Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ലോകകപ്പ് ഫുട്‌ബോള്‍; ബ്രസീലിനും ഇറ്റലിക്കും തകര്‍പ്പന്‍ ജയം

പാരീസ്: വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായ ബ്രസീലിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ജമൈക്കയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. വിജയികള്‍ക്കുവേണ്ടി ക്രിസ്റ്റ്യെന്‍ റൊസെരിയ ഹാട്രിക് നേടി. മറ്റു മത്സരങ്ങളില്‍ ഇംഗ്ലണ്ട് സ്‌കോട്‌ലന്‍ഡിനേയും ഇറ്റലി ഓസ്‌ട്രേലിയയേയും പരാജയപ്പെടുത്തി.

brazil

ഗ്രൂപ്പ് സി യിലെ ആദ്യ മത്സരത്തില്‍ പന്തടക്കത്തിലും ആക്രമണത്തിലും മികവുകാട്ടിയ ബ്രസീലിന് തന്നെയായിരുന്നു മത്സരത്തില്‍ മേല്‍ക്കൈ. ദുര്‍ബലരാണെങ്കിലും ബ്രസീലിനെതിരെ ആക്രമണം സംഘടിപ്പിക്കാന്‍ ജമൈക്കന്‍ ടീമിന് കഴിഞ്ഞു. ഫിനിഷിങ്ങിലെ പോരായ്മയ ജമൈക്കയ്ക്ക് വിനയായി. 15-ാം മിനിറ്റിലാണ് റൊസെരിയ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 50, 64 മിനിറ്റുകളിലും താരം ജമൈക്കന്‍ വല ചലിപ്പിച്ചു.

ബ്രസീലിന്റെ ഗ്രൂപ്പിള്‍ ഉള്‍പ്പെട്ട ഇറ്റലിയും ജയത്തോടെയാണ് തുടങ്ങിയത്. ഓസ്‌ട്രേലിയയെ 2-1 എന്ന സ്‌കോറിന് ഇറ്റലി കീഴ്‌പ്പെടുത്തി. ഇറ്റലിക്കായി ബാര്‍ബറ ബൊണാന്‍സിയ ഇരട്ടഗോള്‍ നേടി. 56, 90+5 മിനിറ്റുകളിലായിരുന്നു ബാര്‍ബറയുടെ ഗോളുകള്‍. സാമന്ത കെര്‍(22) ഓസ്‌ട്രേലിയയ്ക്കായി സ്‌കോര്‍ ചെയ്തു. മത്സരം സമനിലയില്‍ അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബാര്‍ബറ രണ്ടാം ഗോളിലൂടെ ടീമിനെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ട് 2-1നാണ് സ്‌കോട്‌ലന്‍ഡിനേയും തോല്‍പ്പിച്ചത്. നിക്കി പാരിസ്(14), അലന്‍ വൈറ്റ്(40) എന്നിവര്‍ ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ക്ലാരി എംസ്ലി(79)യുടെ വകയായിരുന്നു സ്‌കോര്‍ട്‌ലന്‍ഡിന്റെ ആശ്വാസഗോള്‍.

Story first published: Monday, June 10, 2019, 11:20 [IST]
Other articles published on Jun 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+