Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ അട്ടിമറിച്ച് ഷെഫീല്‍ഡ് യുണൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ ആഴ്‌സണലിന് ഞെട്ടിക്കുന്ന തോല്‍വി. ലീഗിലെ കുഞ്ഞന്മാരായ ഷെഫീല്‍ഡ് യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് ആഴ്‌സണലിനെ തോല്‍പ്പിക്കുകയായിരുന്നു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിന്റെ 30-ാം മിനിറ്റില്‍ മൗസ്സെറ്റ് ഷെഫീല്‍ഡിനായി വലകുലുക്കി. ഒട്ടേറെ അവസരങ്ങള്‍ ഉണ്ടാക്കിയെടുത്തെങ്കിലും ആഴ്‌സണലിന് തിരിച്ചടിക്കാന്‍ കഴിഞ്ഞില്ല.

ലീഗില്‍ ഇത്തവണ സ്ഥിരതയോടെ കളിക്കാന്‍ ബുദ്ധിമുട്ടുന്ന ആഴ്‌സണലിന് ജയിച്ചിരുന്നെങ്കില്‍ മൂന്നാം സ്ഥാനത്തേക്കുയരാമായിരുന്നു. കളിക്കാരുടെ മികവില്‍ മത്സരത്തിന്റെ ഭൂരിപക്ഷം സമയവും പന്ത് കൈവശംവെച്ചത് ആഴ്‌സണലാണ്. അതേസമയം, മുന്നേറ്റനിര ആക്രമണം നടത്തുന്നതില്‍ പൂര്‍ണ പരാജയമായി. ആകെ 9 ഷോട്ടുകള്‍ മാത്രമാണ് ആഴ്‌സണല്‍ പായിച്ചത്. പ്രത്യാക്രമണം നടത്തിയ ഷെഫീല്‍ഡ് 8 ഷോട്ടുകള്‍ കണ്ടെത്തിയിരുന്നു.

sheffield united

അവസാന അഞ്ചു മത്സരങ്ങളില്‍ രണ്ട് സമനിലയും ഒരു തോല്‍വിയും ആഴ്‌സണല്‍ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനേക്കാള്‍ 10 പോയന്റ് പിറകിലാണ് ആഴ്‌സണല്‍ ഇപ്പോള്‍. ലിവര്‍പൂളിന് 9 കളികളില്‍നിന്നും 25 പോയന്റുണ്ട്. 19 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും 17 പോയന്റ് വീതമുള്ള ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയും മൂന്നും നാലും സ്ഥാനത്താണ്. 15 പോയന്റുമായി ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്താണ്.

Story first published: Tuesday, October 22, 2019, 8:59 [IST]
Other articles published on Oct 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+