Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോട്ടനം ഹോസ്പറില്‍ ആഴ്ചയില്‍ ഒരു ലക്ഷം പൗണ്ട് ശമ്പളത്തിന്റെ പുതിയ കരാര്‍ സ്വന്തമാക്കിയ ഇംഗ്ലീഷ് സൂപ്പര്‍ സ്‌ട്രൈക്കറെ അറിയുമോ?

ലണ്ടന്‍: ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഹാരി കാന്‍ ടോട്ടനം ഹോസ്പര്‍ ക്ലബ്ബുമായി പുതിയ കരാറിലെത്തി. 2022 വരെ നീണ്ടു നില്‍ക്കുന്ന കരാര്‍ പ്രകാരം ഹാരിക്ക് ആഴ്ചയില്‍ ഒരു ലക്ഷം പൗണ്ടായിരിക്കും ശമ്പളം. കഴിഞ്ഞ വര്‍ഷമാണ് ഹാരി ടോട്ടനം ഹോസ്പറുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചത്. ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ക്ലബ്ബ് വേതനം വര്‍ധിപ്പിച്ച് പുതിയ കരാറിന് തയ്യാറായിരിക്കുകയാണ്. യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളില്‍ നിന്ന് ഓഫര്‍ ലഭിച്ചിട്ടും ടോട്ടനം വിടില്ലെന്ന ഉറച്ച നിലപാടായിരുന്നു ഹാരിക്ക്.

ഈ ക്ലബ്ബ് ശരിയായ ദിശയിലാണ് പോകുന്നത്. മികച്ച യുവനിരയുള്ള ടോട്ടനം സമീപഭാവിയില്‍ തന്നെ വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും ഹാരി മാധ്യമങ്ങളോട് പറഞ്ഞു. 2014-15 സീസണില്‍ ഇരുപത്തൊന്ന് ഗോളുകള്‍ നേടിയ ഹാരി കഴിഞ്ഞ സീസണില്‍ ടോട്ടനമിന് വേണ്ടി നേടിയ ഇരുപത്തഞ്ച് ഗോളുകള്‍ അദ്ദേഹത്തെ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനാക്കിയിരുന്നു. ഇരുപത്തിമൂന്ന് വയസുള്ള ഹാരി നടപ്പ് സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്.

kane

ഇംഗ്ലീണ്ട് ദേശീയ ടീമിനായി പതിനേഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളും ഹാരി ഇതിനകം നേടിയിട്ടുണ്ട്.

Story first published: Wednesday, December 7, 2016, 9:09 [IST]
Other articles published on Dec 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+