Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷൂട്ടൗട്ടില്‍ ജയം; യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

പോര്‍ട്ടോ: സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ഇംഗ്ലണ്ട് യുവേഫ നേഷന്‍സ് ലീഗില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. 120 മിനിറ്റ് കളിച്ചിട്ടും ഗോളുകളൊന്നും പിറക്കാതിരുന്ന മത്സരത്തില്‍ ഷൂട്ടൗട്ടില്‍ 6-5നാണ് ഇംഗ്ലണ്ട് വിജയം നേടിയത്.

england

സെമിഫൈനലില്‍ ഹോളണ്ടിനോട് അടിയറവു പറഞ്ഞ വേദിയില്‍ തന്നെയാണ് ഇംഗ്ലണ്ട് വെങ്കല വിജയം നേടിയതും. എവര്‍ട്ടന്‍ ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡാണ് ഷൂട്ടൗട്ടിലെ ഇംഗ്ലണ്ടിന്റെ ഹീറോ. സ്വിസ് താരം ജോസിപ് ഡര്‍മിക്കിന്റെ കിക്ക് രക്ഷപ്പെടുത്തിയ പിക്‌ഫോര്‍ഡ് ഇംഗ്ലണ്ടിന്റെ ജയം ഉറപ്പാക്കി.

നിശ്ചിതസമയത്തും അധികസമയത്തും ഗോള്‍ നേടാനായില്ലെങ്കിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് അര്‍ഹിച്ച ജയം തന്നെയാണിത്. ഹാരി കെയ്‌നും റഹീം സ്റ്റെര്‍ലിങ്ങും ചില മികച്ച ഗോള്‍ശ്രമങ്ങള്‍ നടത്തിയെങ്കിലും സ്വിസ് കീപ്പര്‍ യാന്‍ സൊമ്മെര്‍ അതെല്ലാം ഉജ്വലമായി രക്ഷപ്പെടുത്തി.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹാരി മഗ്വിര്‍, റോസ് ബര്‍ക്‌ലി, ജാഡന്‍ സാഞ്ചോ, സെറ്റെര്‍ലിങ് പിക്‌ഫോര്‍ഡ്, എറിക് ഡയര്‍ എന്നിവര്‍ ലക്ഷ്യംകണ്ടു. സ്വിസ് നിരയില്‍ സ്റ്റീവന്‍ സുബര്‍, ഗ്രാനിറ്റ് സാക്ക, അകന്‍ജി, കെവിന്‍ എംബബു, ഫാബിയാന്‍ ഷാര്‍ എന്നിവര്‍ വിജയകരമായി കിക്കെടുത്തു. ജോസെപ് ഡര്‍മിക്കിന്റെ കിക്ക് പിക്‌ഫോര്‍ഡ് തടുത്തു.

Story first published: Monday, June 10, 2019, 9:18 [IST]
Other articles published on Jun 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+