Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും ജയം; ലീഗ് വണ്ണില്‍ കുതിപ്പ് തുടര്‍ന്ന് പിഎസ്ജി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്റ്റണെ പരാജയപ്പെടുത്തി ലെസ്റ്റര്‍ സിറ്റി. എതിരില്ലാത്ത രണ്ട് ഗോളിലാണ് ലെസ്റ്ററിന്റെ ജയം. 4-4-2 ഫോര്‍മേഷനിലിറങ്ങിയ സതാംപ്റ്റനെ സ്വന്തം തട്ടകത്തില്‍ 4-2-3-1 ഫോര്‍മേഷനിലാണ് ലെസ്റ്റര്‍ നേരിട്ടത്. 37ാം മിനുട്ടില്‍ ലെസ്റ്റര്‍ ലീഡെടുത്തു. യൂറി ടെലിമാസിന്റെ അസിസ്റ്റില്‍ ജെയിംസ് മാഡിസനാണ് ലെസ്റ്ററിനായി വലകുലുക്കിയത്. ഇഞ്ചുറി ടൈമില്‍ ഹാര്‍വി ബേര്‍നിസാണ് ലെസ്റ്ററിന്റെ രണ്ടാം ഗോള്‍ നേടിയത്.

leicestercityvssouthampton

52 ശതമാനം പന്തടക്കത്തില്‍ സതാംപ്റ്റന്‍ മുന്നിട്ട് നിന്നപ്പോള്‍ 8നെതിരേ 16 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ലെസ്റ്റര്‍ മുന്നിട്ട് നിന്നു. 18 മത്സരത്തില്‍ നിന്ന് 35 പോയിന്റുള്ള ലെസ്റ്റര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 17 മത്സരത്തില്‍ നിന്ന് 36 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് പോയിന്റ് പട്ടികയില്‍ നിലവില്‍ തലപ്പത്ത്. 17 മത്സരത്തില്‍ നിന്ന് 33 പോയിന്റോടെ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തും 16 മത്സരത്തില്‍ 32 പോയിന്റോടെ മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്തുമുണ്ട്.

chelseavsfulham

മറ്റൊരു മത്സരത്തില്‍ ഫുല്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സി തോല്‍പ്പിച്ചു. ഫുല്‍ഹാമിന്റെ 3-5-2 ഫോര്‍മേഷനെ 4-3-3 ഫോര്‍മേഷനിലാണ് ചെല്‍സി നേരിട്ടത്. 44ാം മിനുട്ടില്‍ അന്റോണി റോബിന്‍സന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരായി ഫുല്‍ഹാം ചുരുങ്ങി. ഇത് മുതലെടുത്താണ് 78ാം മിനുട്ടില്‍ മാസന്‍ മൗണ്ട് ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്. 70 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 10നെതിരേ 21 ഗോള്‍ശ്രമമാണ്‌ചെല്‍സി നടത്തിയത്. 18 മത്സരത്തില്‍ 29 പോയിന്റുള്ള ചെല്‍സി ഏഴാം സ്ഥാനത്താണ്.

psgvsangers

ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി കുതിപ്പ് തുടരുന്നു. ഏഞ്ചേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. 4-4-2 ഫോര്‍മേഷനെ 4-2-3-1 ഫോര്‍മേഷനിലാണ് പിഎസ്ജി നേരിട്ടത്. 70ാം മിനുട്ടില്‍ ലയിന്‍ കുര്‍സാവയാണ് പിഎസ്ജിയുടെ വിജയഗോള്‍ നേടിയത്. 62 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന പിഎസ്ജി 11നെതിരേ 12 ഗോള്‍ശ്രമവും നടത്തി. 20 മത്സരത്തില്‍ നിന്ന് 42 പോയിന്റോടെ പിഎസ്ജി തലപ്പത്ത് തുടരുകയാണ്. 19 മത്സരത്തില്‍ നിന്ന് 40 പോയിന്റുള്ള ലിയോണാണ് രണ്ടാം സ്ഥാനത്ത്.

Story first published: Sunday, January 17, 2021, 9:23 [IST]
Other articles published on Jan 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+