Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിക്കും ആഴ്‌സണലിനും ജയം, സിറ്റിക്ക് സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ ചെല്‍സി ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

മറ്റു മത്സരങ്ങളില്‍ ആഴ്‌സണല്‍ സ്വന്‍സയെ 3-2നും ബോണ്‍മൗത്ത് ഹള്ളിനെ 6-1നും സ്‌റ്റോക്ക് സണ്ടര്‍ലാന്‍ഡിനെ 2-0നും വെസ്റ്റ്ഹാം ക്രിസ്റ്റര്‍ പാലസിനെ 1-0നും തോല്‍പ്പിച്ചു. വെസ്റ്റ് ബ്രോം-ടോട്ടന്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി-എവര്‍ട്ടണ്‍ മത്സരങ്ങള്‍ 1-1 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിഞ്ഞു.

English Premier League

ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ മിഡില്‍സ്ബറോ വാട്ട്‌ഫോര്‍ഡിനെയും സൗത്താംപ്ടണ്‍ ബേണ്‍ലിയെയും നേരിടും. ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോരാട്ടം ചൊവ്വാഴ്ചയാണ്.

എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 19 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഏറ്റവും മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിനും ഇത്ര തന്നെ പോയിന്റുണ്ട്.

പതിനെട്ട് പോയിന്റുള്ള ടോട്ടന്‍ഹാമാണ് മൂന്നാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ നിന്നും പതിനാറു പോയിന്റുമായി നാലാം സ്ഥാനത്തുള്ള ലിവര്‍പൂളിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിക്കാനായാല്‍ പോയിന്റ് നിലയില്‍ സ്ഥാനക്കയറ്റം ലഭിക്കും.

മത്സരഫലങ്ങള്‍
ചെല്‍സി 3-ലെസ്റ്റര്‍ 0
ആഴ്‌സണല്‍ 3-സ്വന്‍സ 2
ബോണ്‍മൗത്ത് 6-ഹള്‍ 1
മാഞ്ചസ്റ്റര്‍ സിറ്റി 1-എവര്‍ട്ടണ്‍ 1
സ്‌റ്റോക്ക് 2-സണ്ടര്‍ലാന്‍ഡ് 0
വെസ്റ്റ്‌ബ്രോം 1-ടോട്ടന്‍ഹാം 1
ക്രിസ്റ്റല്‍ പാലസ് 0-വെസ്റ്റ് ഹാം 1

Story first published: Sunday, October 16, 2016, 9:36 [IST]
Other articles published on Oct 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+