മാഞ്ചസ്റ്റര്‍ 600, ഇത്തിഹാദില്‍ ഇഞ്ചോടിഞ്ച്....ബാഴ്സയെ രക്ഷിച്ച് വീണ്ടും 'മിശിഹാ'
മാഡ്രിഡ്/ ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ഗ്ലാമര്‍ പോരാട്ടം സമനിലയില്‍. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലുള്ള മല്‍സരമാണ് സമനിലയില്‍ പിരിഞ്ഞത്. എന്നാല്‍ സ്പാനിഷ് ലീഗില്‍ മിന്നുംതാരം ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി രക്ഷകനായപ്പോള്‍ ബാഴ്‌സലോണ ജയത്തോടെ കരുത്തുകാട്ടി. ജര്‍മന്‍ ലീഗില്‍ പതിവുപോലെ അട്ടിമറിക്കൊന്നും വഴങ്ങാതെ ബയേണ്‍ മ്യൂണിക്ക് മുന്നേറ്റം നടത്തി.

സ്വന്തം മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് സിറ്റി സമനില കൈക്കലാക്കിയത്. 51ാം മിനിറ്റില്‍ ജെയിംസ് മില്‍നറുടെ ഗോളിലാണ് ലിവര്‍പൂള്‍ മുന്നിലെത്തിയത്. 69ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോയിലൂടെ സിറ്റി സമനില പിടിച്ചെടുത്തു.

പ്രീമിയര്‍ ലീഗിലെ തന്നെ അത്യപൂര്‍വ്വമായ റെക്കോര്‍ഡാണ് മറ്റൊരു കളിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കുറിച്ചത്. മിഡില്‍സ്‌ബ്രോയെ അവര്‍ 3-1നു തുരത്തുകയായിരുന്നു. റെഡ് ഡെവിള്‍സിന്റെ 600ാം ലീഗ് ജയമാണിത്. ലീഗില്‍ ഇതു പുതിയ റെക്കോര്‍ഡാണ്.

ബാഴ്സ ആരാധകര്‍ മിശിഹായെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന മെസ്സി ഇത്തവണയും അവരെ കൈവിട്ടില്ല. ഇരട്ടഗോളുകളുമായി മെസ്സി ടീമിനെ ജയത്തിലേക്ക് കൈപിടിച്ച് നയിക്കുകയായിരുന്നു. 4-2ന് വലന്‍സിയയെയാണ് ബാഴ്സ തോല്‍പ്പിച്ചത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ ഗംഭീര തിരിച്ചുവരവ്. 65 പോയിന്റുമായി റയല്‍ മാഡ്രിഡ് തന്നെയാണ് ലീഗില്‍ ഒന്നാമത്. രണ്ടു പോയിന്റ് പിന്നിലായി ബാഴ്‌സ തൊട്ടുതാഴെയുണ്ട്.

ഇറ്റാലിയന്‍ ലീഗില്‍ മുന്‍നിര ടീമുകളെല്ലാം ജയിച്ചുകയറി. നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് എവേ മല്‍സരത്തില്‍ സംഡോറിയയെ 1-0നു മറികടക്കുകയായിരുന്നു. മറ്റൊരു കളിയില്‍ എഎസ് റോമ 3-1ന് സസുവോലെയെ തകര്‍ത്തു. നാപ്പോളി 3-2ന് എംപോളിയെയും ഫിയൊറെന്റീന 1-0ന് ക്രോറ്റോണിനെയും തോല്‍പ്പിച്ചു.

ജര്‍മന്‍ ലീഗില്‍ സൂപ്പര്‍ താരം തോമസ് മുള്ളറുടെ ഗോളാണ് ബൊറൂസ്യക്കെതിരേ നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്കിന് 1-0ന്റെ ജയമൊരുക്കിയത്. 62 പോയിന്റോടെ ലീഗില്‍ ലീഗില്‍ ബഹുദൂരം മുന്നിലുള്ള ബയേണ്‍ കിരീടം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാമതുള്ള ലെയ്പ്ഷിഗിന് 49 പോയിന്റ് മാത്രമേയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications