വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇംഗ്ലണ്ട്-ക്രൊയേഷ്യ പോരില്‍ ചരിത്രം ആര്‍ക്കൊപ്പം?

By Lekhaka

റഷ്യന്‍ ഫിഫ ലോകകപ്പിലെ രണ്ടാം സെമിഫൈനല്‍ പോരാട്ടത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. മുന്‍ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടും അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ കൈയ്യടി നേടിയ ക്രൊയേഷ്യയുമാണ് ടൂര്‍ണമെന്റിലെ രണ്ടാം സെമിഫൈനലില്‍ കൊമ്പുകോര്‍ക്കുന്നത്. മികച്ച ഫോമിലാണ് ഇരു ടീമും ടൂര്‍ണമെന്റില്‍ കളിച്ചത്. അതുകൊണ്ട് തന്നെ ഇരു ടീമിനെയും നിസ്സാരരാക്കി കാണാനാവില്ല. ഇരു ടീമും ലോകകപ്പില്‍ ഇതാദ്യമായാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്.

ഇംഗ്ലണ്ടിനെ പഞ്ഞികിട്ട ക്രൊയേഷ്യ

ഇംഗ്ലണ്ടിനെ പഞ്ഞികിട്ട ക്രൊയേഷ്യ

ക്രൊയേഷ്യക്കെതിരേ സെമിഫൈനലില്‍ കളത്തിലിറങ്ങുന്ന ഇംഗ്ലണ്ടിന് ഒരു മധുര പ്രതികാരം ബാലന്‍സുണ്ട്. 2008 യുവേഫ യൂറോ ചാംപ്യന്‍ഷിപ്പിലേക്ക് ഇംഗ്ലണ്ടിന് യോഗ്യത നിഷേധിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച ടീമാണ് ക്രൊയേഷ്യ. യോഗ്യതാ റൗണ്ടിലെ രണ്ടു മല്‍സരങ്ങളിലും ക്രൊയേഷ്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയായിരുന്നു.

ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ക്രൊയേഷ്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഇയിലെ അവസാന യോഗ്യതാ മല്‍സരത്തില്‍ ജയിച്ചാല്‍ 2008 യൂറോ കപ്പിലേക്ക് ടിക്കറ്റെടുക്കാമെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ക്രൊയേഷ്യക്കെതിരേ വീണ്ടും കച്ചമുറുക്കിയത്. ഗ്രൂപ്പ് ഇയില്‍ അപ്പോള്‍ 26 പോയിന്റുമായി ക്രൊയേഷ്യ യോഗ്യത ഉറപ്പിച്ചിരുന്നു. 24 പോയിന്റുമായി റഷ്യ തൊട്ടുപിന്നിലുണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ മല്‍സരഫലം വരെ കാത്തിരിക്കണമായിരുന്നു അവര്‍ക്ക് യോഗ്യത ഉറപ്പിക്കാന്‍. 23 പോയിന്റുള്ള ഇംഗ്ലണ്ടിന് മികച്ച ഗോള്‍ ശരാശരിയുള്ളതില്‍ ക്രൊയേഷ്യക്കെതിരേ സമനില മാത്രം മതിയായിരുന്നു.

പക്ഷേ, ലണ്ടനിലെ പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക പോരില്‍ ഇംഗ്ലണ്ടിനെ ക്രൊയേഷ്യ അടിയറവ് പറയിക്കുകയായിരുന്നു. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ക്രൊയേഷ്യയുടെ വിജയം. സമനില മാത്രം മതിയായിരുന്ന ഇംഗ്ലണ്ട് തോല്‍വിയോടെ 2008 യൂറോ ചാംപ്യന്‍ഷിപ്പിലേക്ക് യോഗഗ്യത നേടാന്‍ കഴിയാതെ സ്വന്തം നാട്ടില്‍ തലതാഴ്ത്തി മടങ്ങേണ്ടി വരികയായിരുന്നു.

കണക്കുതീര്‍ത്ത് ഇംഗ്ലണ്ട്

കണക്കുതീര്‍ത്ത് ഇംഗ്ലണ്ട്

യൂറോ ചാംപ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടിലെ തോല്‍വിക്ക് ഇംഗ്ലണ്ട് 2010 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലൂടെ ക്രൊയേഷ്യയോട് പ്രതികാരം വീട്ടിയിരുന്നു. ഒരേ ഗ്രൂപ്പില്‍ ഇടംപിടിച്ച ഇംഗ്ലണ്ട് 4-1ന്റേയും 5-1ന്റേയും തകര്‍പ്പന്‍ വിജയത്തോടെയാണ് ക്രൊയേഷ്യയോടുള്ള പ്രതികാരം വീട്ടിയത്. ക്രൊയേഷ്യയുടെ 2010 ലോകകപ്പ് യോഗ്യതാ മോഹം അവസാനിപ്പിക്കാനും ഈ പ്രതികാര വീട്ടലിലൂടെ ഇംഗ്ലണ്ടിന് സാധിച്ചു.

കണക്കുകളില്‍ മുന്‍തൂക്കം ഇംഗ്ലണ്ടിന്

കണക്കുകളില്‍ മുന്‍തൂക്കം ഇംഗ്ലണ്ടിന്

ചരിത്രത്തില്‍ ഇരു ടീമും എട്ടാം തവണയാണ് മുഖാമുഖം വരുന്നത്. നേരത്തെ, ഏഴു തവണ ഏറ്റുമുട്ടിയപ്പോള്‍ നാലെണ്ണത്തില്‍ ഇംഗ്ലണ്ടിനൊപ്പമായിരുന്നു വിജയം. രണ്ടെണ്ണത്തില്‍ ക്രൊയേഷ്യ വിജയിച്ചപ്പോള്‍ ഒരു മല്‍സരം സമനിലയില്‍ കലാശിച്ചു.

ഇംഗ്ലണ്ടും ക്രൊയേഷ്യയും ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍

ഇംഗ്ലണ്ടും ക്രൊയേഷ്യയും ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍


24 Apr 1996 England v Croatia D 0-0 International Friendly

20 Aug 2003 England v Croatia W 3-1 International Friendly

21 Jun 2004 Croatia v England W 2-4 UEFA 2004 European Championship

11 Oct 2006 Croatia v England L 2-0 UEFA Euro 2008 qualifying

21 Nov 2007 England v Croatia L 2-3 UEFA Euro 2008 qualifying

10 Sep 2008 Croatia v England W 1-4 FIFA World Cup 2010 qualifying

09 Sep 2009 England v Croatia W 5-1 FIFA World Cup 2010 qualifying

Story first published: Wednesday, July 11, 2018, 17:39 [IST]
Other articles published on Jul 11, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X