4-3-3 ഫോര്‍മേഷനിലാണ് ലെവര്‍ക്കൂസന്‍ നേരിട്ടത്. 14ാം മിനുട്ടില്‍ മൗസ ഡിയാബിയും 80ാം മിനുട്ടില്‍ ഫ്‌ളോറിയാന്‍ വിര്‍ട്‌സും ലെവര്‍ക്കൂസനായി വലകുലുക്കിയപ്പോള്‍ 67ാം മിനുട്ടില്‍ ജുലിയന്‍ ബ്രാന്റാണ് ഡോര്‍ട്ട്മുണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്. 52 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ ഡോര്‍ട്ട്മുണ്ടിനായപ്പോള്‍ 15നേതിരേ 23 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ലെവര്‍ക്കൂസന്‍ കരുത്തുകാട്ടി. 32 പോയിന്റുള്ള ലെവര്‍ക്കൂസന്‍ രണ്ടാം സ്ഥാനത്തും 29 പോയിന്റുള്ള ഡോര്‍ട്ട്മുണ്ട് നാലാം സ്ഥാനത്തുമാണ്. 36 പോയിന്റുള്ള ബയേണ്‍ മ്യൂണിക്കാണ് പട്ടികയില്‍ തലപ്പത്ത്.

Story first published: Wednesday, January 20, 2021, 11:57 [IST]
Other articles published on Jan 20, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+